എന്‍റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഞാന്‍ എങ്ങനെ പൂര്‍ത്തീകരിക്കും?

എന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഞാന്‍ എങ്ങനെ പൂര്‍ത്തീകരിക്കും? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിക്ഷേപം നടത്താന്‍ ആരംഭിക്കും മുമ്പ്, നിങ്ങളുടെ നിക്ഷേപ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കൃത്യമായ സ്കീം തെരഞ്ഞെടുക്കണം. നമുക്ക് കാര്യങ്ങള്‍ ഈ രീതിയില്‍ ചിന്തിക്കാം.

നിങ്ങള്‍ ഒരു യാത്ര ചെയ്യാന്‍ ആലോചിക്കുമ്പോള്‍, ഏത് രീതിയില്‍ യാത്ര ചെയ്യണമെന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്? യാത്ര ചെയ്യേണ്ടത് നടന്നാണോ ഓട്ടോ റിക്ഷയിലാണോ ട്രെയിനിലാണോ അല്ലെങ്കില്‍ വിമാനത്തിലാണോ എന്നൊക്കെ തീരുമാനിക്കുന്നത് നിങ്ങള്‍ ചെന്നെത്തേണ്ട ഇടത്തെയും നിങ്ങളുടെ ബജറ്റിനെയും യാത്രയ്ക്ക് ലഭ്യമായ സമയത്തെയും ആശ്രയിച്ചിരിക്കുന്നു.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴും ഇതേ തത്വമാണ് പാലിക്കേണ്ടത്.

വ്യത്യസ്ത യാത്രാ ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത ഗതാഗത മാര്‍ഗങ്ങള്‍ ഉള്ളതു പോലെ, വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പല സ്കീമുകള്‍ (അല്ലെങ്കില്‍ സ്കീമുകളുടെ സംയുക്തങ്ങള്‍) ഉണ്ട്.

വളരെ ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് ഒരാള്‍ക്ക് ലിക്വിഡ് ഫണ്ടുകള്‍ പരിഗണിക്കാം; ഇടക്കാല ആവശ്യങ്ങള്‍ക്ക് ഇന്‍കം ഫണ്ടുകളും ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് ഇക്വിറ്റി ഫണ്ടുകളും (അല്ലെങ്കില്‍ വ്യത്യസ്ത ഫണ്ടുകളുടെ സംയുക്തം) തെരഞ്ഞെടുക്കാം. റിസ്ക് എടുക്കാനുള്ള സന്നദ്ധതയെ ആശ്രയിച്ച് വ്യത്യസ്ത നിക്ഷേപകര്‍ക്ക് ഒരേ അസെറ്റ് കാറ്റഗറിയിലെ വ്യത്യസ്ത സ്കീമുകളില്‍ നിക്ഷേപിക്കാന്‍ കഴിയും.

ഓരോ നിക്ഷേപകന്‍റെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായ പരിഹാരങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭ്യമാണെന്ന കാര്യം ഓര്‍ക്കുക. അതിനാല്‍, ഏത് പരിഹാരമാണ് അനുയോജ്യമെന്ന് കണ്ടെത്താന്‍, ഒരോരുത്തരുടെയും തനതായ ആവശ്യങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ടത് സുപ്രധാനമാണ്‌.

450
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍