ലോഡുകള്‍ എന്നാല്‍ എന്താണ്?

ലോഡുകള്‍ എന്നാല്‍ എന്താണ്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു ദീര്‍ഘദൂര യാത്രയില്‍ ഒരു റോഡിലേക്കോ പാലത്തിലേക്കോ പ്രവേശിക്കുമ്പോഴോ പുറത്തിറങ്ങുമ്പോഴോ ചിലപ്പോള്‍ ടോള്‍ നല്‍കേണ്ടി വരും. നിര്‍മ്മാണച്ചെലവുകള്‍ ഈടാക്കാന്‍ ഒരു നിശ്ചിത വര്‍ഷത്തേക്ക് മാത്രം ടോള്‍ പിരിക്കാനാവും ടോള്‍ ബ്രിഡ്ജ് കമ്പനിയെ അനുവദിച്ചിട്ടുണ്ടായിരിക്കുക. ഈ കാലഘട്ടം കഴിഞ്ഞാല്‍, യാത്രക്കാരില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ കമ്പനിക്ക് അനുവാദം ഉണ്ടായിരിക്കില്ല.

അതേപോലെ, മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോഴും ചില ലോഡുകള്‍ ചുമത്തിയേക്കും. പക്ഷേ അത് നിങ്ങള്‍ ഇപ്പോള്‍ ഉദാഹരണമായി വായിച്ച ടോളുകളില്‍ നിന്ന് വ്യത്യസ്തമാണെന്നു മാത്രം. 2009 വരെ, മ്യൂച്വല്‍ ഫണ്ടില്‍ പ്രവേശിക്കുന്ന സമയത്ത് ഒരു നിരക്ക് ഈടാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ അതില്ല. സ്കീമില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ നിശ്ചിത വ്യവസ്ഥകള്‍ക്കു കീഴില്‍ ചില സ്കീമുകള്‍ നിരക്കുകള്‍ ഈടാക്കാറുണ്ട്. ഇതിനെയാണ് “എക്സിറ്റ് ലോഡ്” എന്ന് വിളിക്കുന്നത്.

മിക്ക സാഹചര്യങ്ങളിലും, ഒരു നിശ്ചിത കാലഘട്ടത്തിനുള്ളില്‍ പുറത്തു കടന്നാല്‍ മാത്രമാണ് എക്സിറ്റ് ലോഡ് ബാധകമാകുക. നിശ്ചിത കാലഘട്ടത്തേക്കാള്‍ അധികം നിങ്ങള്‍ സ്കീമില്‍ നിക്ഷേപം തുടര്‍ന്നാല്‍ എക്സിറ്റ് ലോഡ് ചുമത്തില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സ്കീമില്‍ നിന്ന് കാലേക്കൂട്ടി പുറത്തു കടക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സിറ്റ് ലോഡ് ചുമത്തുന്നത്. “എക്സിറ്റ് ലോഡില്‍” പോലും മ്യൂച്വല്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയായ SEBI, അത് ചുമത്താവുന്നതിന്‍റെ പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്.

449
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍