ഇക്വിറ്റി ഫണ്ടുകള്‍ക്കും ഡെറ്റ് ഫണ്ടുകള്‍ക്കും വ്യത്യസ്ത റിസ്ക്‌ ഫാക്ടറുകള്‍ ഉണ്ടോ?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഇക്വിറ്റി ഫണ്ടുകള്‍ കമ്പനികളുടെ സ്റ്റോക്കുകളിലും ഡെറ്റ് ഫണ്ടുകള്‍ കമ്പനികളുടെ ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലുമാണ് നിക്ഷേപിക്കുന്നത്. ഈ ഫണ്ടുകള്‍ നമ്മുടെ പണം വ്യത്യസ്ത അസെറ്റുകളിലാണ് നിക്ഷേപിക്കുന്നത് എന്നതിനാല്‍, അസെറ്റ് ക്ലാസുകളില്‍ അടങ്ങിയ റിസ്ക്‌ ഫാക്ടറുകള്‍ ഇവയെ ബാധിക്കും.

വിപണിയുടെ ചലനങ്ങളും സ്റ്റോക്കുകളെ ബാധിക്കും. അതിനാല്‍ തന്നെ ഇക്വിറ്റി ഫണ്ടുകളെ ബാധിക്കുന്ന ഏറ്റവും വലിയ റിസ്ക്‌ ഫാക്ടറുകളില്‍ ഒന്ന് മാര്‍ക്കറ്റ് റിസ്ക്‌ ആണ്. വിനിമയ നിരക്കിലെ കയറ്റിറക്കങ്ങള്‍ കൊണ്ട് ഇന്റര്‍നാഷണല്‍ ഇക്വിറ്റി ഫണ്ടുകള്‍ക്കും കറന്‍സി റിസ്ക്‌ അഭിമുഖീകരിക്കേണ്ടി വരും. ഒരു കമ്പനിയുടെ ബിസിനസ്, സാമ്പത്തിക അന്തരീക്ഷങ്ങളെ ബാധിക്കുന്ന ഘടകങ്ങളും സ്റ്റോക്കുകളെ നേരിട്ട് ബാധിച്ചേക്കാം എന്നതിനാല്‍ ഇക്വിറ്റി ഫണ്ടുകളില്‍ ഇക്കണോമിക്, ഇന്‍ഡസ്ട്രി റിസ്കുകള്‍ സംഭവിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

ബോണ്ടുകള്‍ ഒരു തരത്തിലുള്ള ലെന്‍ഡിങ്ങ് ഇന്‍സ്ട്രുമെന്റ് ആണെന്നതിനാല്‍ അവയെ പലിശ നിരക്ക് മാറ്റങ്ങളും ബാധിക്കും. അതിനാല്‍, ഡെറ്റ് ഫണ്ടുകളെ ബാധിക്കുന്ന ഏറ്റവും വലിയ റിസ്ക്‌ ഫാക്ടര്‍ ആണ് ഇന്‍ററസ്റ്റ് റിസ്ക്‌. ബോണ്ടുകള്‍ ഡീഫോള്‍ട്ട്, ക്രെഡിറ്റ് ഡൌണ്‍ഗ്രേഡ് റിസ്കുകള്‍ക്കും വിധേയമാണ്. അതായത് ബോണ്ട്‌ വിതരണം ചെയ്യുന്ന സ്ഥാപനം ബോണ്ടിനു കീഴിലുള്ള പേയ്മെന്‍റുകള്‍ നല്‍കാന്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ ബോണ്ട്‌ പേയ്മെന്‍റുകള്‍ നല്‍കാനുള്ള ശേഷി ഇല്ലാതാക്കും വിധം സാമ്പത്തിക പ്രതിസന്ധിയില്‍ പെടുകയോ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കാം. അതിനാല്‍, ഡെറ്റ് ഫണ്ടുകള്‍ നിര്‍ണായകമാം വിധം ഡീഫോള്‍ട്ട്, ക്രെഡിറ്റ് റിസ്കുകള്‍ക്ക് വിധേയമാണ്.

ഈ രണ്ടു തരം ഫണ്ടുകള്‍ക്കും ലിക്വിഡിറ്റി റിസ്ക്‌ ഉണ്ടാകാം. അതായത്, പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ള ചില ഹോള്‍ഡിങ്ങുകള്‍ വളരെ കുറഞ്ഞ തോതില്‍ ട്രേഡ് ചെയ്യപ്പെടുകയോ അല്ലെങ്കില്‍ ആ സെക്യൂരിറ്റിക്ക് അധികം ആവശ്യക്കാര്‍ ഇല്ലാതിരിക്കുകയോ ആണെങ്കില്‍ ഫണ്ട് മാനേജര്‍ക്ക് അത് വില്‍ക്കാന്‍ ബുദ്ധിമുട്ട് ആയേക്കും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍