നിക്ഷേപം നടത്തും മുമ്പ് ഞാന്‍ സ്റ്റോക്ക്, ബോണ്ട്‌, മണി മാര്‍ക്കറ്റ് എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടോ?

നിക്ഷേപം നടത്തും മുമ്പ് ഞാന്‍ സ്റ്റോക്ക്, ബോണ്ട്‌, മണി മാര്‍ക്കറ്റ് എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള ഒരു രാജ്യത്തേക്ക് നിങ്ങള്‍ക്ക് പോകേണ്ടതുണ്ടെന്നും വിമാനമാണ് ഏക മാര്‍ഗമെന്നും സങ്കല്‍പിക്കുക.

വിമാനത്തില്‍ പറക്കാനുള്ള പലവിധ നിബന്ധനകളെക്കുറിച്ചാണോ? അതോ വ്യത്യസ്ത കണ്‍ട്രോള്‍ ടവറുകളില്‍ നിന്ന് പൈലറ്റിന് ലഭിക്കുന്ന സിഗ്നലുകളെ കുറിച്ചാണോ? അതോ റേഡിയോ സിസ്റ്റം എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ചാണോ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്?

നിങ്ങള്‍ ഒരു പൈലറ്റോ കോ-പൈലറ്റോ ആയിരിക്കാത്ത പക്ഷം, ഇത്തരത്തിലുള്ള കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യമില്ല. ഒരു യാത്രക്കാരന്‍ എന്ന നിലയില്‍, നിങ്ങളുടെ ആവശ്യം പരിഹരിക്കപ്പെടുന്നുണ്ടോ എന്നു മാത്രം മനസ്സിലാക്കിയാല്‍ മതി. അതിന് നിങ്ങളുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

നിക്ഷേപത്തിന്‍റെ കാര്യത്തില്‍, നിങ്ങളുടെ നിക്ഷേപങ്ങള്‍ നിങ്ങള്‍ തന്നെയാണ് മാനേജ് ചെയ്യുന്നതെങ്കില്‍, സ്റ്റോക്ക്, ബോണ്ട്‌, മണി മാര്‍ക്കറ്റുകള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എന്നാല്‍, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള നിക്ഷേപങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, സ്റ്റോക്കുകള്‍, ബോണ്ടുകള്‍, മണി മാര്‍ക്കറ്റുകള്‍ എന്നിവ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യമില്ല. നിങ്ങളുടെ വിവിധ ലക്ഷ്യങ്ങള്‍ക്ക് സഹായകമാകുന്നത് ഏതു തരം മ്യൂച്വല്‍ ഫണ്ടുകള്‍ ആണെന്നു മാത്രം നിങ്ങള്‍ അറിഞ്ഞിരുന്നാല്‍ മതി.

മ്യൂച്വല്‍ ഫണ്ടുകള്‍ ഉപയോഗിക്കുകയും ഒരു വിദഗ്ധ ഫണ്ട് മാനേജ്മെന്‍റ് ടീമിനെ ഈ വാഹനത്തിന്‍റെ വിവിധ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കാന്‍ അനുവദിക്കുകയും ചെയ്യുക. നിങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ ഒരു വാഹനം നിങ്ങള്‍  തെരഞ്ഞെടുക്കൂ, ശേഷം, സ്വസ്ഥമായി വിശ്രമിക്കൂ.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍