മ്യൂച്വല്‍ ഫണ്ട് എന്നാല്‍ എന്താണ്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

പലരും മ്യൂച്വല്‍ ഫണ്ടുകളെ സങ്കീര്‍ണമായ അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന ഒന്നായാണ് കാണുന്നത്. വളരെ അടിസ്ഥാന തലത്തില്‍ ലളിതമായി അത് നിങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കാന്‍ ഇവിടെ ഞങ്ങള്‍ ശ്രമിക്കുകയാണ്. അടിസ്ഥാനപരമായി, ഒരു കൂട്ടം ആളുകളില്‍ (അഥവാ നിക്ഷേപകര്‍) നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുക.

പൊതുവായ നിക്ഷേപ ലക്ഷ്യങ്ങള്‍ ഉള്ള ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുന്ന ഒരു ട്രസ്റ്റ് ആയിരിക്കും ഇത്. ഇവര്‍ ഈ പണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും അല്ലെങ്കില്‍ മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കും. ഓരോ നിക്ഷേപകനും യൂണിറ്റുകള്‍ നല്‍കും. ഫണ്ടിന്‍റെ ഹോള്‍ഡിങ്ങുകളുടെ ഒരു ഭാഗമാണ് യൂണിറ്റുകള്‍. ഈ കൂട്ടായ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം/ലാഭം സ്കീമിന്‍റെ “നെറ്റ് അസെറ്റ് വാല്യു അഥവാ NAV” കണക്കാക്കിക്കൊണ്ട് നിശ്ചിത ചെലവുകള്‍ കിഴിച്ച ശേഷം നിക്ഷേപകര്‍ക്ക് ആനുപാതികമായി വിതരണം ചെയ്യും. ലളിതമായ പറഞ്ഞാല്‍, സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ട്. കാരണം താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി മാനേജ് ചെയ്യുന്ന വൈവിധ്യമാര്‍ന്ന സെക്യൂരിറ്റികളുടെ ഒരു ഗണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം ഇവ നല്‍കും.

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍