500 രൂപയില്‍ നിന്ന് തുടങ്ങാന്‍ കഴിയും

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

 മാസം വെറും ₹500 കൊണ്ട് നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കാം!

മ്യൂച്വല്‍ ഫണ്ടുകളില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലേ അര്‍ത്ഥപൂര്‍ണമായ റിട്ടേണുകള്‍ ലഭിക്കൂ എന്നാണ് ജനങ്ങളുടെ ധാരണ. പക്ഷേ, പ്രതിമാസം ₹ 500 കൊണ്ടു പോലും നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കുകയും നിങ്ങളുടെ വരുമാനം ഉയരുന്നതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപം സാവകാശം വര്‍ധിപ്പിക്കുകയും ചെയ്യാം.

വ്യത്യസ്ത റിട്ടേണ്‍ നിരക്കുകളില്‍ നിങ്ങളുടെ നിക്ഷേപം എങ്ങനെയാണ് വളരുന്നതെന്ന് മനസ്സിലാക്കാന്‍ താഴെയുള്ള പട്ടിക കാണുക.

Investment

*ഇത് തീര്‍ത്തും ഉദാഹരണം മാത്രമാണ്. ഈ പട്ടികയില്‍ കാണിച്ചിരിക്കുന്ന റിട്ടേണുകള്‍ തീര്‍ത്തും അനുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ളതും കാര്യങ്ങള്‍ വിശദീകരിക്കാനായി കൊടുത്തിരിക്കുന്നതും ആണ് . മ്യൂച്വല്‍ ഫണ്ടുകള്‍ ഉറപ്പായ റിട്ടേണ്‍ നിരക്കുകളൊന്നും വാഗ്ദാനം ചെയ്യില്ല.

സാധാരണക്കാര്‍ മുതല്‍ ധനികര്‍ വരെയുള്ള എല്ലാവര്‍ക്കും അനുയോജ്യമായതാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ചെറിയ നിക്ഷേപങ്ങള്‍ കൊണ്ട് വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മൂന്ന്‍ മന്ത്രങ്ങള്‍ ഉണ്ട്:

a.      നേരത്തേ ആരംഭിക്കുക – ചെറിയ തുക കൊണ്ടു പോലും

b.      റെഗുലര്‍ ആയി നിക്ഷേപിക്കുക – തുക എത്ര തന്നെയും ആയിക്കോട്ടെ

c.       ദീര്‍ഘകാലം നിക്ഷേപം തുടരുക – നിങ്ങളുടെ നിക്ഷേപത്തിന് വളരാന്‍ അവസരം നല്‍കുന്നതിന്.

കാലങ്ങള്‍ കൊണ്ട് മ്യൂച്വല്‍ ഫണ്ടുകള്‍ എല്ലാത്തരം നിക്ഷേപകര്‍ക്കും അനുയോജ്യമാകും വിധം പരിണമിച്ചിരിക്കുന്നു. നിക്ഷേപം ചെറുതായിരുന്നാലും, സ്ഥിരമായ നിക്ഷേപങ്ങളും അച്ചടക്കമുള്ള സമീപനവും കാലങ്ങള്‍ കൊണ്ട് വലിയ തുക കെട്ടിപ്പടുക്കാന്‍ നിങ്ങളെ സഹായിക്കും.

447
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍