വെറും 500 രൂപയ്ക്ക് എനിക്ക് എന്ത് റിട്ടേണ്‍ പ്രതീക്ഷിക്കാം?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

500 രൂപയായാലും 5 കോടി രൂപയായാലും റിട്ടേണുകള്‍ ലഭിക്കുന്നത് ഒരേ രീതിയില്‍ തന്നെ ആയിരിക്കും. ആശയക്കുഴപ്പത്തിലായോ?

ശതമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ റിട്ടേണ്‍ കണക്കാക്കുന്നതെങ്കില്‍, റിട്ടേണുകള്‍ ഒരേ രീതിയില്‍ തന്നെ ആയിരിക്കും. ഉദാഹരണത്തിന്, ഒരു സ്കീമില്‍ നിന്ന് പ്രതിവര്‍ഷം 12% റിട്ടേണ്‍ ലഭിക്കുന്ന പക്ഷം 500 രൂപയുടെ നിക്ഷേപത്തില്‍ നിന്ന് രണ്ട് വര്‍ഷത്തില്‍ 627.20 രൂപ ലഭിക്കും. ഇനി നിങ്ങള്‍ ഇതേ സ്കീമില്‍ 100,000 രൂപയാണ് നിക്ഷേപിച്ചതെങ്കില്‍ ഇതേ കാലയളവില്‍ 1,25,440 രൂപ റിട്ടേണ്‍ ലഭിക്കും. ഈ രണ്ട് സാഹചര്യങ്ങളിലും റിട്ടേണ്‍ നിരക്ക് ഒരേ പോലെയാണെങ്കിലും പ്രാരംഭ നിക്ഷേപത്തിന് അനുസൃതമായി നമുക്ക് ലഭിക്കുന്ന അന്തിമ തുകയില്‍ വ്യത്യാസം വരും.

ഇവിടെ നാം രണ്ട് കാര്യങ്ങള്‍ മനസ്സില്‍ കരുതണം. നിക്ഷേപിക്കുന്ന തുക ഏതായാലും റിട്ടേണ്‍ ശതമാനം ഒന്നു തന്നെ ആയിരിക്കും. എന്നിരുന്നാലും, ഒരു വലിയ തുക തുടക്കത്തില്‍ നിക്ഷേപിച്ചാല്‍ അന്തിമമായി വലിയ ലാഭത്തിന് അത് വഴിയൊരുക്കും.

ഇവയൊന്നും നിക്ഷേപം ആരംഭിക്കാനുള്ള ഒരു നിക്ഷേപകന്‍റെ ശ്രദ്ധയെ വ്യതിചലിപ്പിക്കരുത്. നിക്ഷേപത്തില്‍ ഏറ്റവും സുപ്രധാനമായ കാര്യമാണ് നിക്ഷേപം ആരംഭിക്കുക എന്നത്.

447
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍