മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് റിട്ടേണുകള്‍ എങ്ങനെയാണ് ലഭിക്കുന്നത്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മറ്റ് അസെറ്റ് ക്ലാസുകളെ പോലെ തന്നെ, നിശ്ചിത കാലഘട്ടത്തില്‍ നിങ്ങളുടെ നിക്ഷേപത്തിന്‍റെ വളര്‍ച്ച കണക്കാക്കി അത് പ്രാരംഭ നിക്ഷേപവുമായി താരതമ്യം ചെയ്തു കൊണ്ടാണ്  മ്യൂച്വല്‍ ഫണ്ടുകളില്‍ റിട്ടേണുകള്‍ കണക്കാക്കുന്നത്. മ്യൂച്വല്‍ ഫണ്ടിന്‍റെ നെറ്റ് അസെറ്റ് വാല്യൂ സൂചിപ്പിക്കുന്നത് അതിന്‍റെ വിലയാണ്. അത് ഉപയോഗിച്ചാണ് നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള റിട്ടേണുകള്‍ കണക്കാക്കുന്നത്. ഒരു നിശ്ചിത കാലഘട്ടത്തിലുള്ള റിട്ടേണ്‍ എന്നത് വില്‍പന തീയതിയിലെ NAVയെ വാങ്ങിയ തീയതിയിലെ NAVയില്‍ നിന്ന് കുറച്ച ശേഷം അതിനെ ശതമാനമാക്കി മാറ്റുമ്പോള്‍ ലഭിക്കുന്ന സംഖ്യയെ 100 കൊണ്ട് ഗുണിച്ചാണ് കണക്കാക്കുന്നത്. മൊത്തം റിട്ടേണുകള്‍ കണക്കാക്കുമ്പോള്‍, നിക്ഷേപം നിലനിര്‍ത്തിയ കാലഘട്ടത്തില്‍ ലഭിച്ച ഏത് നെറ്റ് ഡിവിഡന്‍റും* അല്ലെങ്കില്‍ മറ്റ് വരുമാന ഡിസ്ട്രിബ്യൂഷനും മൂലധന വളര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

കാലങ്ങള്‍ കൊണ്ടുള്ള NAVയിലെ വളര്‍ച്ചയാണ് മ്യൂച്വല്‍ ഫണ്ടുകളിലെ മൂലധന വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നത്. ഒരു ഫണ്ടിന്‍റെ NAV അതിന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ അടങ്ങിയിരിക്കുന്ന സ്ഥാപനങ്ങളുടെ ഓഹരി വിലകളില്‍ ഉണ്ടാകുന്ന മാറ്റമാണ്. ഈ വിലകള്‍ ദിവസവും കയറുകയും ഇറങ്ങുകയും ചെയ്യാം.  കാലങ്ങള്‍ കൊണ്ട് NAVയില്‍ ഉണ്ടാകുന്ന മാറ്റം മൂലധനം വര്‍ധിക്കുന്നതിനോ അല്ലെങ്കില്‍ നിങ്ങളുടെ നിക്ഷേപത്തില്‍ നഷ്ടം ഉണ്ടാക്കുന്നതിനോ വഴിയൊരുക്കാം. ഫണ്ട് ഹൗസ് നിങ്ങള്‍ക്ക് നല്‍കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്‍റില്‍ നിങ്ങളുടെ നിക്ഷേപത്തിന്‍റെ റിട്ടേണ്‍ പെര്‍ഫോമന്‍സ് നോക്കണം. ഈ സ്റ്റേറ്റ്മെന്‍റില്‍ നിങ്ങളുടെ ട്രാന്‍സാക്ഷനുകളും നിങ്ങളുടെ നിക്ഷേപങ്ങളിന്മേലുള്ള റിട്ടേണും സൂചിപ്പിച്ചിട്ടുണ്ടായിരിക്കും.

ശ്രദ്ധിക്കുക:  *ഡിവിഡന്‍റ് പേഔട്ടും നിയമാനുസൃത നികുതികളും ഉണ്ടെങ്കില്‍, ആ നിരക്കില്‍ ഒരു ഫണ്ടിന്‍റെ NAV കുറയും.

448
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍