ഒരു സ്കീം തെരഞ്ഞെടുക്കുന്നതിൽ ഒരു ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുടെ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുടെ പങ്ക് എന്താണ്?

ഒരു സ്കീം തെരഞ്ഞെടുക്കുന്നതിൽ ഒരു ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുടെ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുടെ പങ്ക് എന്താണ്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സാധാരണഗതിയില്‍, നിക്ഷേപകര്‍ സ്കീമുകള്‍ സ്വയം തെരഞ്ഞെടുക്കുന്നത് അവയുടെ പെര്‍ഫോമന്‍സിന്‍റെ അടിസ്ഥാനത്തിലായിരിക്കും. സ്കീമുകളുടെ പെര്‍ഫോമന്‍സ് ഒരിക്കലും കഴിഞ്ഞ കാലത്തേതിന് സമാനമായിരിക്കില്ല എന്ന് അവര്‍ ചിന്തിക്കില്ല.  സ്കീമുകളുടെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് സ്കീമുകള്‍ വിലയിരുത്തുന്നത്. അതായത് സ്കീമിന്‍റെ ലക്ഷ്യം, നിക്ഷേപിക്കുന്ന ഇടം, ആ ഫണ്ട് ഉള്‍ക്കൊള്ളുന്ന റിസ്കുകള്‍ എന്നിങ്ങനെയുള്ളവയാണ് ഈ ഘടകങ്ങള്‍. ഇവ അറിയാന്‍ നിക്ഷേപകര്‍ തങ്ങളുടെ സമയവും പ്രയത്നവും വിനിയോഗിക്കേണ്ടതുണ്ട്. അതുപോലെ നിരവധി ഓപ്ഷനുകളില്‍ നിന്ന് വിശകലനം ചെയ്യാനും താരതമ്യം ചെയ്യാനും ഫീച്ചറുകളും സൂക്ഷ്മഭേദങ്ങളും മനസ്സിലാക്കാനും ആവശ്യമായ വൈദഗ്ധ്യവും നിക്ഷേകര്‍ക്ക് വേണ്ടതുണ്ട്. ഇത്തരത്തിലുള്ള ജോലിക്ക് പരിശീലനം ലഭിച്ചവരും യോഗ്യത നേടിയവരും ആയിരിക്കും മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അഡ്വൈസര്‍.

രണ്ടാമതായി, ഏറ്റവും മികച്ച സ്കീമില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍, നിക്ഷേപകന്‍റെ ഇപ്പോഴത്തെ സാഹചര്യത്തിന് അനുയോജ്യമായ അല്ലെങ്കില്‍ പൊരുത്തപ്പെടുന്ന ഒരു സ്കീം തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിക്ഷേപകന്‍റെ സാഹചര്യം എന്താണെന്ന് നിക്ഷേപകനായിരിക്കും നന്നായി അറിയുകയെങ്കിലും ഒരു മികച്ച അഡ്വൈസര്‍ അല്ലെങ്കില്‍ ഡിസ്ട്രിബ്യൂട്ടര്‍ കൃത്യമായ ചോദ്യങ്ങള്‍ ചോദിച്ച് ആ കാഴ്ചപ്പാടിന് അനുസൃതമായ നിക്ഷേപം നടത്താനുള്ള നടപടികള്‍ കൈക്കൊള്ളും.

പോര്‍ട്ട്‌ഫോളിയോ ചിട്ടപ്പെടുത്തിയ ശേഷം. സ്കീമിന്‍റെ സവിശേഷതകളും പോര്‍ട്ട്‌ഫോളിയോയും റെഗുലര്‍ ആയി നിരീക്ഷിക്കുകയും അത് തുടരുകയും വേണം. ഈ സ്കീമുകള്‍ അവലോകനം ചെയ്യാന്‍ അഡ്വൈസര്‍ക്ക്/നിക്ഷേപകര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍