പണം ലോക്ക് ആകില്ല, അത് നിക്ഷേപിക്കപ്പെടുന്നു!

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വല്‍ ഫണ്ടുകളില്‍, പണം ഒരിക്കലും ലോക്ക് ആകില്ല, അത് നിക്ഷേപിക്കപ്പെടും!

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോഴുള്ള ഏറ്റവും സര്‍വസാധാരണമായ ചോദ്യം, “എന്‍റെ പണം ലോക്ക് ആയിപ്പോകുമോ?” എന്നതാണ്.

ഇവിടെ രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്:

a. ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍, പണം നിക്ഷേപിക്കുകയാണ്, ലോക്ക് ചെയ്യുകയല്ല ചെയ്യുന്നത്. അതിനാല്‍ ആ പണം നിങ്ങളുടേതു തന്നെ ആയിരിക്കും. അത് മാനേജ് ചെയ്യുന്നത് പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാര്‍ ആയിരിക്കുമെന്നു മാത്രം.

b. നിങ്ങളുടെ പണം എപ്പോഴും കൈയെത്തും ദൂരത്തായിരിക്കും. ആ പണം ലളിതമായി ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതാണ് മ്യൂച്വല്‍ ഫണ്ടിന്‍റെ ഘടന. നിങ്ങളുടെ നിക്ഷേപം ഭാഗികമായോ പൂര്‍ണമായോ നിങ്ങള്‍ക്ക് പണമായി മാറ്റാം. പണമാക്കി മാറ്റേണ്ട തീയതികള്‍ പോലും നിങ്ങള്‍ക്ക് മുന്‍കൂട്ടി സൂചിപ്പിക്കാം. അതു പോലെ ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമിലുള്ള നിങ്ങളുടെ നിക്ഷേപം അതേ മ്യൂച്വല്‍ ഫണ്ട് കമ്പനി മാനേജ് ചെയ്യുന്ന മറ്റൊന്നിലേക്ക് നിങ്ങള്‍ക്ക് ട്രാൻസ്ഫർ ചെയ്യാനും കഴിയും. നിങ്ങള്‍ക്ക് സമഗ്രമായും ലളിതമായും മനസ്സിലാക്കാന്‍ കഴിയും വിധം ഇവയെല്ലാം വ്യക്തമായി രേഖപ്പെടുത്തിക്കൊണ്ട് ഒരു അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും നിങ്ങള്‍ക്ക് നല്‍കും.

അതിനാല്‍, മടിക്കേണ്ട. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിച്ച് വഴക്കവും സുതാര്യതയും ലിക്വിഡിറ്റിയും ആസ്വദിക്കൂ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, പ്രൊഫഷണല്‍ മാനേജര്‍മാരുടെ ശ്രദ്ധയിലും പരിചരണത്തിലും ഒരു മേന്മയേറിയ നിക്ഷേപ അനുഭവം ആര്‍ജിക്കൂ.

446
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍