എന്താണ് ദീര്‍ഘകാലം നിക്ഷേപം തുടരുന്നതിന്‍റെ നേട്ടം?

എന്താണ് ദീര്‍ഘകാലം നിക്ഷേപം തുടരുന്നതിന്‍റെ നേട്ടം? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ദീര്‍ഘകാലം നിക്ഷേപം നടത്തണം – ഇത് പല മ്യൂച്വല്‍ ഫണ്ട് വിതരണക്കാരും നിക്ഷേപ ഉപദേശകരും പതിവായി നല്‍കുന്ന ഒരു ഉപദേശമാണ്. പ്രത്യേകിച്ച് ഇക്വിറ്റിയും ബാലന്‍സ്ഡ് ഫണ്ട്സും പോലെയുള്ള ചില നിശ്ചിത മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ ഇത് ശരിയുമാണ്.

പ്രൊഫഷണലുകള്‍ എന്തിനാണ് ഇത്തരം ഉപദേശം നല്‍കുന്നതെന്ന് നമുക്ക് നോക്കാം. ദീര്‍ഘകാലത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? ദീര്‍ഘകാലം നിക്ഷേപം തുടരുന്നതില്‍ എന്തെങ്കിലും നേട്ടം ഉണ്ടോ?

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ ഒരു മികച്ച ബാറ്റ്സ്മാനായി കരുതുക. എല്ലാ മികച്ച ബാറ്റ്സ്മാനും ഒരു നിശ്ചിത ബാറ്റിങ്ങ് സ്റ്റൈല്‍ ഉണ്ടായിരിക്കും. അതിനാല്‍ തന്നെ, വര്‍ഷങ്ങളോളം തുടര്‍ന്ന് കളിക്കുകയാണെങ്കില്‍ ഓരോ മികച്ച ബാറ്റ്സ്മാനും ധാരാളം റണ്ണുകള്‍ വാരിക്കൂട്ടാന്‍ കഴിയും.

നമ്മള്‍ “മികച്ച ബാറ്റ്സ്മാന്‍റെ” റെക്കോര്‍ഡുകളെക്കുറിച്ച് എപ്പോഴും സംസാരിക്കും. എല്ലാ മികച്ച ബാറ്റ്സ്മാന്‍മാരും ചിലപ്പോള്‍ മികവോടെയും ചിലപ്പോള്‍ മോശമായും കളിക്കാറുണ്ട്. എങ്കിലും ശരാശരി നോക്കിയാല്‍ അവര്‍ മികച്ച ബാറ്റ്സ്മാന്‍ ആയിരിക്കും.

അതുപോലെ തന്നെയാണ് ഒരു മികച്ച മ്യൂച്വല്‍ ഫണ്ടിനും കയറ്റിറക്കങ്ങള്‍ ഉണ്ടാകും. മിക്കപ്പോഴും ഫണ്ട് മാനേജരുടെ നിയന്ത്രണത്തിനും അപ്പുറമുള്ള കാരണങ്ങള്‍ കൊണ്ടാകാം ഇത് സംഭവിക്കുന്നത്. ഈ ഫണ്ടുകളില്‍ ദീര്‍ഘകാലം നിക്ഷേപിച്ചു കൊണ്ടിരുന്നാല്‍ ഒരു നിക്ഷേപകന് നേട്ടം ഉണ്ടാകും.

അതിനാല്‍, നിങ്ങളാല്‍ കഴിയുന്നത്ര ദീര്‍ഘകാലം നിക്ഷേപിച്ചു കൊണ്ടേയിരിക്കണം – പ്രത്യേകിച്ച് ഇക്വിറ്റി, ബാലന്‍സ്ഡ് ഫണ്ടുകളില്‍.

 

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍