നിക്ഷേപം SIP ആയി വേണോ അതല്ല, തുക മൊത്തത്തില്‍ ഒറ്റത്തവണയായി നിക്ഷേപിക്കണോ എന്ന് എങ്ങനെ ഞാന്‍ തീരുമാനിക്കും?

നിക്ഷേപം SIP ആയി വേണോ അതല്ല, തുക മൊത്തത്തില്‍ ഒറ്റത്തവണയായി നിക്ഷേപിക്കണോ എന്ന് എങ്ങനെ ഞാന്‍ തീരുമാനിക്കും?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

SIP-യിൽ നിക്ഷേപിക്കണോ അതല്ല തുക ഒറ്റത്തവണയായി (മൊത്തത്തില്‍) നിക്ഷേപിക്കണോ? ഇത് മ്യൂച്വല്‍ ഫണ്ടുമായുള്ള നിങ്ങളുടെ പരിചയത്തെയും നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഫണ്ടിനെയും നിങ്ങളുടെ ലക്ഷ്യത്തെയും ആശ്രയിച്ചിരിക്കുന്നു. റെഗുലര്‍ ആയി നിക്ഷേപിച്ച് ഒരു ലക്ഷ്യത്തിന് ആവശ്യമായ മൂലധനം സമാഹരിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, അനുയോജ്യമായ ഒരു ഇക്വിറ്റി സ്കീമില്‍ SIPയിലൂടെ നിക്ഷേപിക്കണം. അതായത്, നിങ്ങളുടെ പ്രതിമാസ വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക മാറ്റി വച്ച് ദീര്‍ഘകാലം കൊണ്ട് നിങ്ങളുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ പണം സമാഹരിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, അത്തരത്തില്‍ നിങ്ങളുടെ പണം വളര്‍ത്താന്‍ കഴിയുന്ന ഒരു സ്കീമില്‍ നിക്ഷേപിക്കണം. അതിന് SIP ആണ് ശരിയായ ഉത്തരം. ആവശ്യമെങ്കിൽ ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം തേടുക.

നിങ്ങളുടെ കൈവശം ഇപ്പോള്‍ ബോണസ്, സ്വത്തുക്കള്‍ വിറ്റു ലഭിച്ച പണം അല്ലെങ്കില്‍ റിട്ടയര്‍മെന്‍റ് തുക എന്നിങ്ങനെയുള്ള അധിക തുക ഉണ്ടായിരിക്കുകയും അത് എന്തു ചെയ്യണമെന്ന് ചിന്തിക്കുകയുമാണെങ്കില്‍, ഡെറ്റ് അല്ലെങ്കില്‍ ലിക്വിഡ് ഫണ്ടുകളില്‍ മൊത്തത്തില്‍ അത് നിക്ഷേപിക്കാം. ഇക്വിറ്റി ഓറിയന്‍റഡ്‌ സ്കീമുകളിലെ നിക്ഷേപത്തിനാണ് SIP അനുയോജ്യമായത്. മൊത്തം തുക നിക്ഷേപിക്കാന്‍ ഏറ്റവും മികച്ചത് ഡെറ്റ് ഫണ്ടുകളാണ്. നിങ്ങള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപിക്കുന്നതില്‍ പുതിയ ആളാണെങ്കില്‍, SIP നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. SIP യില്‍ നിന്ന് നേട്ടം കൊയ്യാന്‍ ദീര്‍ഘകാലം നിക്ഷേപം തുടരേണ്ടത് അവശ്യമാണ്. വിപണി കുതിക്കുകയും അത് ദീര്‍ഘകാലം തുടരുകയും ചെയ്യുമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ മൊത്തം തുക നിങ്ങള്‍ക്ക് നിക്ഷേപിക്കാം. വ്യാപകമായ കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്ന വിപണിക്ക് ഏറ്റവും അനുയോജ്യമായത് SIP ആണ്.

447
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍