നേരത്തേ പണം പിന്‍വലിച്ചാല്‍ ഞാന്‍ പിഴ നല്‍കേണ്ടി വരുമോ?

നേരത്തേ പണം പിന്‍വലിച്ചാല്‍ ഞാന്‍ പിഴ നല്‍കേണ്ടി വരുമോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

എല്ലാ ഓപ്പണ്‍ എന്‍ഡ്‌ഡ്‌ സ്കീമും ഏതാണ്ട് പൂര്‍ണമായും സ്വതന്ത്രമായ ലിക്വിഡിറ്റി അനുവദിക്കുന്നുണ്ട്. അതായത്, പിന്‍വലിക്കുന്ന നേരത്തിനോ  തുകയ്ക്കോ നിയന്ത്രണങ്ങള്‍ ഒന്നുമില്ല എന്നര്‍ത്ഥം. എന്നിരുന്നാലും, ചില സ്കീമുകള്‍ക്ക് എക്സിറ്റ് ലോഡ് നല്‍കേണ്ടി വന്നേക്കും.

ഉദാഹരണത്തിന്, ഒരു സ്കീമില്‍ നിന്ന് 1 വര്‍ഷത്തിനുള്ളില്‍ പണം എടുത്താല്‍ 1% എക്സിറ്റ് ലോഡ് ഈടാക്കാനിടയുണ്ട്. അതായത് 2016 ഏപ്രില്‍ 1ന് ഒരു നിക്ഷേപകന്‍ നിക്ഷേപം നടത്തുകയും 2017 മാര്‍ച്ച് 31നോ അതിന് മുമ്പോ പണം എടുക്കുകയും ചെയ്‌താല്‍ NAVയിന്മേല്‍ 1% പിഴ ഈടാക്കിയേക്കും. 2017 ഫെബ്രുവരി 1ന് യൂണിറ്റ് ഒന്നിന് NAV 200 രൂപ ഉള്ള സമയത്ത് ഒരു നിക്ഷേപകന്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ 2 രൂപ കിഴിക്കുകയും 198 രൂപ നിക്ഷേപകന് തിരികെ നല്‍കുകയും ചെയ്യും.

എക്സിറ്റ് ലോഡുകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രസക്തമായ സ്കീമുമായി ബന്ധപ്പെട്ട രേഖകളില്‍ സാധാരണഗതിയില്‍ സൂചിപ്പിച്ചിട്ടുണ്ടായിരിക്കും. ഉദാഹരണത്തിന്, ഒരു ഫണ്ട് ഫാക്ട് ഷീറ്റില്‍ അല്ലെങ്കില്‍ കീ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടത്തില്‍ ഇത്തരം വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടാകും.

449
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍