സ്മാർട്ട് ഗോൾ കാൽക്കുലേറ്റർ

നിങ്ങളുടെ നിലവിലുള്ള നിക്ഷേപം കണക്കിലെടുത്ത് ആവശ്യമായ എസ്ഐപി അല്ലെങ്കിൽ ലംപ്‌സം തുക
കണക്കാക്കി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുക.

ലക്ഷ്യം വെയ്ക്കുന്ന തുക
വർഷങ്ങൾ
%
നിക്ഷേപിച്ച തുകയുടെ ഭാവി മൂല്യം ₹54.74 ലക്ഷം
നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ശേഷിക്കുന്ന തുക ₹45.26 ലക്ഷം
അനുമാനിക്കുന്ന വരുമാന നിരക്ക് %
മാസിക എസ്‌ഐപി നിവേശിക്കേണ്ട തുക ₹9,060.48
ലക്ഷ്യം വെയ്ക്കുന്ന തുക
വർഷങ്ങൾ
%
എസ്ഐപി നിക്ഷേപങ്ങളുടെ അന്തിമ മൂല്യം ₹49.96 ലക്ഷം
നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ശേഷിക്കുന്ന തുക ₹50.04 ലക്ഷം
പ്രതീക്ഷിക്കുന്ന വരുമാന നിരക്ക് %
ലംപ്‌സം ആയി നിക്ഷേപിക്കേണ്ട തുക ₹9.14 ലക്ഷം

നിരാകരണം:

മുൻകാല പ്രകടനം ഭാവിയിൽ നിലനിൽക്കുകയോ നിലനിൽക്കാതിരിക്കുകയോ ചെയ്യാം, അത് ഭാവിയിലെ ഏതെങ്കിലും വരുമാനത്തിനുള്ള ഗ്യാരണ്ടി അല്ല.

മ്യൂച്വൽ ഫണ്ട് സ്കീമിലെ ഓരോ അസറ്റ് വിഭാഗവും ഒരു നിശ്ചിത തലത്തിലുള്ള അപകടസാധ്യത ഉൾക്കൊള്ളുന്നു.

നിങ്ങളുടെ എസ്ഐപി, ലംപ്‌സം നിക്ഷേപങ്ങളുടെ ഏകദേശമുള്ള ഭാവി മൂല്യം നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗം മാത്രമാണ് ഓൺലൈൻ കാൽക്കുലേറ്റർ. ഈ കാൽക്കുലേറ്റർ ഏതെങ്കിലും നിക്ഷേപത്തിന്റെ ഭാവി വരുമാനമോ പ്രകടനമോ ഉറപ്പുനൽകുന്നില്ല, മാത്രമല്ല വിപണി സാഹചര്യങ്ങൾ, നികുതി നിയമങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി യഥാർത്ഥ ഫലങ്ങൾ വ്യത്യാസപ്പെടാം.

നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും നിരക്കുകളും ചെലവുകളും കാൽക്കുലേറ്ററുകൾ കണക്കിലെടുക്കണമെന്നില്ല, ഇത് വരുമാനത്തെ ബാധിച്ചേക്കാം.

തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങൾ സ്വയം വിശകലനം നടത്തുകയോ സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുകയോ ചെയ്യുന്നതാണ് ഉചിതം.

എന്താണ് സ്മാർട്ട് ഗോൾ കാൽക്കുലേറ്റർ?

നിങ്ങൾ ആഗ്രഹിക്കുന്ന സമയപരിധിക്കുള്ളിൽ ലക്ഷ്യം വെയ്ക്കുന്ന സമ്പാദ്യത്തിൽ എത്തിച്ചേരുന്നതിന്, ലംപ്‌സം അല്ലെങ്കിൽ എസ്‌ഐപി വഴിയോ അല്ലെങ്കിൽ ഇവ രണ്ടും ഉപയോഗിച്ചോ എത്ര പണം നിക്ഷേപിക്കണം എന്ന് നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ടൂളാണ് സ്മാർട്ട് ഗോൾ കാൽക്കുലേറ്റർ.

നിങ്ങൾ ലക്ഷ്യം വെയ്ക്കുന്ന തുക, നിക്ഷേപ കാലയളവ്, പ്രതീക്ഷിക്കുന്ന വരുമാനം എന്നിവ പോലുള്ള ചില ആവശ്യമായ വിശദാംശങ്ങൾ നൽകുന്നതിലൂടെ, ലംപ്സവും എസ്ഐപി നിക്ഷേപങ്ങളും തമ്മിലുള്ള അനുയോജ്യമായ അലോക്കേഷൻ കാൽക്കുലേറ്റർ കണക്കാക്കുന്നു.

ഒരു സ്മാർട്ട് ഗോൾ കാൽക്കുലേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഒരു സ്മാർട്ട് ഗോൾ കാൽക്കുലേറ്റർ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്, നിങ്ങളുടെ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ നൽകേണ്ടതുണ്ട്:

  • ലക്ഷ്യം വെയ്ക്കുന്ന തുക: നിക്ഷേപത്തിലൂടെ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യം വെയ്ക്കുന്ന തുക നൽകുക. നിക്ഷേപ കാലാവധി: നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലെത്താൻ നിങ്ങൾ ലക്ഷ്യം വെയ്ക്കുന്ന കാലയളവ് വ്യക്തമാക്കുക.
  • ലംപ്‌സം തുക: ഒറ്റത്തവണ ലംപ്‌സം നിക്ഷേപം നടത്താനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ (നിക്ഷേപിക്കേണ്ട എസ്‌ഐപി തുക കണ്ടെത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ) പ്രാഥമികമായി നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക നൽകുക.
  • എസ്‌ഐ‌പി തുക: ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐ‌പി) മുഖേനയുള്ള റെഗുലർ നിക്ഷേപങ്ങളാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ (നിക്ഷേപിക്കാനുള്ള ലംപ്‌സം തുക കണ്ടെത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ), ആനുകാലികമായ നിക്ഷേപ തുക നൽകുക.
  • പ്രതീക്ഷിക്കുന്ന വരുമാന നിരക്ക്: നിങ്ങളുടെ നിക്ഷേപങ്ങളിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ശരാശരി വാർഷിക വരുമാന നിരക്ക് തിരഞ്ഞെടുക്കുക.

ഈ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, തിരഞ്ഞെടുത്ത സമയപരിധിക്കുള്ളിൽ നിങ്ങൾ ആഗ്രഹിക്കുന്ന സാമ്പത്തിക ലക്ഷ്യത്തിലെത്താൻ എത്ര പണം ലംപ്‌സം ആയി മുൻകൂർ നിക്ഷേപിക്കണമെന്നും എസ്ഐപി വഴി പതിവായി എത്ര നിക്ഷേപിക്കണമെന്നും കാൽക്കുലേറ്റർ കാണിക്കും.

സ്മാർട്ട് ഗോൾ കാൽക്കുലേറ്ററിനെക്കുറിച്ച് മനസ്സിലാക്കൽ

ഈ കാൽക്കുലേറ്ററിന്റെ പ്രവർത്തനം ചിത്രീകരിക്കുന്നതിന്, ഒരു ഉദാഹരണം നോക്കാം.

ഒരു കോടി രൂപയാണ് നിങ്ങൾ വിരമിക്കുമ്പോൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് വിചാരിക്കുക. അടുത്ത മാസം, നിങ്ങൾക്ക് 5 ലക്ഷം രൂപ ബോണസ് ലഭിക്കും, ഈ തുക ഉപയോഗിച്ച് നിങ്ങളുടെ വിരമിക്കലിനായി സമ്പാദ്യം ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ വിരമിക്കാൻ 15 വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന കാര്യം പരിഗണിക്കുമ്പോൾ, ലക്ഷ്യത്തിലെത്താൻ ഈ ലംപ്സം മാത്രം മതിയാകില്ലെന്ന് നിങ്ങൾക്കറിയാം. കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് നിങ്ങൾക്കറിയാം, എന്നാൽ മറ്റൊരു ലംപ്സം നിക്ഷേപം നടത്തുന്നത് പ്രായോഗികമല്ല. നിങ്ങൾക്ക് ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐ‌പി) തിരഞ്ഞെടുത്ത് ഒരു നിശ്ചിത തുക പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപിക്കാം എന്നതാണ് മികച്ച കാര്യം.

ഇപ്പോൾ, ചോദ്യം ഉയരുന്നു: നിങ്ങളുടെ വിരമിക്കൽ ലക്ഷ്യം നേടുന്നതിന് ഓരോ മാസവും എത്ര തുക കൂടുതലായി നിക്ഷേപിക്കണം?

1 കോടി രൂപ സമാഹരിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. 12% വരുമാനം പ്രതീക്ഷിച്ച് നിങ്ങൾ ഇതിനകം 5 ലക്ഷം രൂപ 15 വർഷത്തേക്ക് ഒരു ലംപ്‌സത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ നിലവിലെ നിക്ഷേപം അടിസ്ഥാനമാക്കി കാൽക്കുലേറ്റർ അന്തിമ മൂല്യം 27,36,782.88 രൂപയായി കണക്കാക്കുന്നു, ഇത് 72,63,217.12 രൂപയുടെ കുറവിനെ സൂചിപ്പിക്കുന്നു.

ഇപ്പോൾ, പ്രതിമാസ എസ്ഐപി നിക്ഷേപങ്ങളിലൂടെ ഈ പോരായ്മ നികത്താനുള്ള ഒരു പരിഹാരം നമുക്ക് അടുത്തറിയാം. 12% വരുമാനം പ്രതീക്ഷിച്ച് നിക്ഷേപ പദ്ധതി അതേപോലെ തന്നെ തുടരുന്നു.

നിങ്ങൾ കാൽക്കുലേറ്ററിൽ ഈ സംഖ്യകൾ നൽകുമ്പോൾ, ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്താൻ 14,539 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് ഇത് കാണിക്കുന്നു.

അതുപോലെ, നിങ്ങൾ എസ്‌ഐ‌പി വഴി നിക്ഷേപിക്കുകയാണെങ്കിലും ലക്ഷ്യം കൈവരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങളുടെ വിരമിക്കൽ നിക്ഷേപങ്ങൾക്ക് ഒരു ലംപ്‌സം തുക നൽകുന്നത് പരിഗണിച്ചേക്കാം. ഈ വിശദാംശങ്ങളെല്ലാം കാൽക്കുലേറ്ററിൽ നൽകുന്നതിലൂടെ, നിങ്ങൾ ആഗ്രഹിക്കുന്ന കാലയളവിലേക്ക് നിക്ഷേപിക്കേണ്ട അധിക തുക നിർണയിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും, കൃത്യസമയത്ത് നിങ്ങൾ ലക്ഷ്യം വെയ്ക്കുന്ന സമ്പാദ്യത്തിൽ എത്തിച്ചേരുമെന്ന് ഇത് ഉറപ്പാക്കുന്നു.

നിരാകരണം:

1. ഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക.

2. മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത റിട്ടേൺ നിരക്ക് ഇല്ല, കൂടാതെ റിട്ടേൺ നിരക്ക് പ്രവചിക്കാനും കഴിയില്ല.

3. മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.