സേവിങ്ങ് അക്കൗണ്ടോ FDയോ പോലെ എന്തു കൊണ്ടാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു ഫിക്സഡ് നിരക്ക് റിട്ടേണ്‍ നല്‍കാത്തത്?

സേവിങ്ങ് അക്കൌണ്ടോ FDയോ പോലെ എന്തു കൊണ്ടാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു ഫിക്സഡ് നിരക്ക് റിട്ടേണ്‍ നല്‍കാത്തത്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോയില്‍ നിന്നുള്ള റിട്ടേണുകള്‍, അവ നിക്ഷേപിച്ച മേഖലകള്‍, പലവിധ മാര്‍ക്കറ്റുകളുടെ ചലനങ്ങള്‍, ഫണ്ട് മാനേജ്മെന്‍റ് ടീമിന്‍റെ കഴിവ്, നിക്ഷേപ കാലയളവ് എന്നിങ്ങനെയുള്ള വിഷയങ്ങളെ ആശ്രയിച്ചാണ് ഉള്ളത്.

ഈ ഘടകങ്ങളില്‍ മിക്കവയും അനിശ്ചിതമായതിനാല്‍, റിട്ടേണുകള്‍  ഉറപ്പു നല്‍കാന്‍ കഴിയില്ല. എന്നാല്‍, ഒരു ഫിക്സഡ് ഡിപ്പോസിറ്റുകളെ ഒരു പരിധി വരെയെങ്കിലും ഇത്തരം ഘടകങ്ങള്‍ ബാധിക്കാറില്ല.

ഫിക്സഡ് ഡിപ്പോസിറ്റില്‍ ഒരു ഫിക്സഡ് കാലഘട്ടത്തേക്ക് മാത്രമാണ് റിട്ടേണുകള്‍ ഫിക്സഡ് ആയിട്ടുള്ളത്. ഈ റിട്ടേണുകളും കാലഘട്ടവും അത് വിതരണം ചെയ്യുന്ന കമ്പനിയാണ് തീരുമാനിക്കുന്നത്, നിക്ഷേപകനല്ല. അതിനാല്‍, ഒരാള്‍ പണം ആറു വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുകയും ഡിപ്പോസിറ്റ് അഞ്ചു വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കാന്‍ ലഭ്യമാകുന്നതും എങ്കില്‍ അഞ്ചു വര്‍ഷത്തേക്കുള്ള റിട്ടേണുകളെക്കുറിച്ചേ നമുക്ക് അറിയാന്‍ കഴിയൂ. ആറു വര്‍ഷത്തേക്കും ഉള്ള റിട്ടേണ്‍ എത്രയായിരിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ല. അതിനാല്‍, ഉല്‍പന്നത്തിന്‍റെ മച്യൂരിറ്റിയും നിക്ഷേപകന്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കാലഘട്ടവും കൃത്യമായി പൊരുത്തപ്പെടുന്ന ഗ്യാരണ്ടീഡ്‌ റിട്ടേണ്‍ നല്‍കുന്ന നിക്ഷേപ സ്കീമുകള്‍ ആണെങ്കില്‍ മാത്രമേ ഇന്‍വെസ്റ്റ്‌മെന്‍റ് റിട്ടേണുകള്‍ നമുക്ക് അറിയാന്‍ കഴിയൂ.

മറ്റ് സാഹചര്യങ്ങളിലൊന്നും, നിക്ഷേപകന്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവു കൊണ്ട് ഇന്‍വെസ്റ്റ്‌മെന്‍റ് റിട്ടേണുകള്‍ ഊഹിക്കാന്‍ കഴിയില്ല.

448
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍