ലിക്വിഡ് ഫണ്ടുകള്‍ എന്നാല്‍ എന്താണ്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഇടതു ഭാഗത്തുള്ള വീഡിയോയില്‍ എല്ലാ സാഹചര്യങ്ങളിലും ഒരു ഹ്രസ്വകാലം പണം ഒന്നിനും ഉപയോഗപ്പെടുത്താതെ വെറുതേയിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ചില നിശ്ചിത സാഹചര്യങ്ങളില്‍, പണം എപ്പോഴാണ് വേണ്ടി വരുന്നതെന്ന കൃത്യമായ സമയം നമുക്ക് അറിയാന്‍ കഴിയില്ല. അപ്പോള്‍ നിക്ഷേപകര്‍ എന്തു ചെയ്യും? ഈ പണം എവിടെ നിക്ഷേപിക്കണം?

ഇവിടെ ഇനി പറയുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് പരിഗണിക്കണം:

  1. ഒരു ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിക്കണം
  2. നിക്ഷേപത്തിന്‍റെ മൂല്യം കുറയരുത്
  3. റിട്ടേണ്‍ കുറവായിരുന്നാലും പ്രശ്നമില്ല, പണം സുരക്ഷിതമായിരിക്കണം
  4. നിശ്ചിത കാലയളവ് ഇല്ല അല്ലെങ്കില്‍ അത് അറിയില്ല

Gമുകളിലെ നാല് വ്യവസ്ഥകള്‍ വച്ചു നോക്കുമ്പോള്‍ ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപകന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെങ്കിലും, ഒരു നിശ്ചിത പരിധി വരെ മാത്രം. ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് അത് നല്‍കുന്ന സുരക്ഷയാണ്. അതേ സമയം തന്നെ, അതിന്‍റെ പരിമിതികളിലൊന്ന് ഒരു നിശ്ചിത കാലത്തേക്കു മാത്രമേ നിക്ഷേപം നടത്താന്‍ കഴിയുകയുള്ളൂ എന്നതാണ്. ഈ കാലഘട്ടം തെരഞ്ഞെടുക്കാനുള്ള വഴക്കം ഇവയ്ക്കില്ല.

ഈ ചുറ്റുപാടിലാണ് ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. ഈ വീഡിയോയില്‍ കണ്ടതു പോലെ, ഇവ സുരക്ഷിതവും ന്യായമായും മികച്ച റിട്ടേണുകള്‍ നല്‍കുന്നവയും (സേവിങ്ങ്സ് അക്കൗണ്ടുകളെയും എന്തിന് വളരെ ഹ്രസ്വകാല ഫിക്സഡ് ഡിപ്പോസിറ്റുകളെയും അപേക്ഷിച്ച്) ഏതു സമയത്തും പണമാക്കി മാറ്റാവുന്നവയും ആണ്.

444
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍