നിശ്ചിത കാലയളവില്‍ നിക്ഷേപിച്ചു കൊണ്ടേയിരിക്കേണ്ട ഫണ്ടുകള്‍ ഏതെങ്കിലും ഉണ്ടോ?

നിശ്ചിത കാലയളവില്‍ നിക്ഷേപിച്ചു കൊണ്ടേയിരിക്കേണ്ട ഫണ്ടുകള്‍ ഏതെങ്കിലും ഉണ്ടോ? zoom-icon
മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്ററുകള്‍

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമിന്‍റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്ന് ലിക്വിഡിറ്റി ആണ്. അതായത് നിക്ഷേപം എളുപ്പത്തില്‍ പണമാക്കി മാറ്റാനുള്ള സൗകര്യം.

വകുപ്പ് 80 Cക്കു കീഴില്‍ നികുതി നേട്ടങ്ങള്‍ നല്‍കുന്ന ഇക്വിറ്റി ലിങ്ക്ഡ് സേവിങ്ങ്സ് സ്കീമുകള്‍ (ELSS) പോലെയുള്ളവയ്ക്ക് റെഗുലേഷനുകള്‍ പ്രകാരം 3 വര്‍ഷം യൂണിറ്റുകള്‍ക്ക് ‘ലോക്ക്-ഇന്‍’ ആവശ്യമാണ്. അതിനു ശേഷം അവ ലളിതമായി പണമാക്കി മാറ്റാം.

“ഫിക്സഡ് മച്യൂരിറ്റി പ്ലാനുകള്‍” (FMPകള്‍) എന്ന്‍ അറിയപ്പെടുന്ന പ്രശസ്തമായ മറ്റൊരു വിഭാഗം സ്കീമുകള്‍ ഉണ്ട്. ഈ സ്കീമിന്‍റെ ഓഫര്‍ ഡോക്യുമെന്‍റില്‍ മുന്‍കൂറായി നിശ്ചയിച്ചിട്ടുള്ള കാലയളവ് മുഴുവനും നിക്ഷേപകര്‍ നിക്ഷേപം നിലനിര്‍ത്തണം. ഈ സ്കീമുകള്‍ക്ക് മൂന്നു മാസം മുതല്‍ ഏതാനും വര്‍ഷങ്ങള്‍ വരെയായിരിക്കും നിക്ഷേപ കാലഘട്ടം.

ഇങ്ങനെയാണെങ്കിലും, ചില ഓപ്പണ്‍ എന്‍ഡ്‌ സ്കീമുകള്‍ക്ക് ഒരു എക്സിറ്റ് ലോഡ് പീരിയഡ് ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, 6 മാസത്തിനുള്ളില്‍ യൂണിറ്റുകള്‍ റിഡീം ചെയ്യുമ്പോള്‍ ബാധകമായ NAVയുടെ 0.50% എക്സിറ്റ് ലോഡ് ചുമത്തും എന്ന് ഒരു സ്കീം സൂചിപ്പിച്ചേക്കും.

ഏറ്റവും ചുരുങ്ങിയ കാലയളവിന് നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കാമെങ്കിലും ഓരോ വിഭാഗത്തിലുമുള്ള സ്കീമുകള്‍ക്കും തക്കതായ അല്ലെങ്കില്‍ അനുയോജ്യമായ കാലഘട്ടം ഒരു ഇന്‍വെസ്റ്റ്‌മെന്‍റ് അഡ്വൈസറിലൂടെ അറിയുന്നതാണ് ഉചിതം.

448
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍