ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ
നിങ്ങളുടെ നിലവിലുള്ള നിക്ഷേപം പരിഗണിച്ച്, ആവശ്യമായ ലംപ്സം തുക കണക്കാക്കി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം ആസൂത്രണം ചെയ്യുക.
നിക്ഷേപിച്ച മൊത്തം തുക₹0
അന്തിമ മൊത്തം നിക്ഷേപ തുക
₹0
മൊത്തം നിക്ഷേപ തുക (പണപ്പെരുപ്പം ക്രമീകരിച്ചത്)
₹0
നിക്ഷേപിച്ച മൊത്തം തുക₹0
അന്തിമ മൊത്തം നിക്ഷേപ തുക
₹0
മൊത്തം നിക്ഷേപ തുക (പണപ്പെരുപ്പം ക്രമീകരിച്ചത്)
₹0
നിരാകരണം
- മുൻകാല പ്രകടനം ഭാവിയിൽ നിലനിൽക്കുകയോ നിലനിൽക്കാതിരിക്കുകയോ ചെയ്യാം, അത് ഭാവിയിലെ ഏതെങ്കിലും വരുമാനത്തിനുള്ള ഗ്യാരണ്ടി അല്ല.
- ഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക.
- മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത റിട്ടേൺ നിരക്ക് ഇല്ല, കൂടാതെ റിട്ടേൺ നിരക്ക് പ്രവചിക്കാനും കഴിയില്ല.
- മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
മറ്റ് കാൽക്കുലേറ്ററുകൾ

ഒരു പ്രത്യേക ലക്ഷ്യത്തിലെത്താൻ നിങ്ങൾ നടത്തേണ്ട പ്രതിമാസ SIP നിക്ഷേപങ്ങൾ നിർണയിക്കുക.

നിങ്ങളുടെ നിലവിലുള്ള നിക്ഷേപം കണക്കിലെടുത്ത് ആവശ്യമായ SIP അല്ലെങ്കിൽ ലംപ്‌സം തുക
കണക്കാക്കി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുക.

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) നിങ്ങളുടെ പണത്തിൽ ചെലുത്തുന്ന സ്വാധീനം കണക്കാക്കുക. പണപ്പെരുപ്പത്തിനൊപ്പം തന്നെ നിങ്ങളുടെ നിത്യ ചെലവുകൾ നിറവേറ്റുന്നതിന് ഭാവിയിൽ നിങ്ങൾക്ക് എത്ര തുക ആവശ്യമാണെന്ന് കണ്ടെത്തുക.

നിങ്ങളുടെ നിക്ഷേപം വൈകിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ?
തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനത്തിലുണ്ടാക്കുന്ന ആഘാതം കണക്കാക്കുക.
ഇതിനെക്കുറിച്ച് കൂടുതലറിയുക ലംപ്സം ഇൻവെസ്റ്റ്മെന്റ്
കാൽക്കുലേറ്ററുകൾ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ




ലംപ്സം ഇൻവെസ്റ്റ്മെന്റ് എന്നാലെന്താണ്?
ഒറ്റത്തവണ നിക്ഷേപം എന്നും അറിയപ്പെടുന്ന ലംപ്സം ഇൻവെസ്റ്റ്മെന്റ്, നിങ്ങൾ ഒറ്റത്തവണയായി നടത്തുന്ന ഒരു തരം നിക്ഷേപമാണ്. ഇത് നിക്ഷേപിച്ച പണത്തെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കോംപൗണ്ടിങ്ങ് വരുമാനം സൃഷ്ടിക്കാൻ അനുവദിക്കുന്നു.
ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ എന്താണ്?
മ്യൂച്വൽ ഫണ്ടുകളിലെ നിങ്ങളുടെ ലംപ്സം നിക്ഷേപത്തിന്റെ മെച്യൂരിറ്റി മൂല്യം കണക്കാക്കാൻ ഉപയോഗിക്കാവുന്ന ഒരു സോഫ്‌റ്റ്‌വെയർ ടൂളാണ് ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ.
ലളിതമായി പറഞ്ഞാൽ, ഒരു മ്യൂച്വൽ ഫണ്ട് ലംപ്സം കാൽക്കുലേറ്റർ ഒരു നിശ്ചിത പലിശ നിരക്കിൽ ഇന്ന് നടത്തിയ നിക്ഷേപത്തിന്റെ ഭാവി മൂല്യം നിങ്ങൾക്ക് നൽകും.
ഉദാഹരണത്തിന്, നിങ്ങൾ പത്ത് വർഷത്തേക്ക് 12% പലിശ നിരക്കിൽ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ. ലംപ്സം റിട്ടേൺ കാൽക്കുലേറ്റർ അനുസരിച്ച്, നിങ്ങളുടെ നിക്ഷേപങ്ങളുടെ ഭാവി മൂല്യം നിങ്ങളുടെ മൊത്തം നിക്ഷേപങ്ങളുടെ മൂല്യമായിരിക്കും, അത് 6,21,169.64 രൂപയായിരിക്കും. എന്നാൽ മ്യൂച്വൽ ഫണ്ടുകൾ വിപണിയിലെ ചലനങ്ങൾക്ക് വിധേയമായതിനാൽ ഇത് യഥാർത്ഥ മൂല്യമല്ല, വരുമാനം എന്തായിരിക്കുമെന്നതിന്റെ ഒരു കണക്കുകൂട്ടൽ മാത്രമാണ്.
MFSH ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?
മ്യൂച്വൽ ഫണ്ട്സ് സാഹി ഹെ (MFSH) ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ ഉപകരണമാണ്. ലംപ്സം ഇൻവെസ്റ്റ്മെന്റ് കാൽക്കുലേറ്ററിൽ, നിങ്ങൾ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതുണ്ട്, അതായത്:
a) പ്രാരംഭ നിക്ഷേപ തുക
b) വരുമാന നിരക്ക്
c) നിക്ഷേപിച്ചിരിക്കുന്ന വർഷങ്ങൾ (കാലാവധി)
ഈ വിശദാംശങ്ങൾ ടൂളിൽ നൽകി കഴിഞ്ഞാൽ, ഈ ലംപ്സം മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ കണക്കാക്കിയ ഭാവി മൂല്യം നിങ്ങൾക്ക് കണ്ടെത്താനാകും.
ലംപ്സം മ്യൂച്വൽ ഫണ്ട് വരുമാനം കണക്കാക്കാനുള്ള ഫോർമുല
നിങ്ങളുടെ മ്യൂച്വൽ ഫണ്ട് ലംപ്സം നിക്ഷേപത്തിന്റെ റിഡംപ്ഷൻ മൂല്യം മുകളിൽ സൂചിപ്പിച്ചത് പോലെ നിക്ഷേപങ്ങളുടെ വിപണിയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും. എന്നിരുന്നാലും, മ്യൂച്വൽ ഫണ്ട് ലംപ്സം കാൽക്കുലേറ്റർ ലംപ്സം നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കണക്കാക്കാൻ അതേ ഫോർമുല ഉപയോഗിക്കുന്നു. ഉപയോഗിക്കുന്ന സൂത്രവാക്യംഇനിപ്പറയുന്നതാണ്:
A = P (1 + r/n) ^ nt
r - കണക്കാക്കിയ വരുമാനം
P - പ്രിൻസിപ്പൽ സംഭാവനകൾ
T - മൊത്തം കാലയളവ്
n - സംഭാവനകളുടെ എണ്ണം
ഒരു ഉദാഹരണം ഉപയോഗിച്ചുള്ള കണക്കുകൂട്ടൽ -
പ്രിൻസിപ്പൽ: 50,000
വരുമാന നിരക്ക്: 12%
കാലാവധി: 10 വർഷം
A = P (1 + r/n) ^ nt
= രൂ. 1.55 ലക്ഷം (ഇതായിരിക്കും കണക്കാക്കിയ റിഡംപ്ഷൻ മൂല്യം.)
ഒരു ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ നിങ്ങളെ എങ്ങനെ സഹായിക്കും?
ഈ ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ ഇനിപ്പറയുന്ന തരത്തിൽ നിങ്ങളെ സഹായിക്കും:
മൊത്തം നിക്ഷേപ കാലയളവിൽ നിന്നുള്ള വരുമാനം കണക്കാക്കുന്നതിന് സഹായിക്കുന്നു.
മ്യൂച്വൽ ഫണ്ടുകൾ വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയവും പ്രവചിക്കാൻ കഴിയാത്തതുമാണെങ്കിലും, ഇൻവെസ്റ്റ്മെന്റ് കാൽക്കുലേറ്റർ ആവശ്യമായ കണക്കുകൂട്ടലുകൾ നൽകും (നേരിട്ടുള്ള കണക്കുകൂട്ടുമ്പോഴുള്ള പിഴവുകൾ ഇല്ലാതെ.)
ഇത് ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്, കൂടാതെ കണക്കൂകൂട്ടലുകൾ താരതമ്യേന എളുപ്പമുള്ള രീതിയിൽ നടത്തുന്നുവെന്ന് ഉറപ്പാക്കുന്നു. മ്യൂച്വൽ ഫണ്ട് ലംപ്സം കാൽക്കുലേറ്റർ കണക്കാക്കിയ വരുമാനം അടിസ്ഥാനമാക്കി നിങ്ങളുടെ സാമ്പത്തിക ആസൂത്രണം നടത്തുന്നത് ഉറപ്പാക്കുന്നു.
ഈ ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
മ്യൂച്വൽ ഫണ്ട് സഹി ഹെ പോർട്ടലിൽ ലഭ്യമായ ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ, ആവശ്യമായ സ്ലോട്ടുകളിൽ നൽകിയിരിക്കുന്ന അവശ്യമായ വേരിയബിളുകളിൽ മുകളിൽ പരാമർശിച്ച ഫോർമുല പ്രയോഗിക്കുകയും കണക്കാക്കിയ മൂല്യം തൽക്ഷണം നിങ്ങൾക്ക് നൽകുകയും ചെയ്യുന്നു.
യഥാർത്ഥ വരുമാനം വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഫീസ്, നികുതി, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ ഘടകങ്ങൾ നിക്ഷേപത്തിന്റെ യഥാർത്ഥ പ്രകടനത്തെ സ്വാധീനിക്കും.
MFSH ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ
ലംപ്സം (മൊത്തം തുക) നിക്ഷേപ കാൽക്കുലേറ്റർ ഒരു സാമ്പത്തിക ഉപകരണമാണ്, അത് ഇനിപ്പറയുന്നവ പോലുള്ള നിരവധി നേട്ടങ്ങളോടെ വരുന്നു:
1. നിക്ഷേപിക്കേണ്ട തുക തീരുമാനിക്കാൻ അനുവദിക്കുന്നു: ഈ കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കി ഒരു അനുയോജ്യമായ മെച്യൂരിറ്റി മൂല്യം നേടുന്നതിന് ആവശ്യമായ ലംപ്സം തുക നിങ്ങൾക്ക് മനസിലാക്കാൻ കഴിയും.
2. നിക്ഷേപ ആസൂത്രണം ചെയ്യാനുള്ള എളുപ്പം: മ്യൂച്വൽ ഫണ്ട് നിക്ഷേപ ആസൂത്രണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നായി ഈ കാൽക്കുലേറ്ററിന് പ്രവർത്തിക്കാനും കഴിയും.
പതിവ് ചോദ്യങ്ങൾ
ഇത് നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു, അവർ ലംപ്സം രൂപത്തിലോ SIP-യിലോ ആണോ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ, ഒരു ലംപ്സം നിക്ഷേപം ദീർഘകാല നിക്ഷേപകർക്ക് ഒരു തിരഞ്ഞെടുപ്പാകാം, നിക്ഷേപകരെ ഓരോ ഇടവേളയിലും പണം നൽകാൻ ഓർമ്മിപ്പിക്കേണ്ടതില്ല,