മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് എന്തൊക്കെ തരം റിട്ടേണുകള്‍ പ്രതീക്ഷിക്കാം?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് എന്തൊക്കെ തരം റിട്ടേണുകള്‍ പ്രതീക്ഷിക്കാം?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഈ ചോദ്യം ഒന്ന് സങ്കല്‍പിച്ചു നോക്കൂ: വാഹനങ്ങള്‍ എത്ര വേഗത്തില്‍ ഓടും?

പൊതുവായ ഒരു ഉത്തരം പറയാന്‍ നിങ്ങള്‍ക്ക് കഴിയുമോ? വ്യത്യസ്ത വാഹനങ്ങള്‍ വ്യത്യസ്ത വേഗത്തിലാണ് ഓടുന്നത്. കാറുകളുടെ കാര്യം എടുക്കാം, സിറ്റി റോഡുകള്‍ക്കായി നിര്‍മ്മിച്ച കാറുകള്‍ ഒരു നിശ്ചിത പരമാവധി വേഗത്തില്‍ ഓടും. റേസിങ്ങിനായി നിര്‍മ്മിച്ച കാറുകള്‍ മറ്റൊരു വേഗത്തിലായിരിക്കും ഓടുക.

മ്യൂച്വല്‍ ഫണ്ട് എന്നത് ഒരൊറ്റ ഉല്‍പന്നം അല്ല മ്യൂച്വല്‍ ഫണ്ടുകളില്‍ വ്യത്യസ്ത തരങ്ങള്‍ ഉണ്ട്. വ്യത്യസ്ത കാറ്റഗറികളില്‍ നിന്നുള്ള ഇന്‍വെസ്റ്റ്‌മെന്‍റ് റിട്ടേണുകള്‍ വ്യത്യസ്തമായിരിക്കാം. അതുപോലെ പെര്‍ഫോമന്‍സില്‍ ഉയര്‍ന്ന അളവില്‍ അനിശ്ചിതാവസ്ഥ പ്രകടമാക്കുന്ന നിശ്ചിത ഫണ്ടുകളും ഉണ്ട്.

വിലകളില്‍ വളരെയധികം കയറ്റിറക്കങ്ങള്‍ ഉള്ള ഒരു വിപണിയില്‍ ഫണ്ട് നിക്ഷേപിക്കുകയാണെങ്കില്‍ ആ ഫണ്ടിന്‍റെ നെറ്റ് അസെറ്റ് വാല്യുവിലും (NAV)  വലിയ കയറ്റിറക്കങ്ങള്‍ ഉണ്ടാകും (ഉദാഹരണത്തിന്, ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന ഗ്രോത്ത് ഫണ്ടുകള്‍); എന്നിരുന്നാലും വിലയില്‍ അത്രയധികം കയറ്റിറങ്ങള്‍ ഇല്ലാത്ത ഒരു വിപണിയില്‍ അത് നിക്ഷേപിക്കുകയാണെങ്കില്‍ ആ ഫണ്ടിന്‍റെ നെറ്റ് അസെറ്റ് വാല്യുവിന് (NAV) ഒരളവു വരെ സ്ഥിരതയുണ്ടായിരിക്കും (ഉദാഹരണത്തിന്, മണി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന ലിക്വിഡ് ഫണ്ടുകള്‍). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇക്വിറ്റി ഫണ്ടിനെ അപേക്ഷിച്ച് ലിക്വിഡ് ഫണ്ടിന്  കയറ്റിറക്കങ്ങള്‍ കുറവായിരിക്കും.

ഫണ്ടിന്‍റെ സവിശേഷതകള്‍ ശ്രദ്ധിച്ച ശേഷം, ആ ഫണ്ട് തങ്ങളുടെ ആവശ്യകതകള്‍ക്ക് പൊരുത്തപ്പെടുന്നതാണോ എന്ന് നിക്ഷേപകന്‍ തീരുമാനിക്കണം.

448
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍