ദീര്‍ഘകാലം കൊണ്ട് സമ്പത്ത് സ്വരുക്കൂട്ടാന്‍ സഹായിക്കുന്ന ഏതെങ്കിലും പ്രത്യേക ഫണ്ടുകള്‍ ഉണ്ടോ?

ദീര്‍ഘകാലം കൊണ്ട് സമ്പത്ത് സ്വരുക്കൂട്ടാന്‍ സഹായിക്കുന്ന ഏതെങ്കിലും പ്രത്യേക ഫണ്ടുകള്‍ ഉണ്ടോ? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സമ്പത്ത് എന്നാല്‍ എന്താണ്? അത് ഏത് ലക്ഷ്യത്തിനാണ് ഉപയോഗപ്പെടുന്നത്?

പലരും ഈ ചോദ്യങ്ങള്‍ക്ക് “തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാം” അല്ലെങ്കില്‍ “പണത്തെക്കുറിച്ച് വേവലാതിപ്പെടാതെ ജീവിക്കാം” അല്ലെങ്കില്‍ “സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കാം” എന്നൊക്കെ ഉത്തരം നല്‍കും. സമ്പത്തുണ്ടായിരിക്കുക എന്നതിനര്‍ത്ഥം, ഉത്തരവാദിത്തങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ചെലവഴിക്കാന്‍ ആവശ്യമായ തുക കൈവശം ഉണ്ടായിരിക്കുക എന്നതാണ്.

എന്നിരുന്നാലും, എല്ലാ ദീര്‍ഘകാല ചെലവുകളിലും “പണപ്പെരുപ്പം” എന്ന സുപ്രധാന ഘടകം മറന്നു പോകരുത്. പേരു പോലെ തന്നെ പണപ്പെരുപ്പം എന്നത് നിങ്ങള്‍ നിങ്ങളുടെ ജീവിതം ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ട സമയം എത്തുമ്പോള്‍ നിങ്ങളുടെ ചെലവില്‍ ഉണ്ടാക്കുന്ന വര്‍ധന എന്ന പ്രതിഭാസമാണ്.  

ഡൈവേഴ്സിഫൈഡ്‌ ഇക്വിറ്റി ഫണ്ടുകള്‍ ദീര്‍ഘകാലം കൊണ്ട് സമ്പത്ത് സ്വരൂപിക്കാനുള്ള അവസരം നല്‍കും. റിസ്കും ന്യായമായ അളവിലേ ഉണ്ടായിരിക്കുകയുള്ളൂ. മൂന്ന് ഘടകങ്ങള്‍ കൊണ്ട് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട റിസ്കുകള്‍ നിയന്ത്രിക്കും.

  • ഫണ്ട് മാനേജ് ചെയ്യുന്ന പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ വൈദഗ്ധ്യം
  • വൈവിധ്യമാര്‍ന്ന സെക്യൂരിറ്റികളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനാല്‍ റിസ്കുകളും വൈവിധ്യമായിരിക്കും
  • ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ കുറയ്ക്കുന്ന ദീര്‍ഘകാല നിക്ഷേപങ്ങള്‍  

നിക്ഷേപകര്‍ക്ക് സമ്പത്ത് പെരുക്കാനുള്ള അവസരം നല്‍കാന്‍ സാധ്യതയുള്ള ഒരു അസെറ്റ് ക്ലാസ് ആണ് ഇക്വിറ്റികളെങ്കിലും ഇവ ഹ്രസ്വകാലത്തില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കും എന്നത് പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. അതിനാല്‍, ദീര്‍ഘകാലമായിരിക്കണം നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്.

446
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍