സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ
നിങ്ങളുടെ നിവേശത്തിൽ നിന്നുള്ള സാധ്യതകൾ പരിശോധിക്കുക
അന്തിമ നിക്ഷേപ മൂല്യം₹0
നേടിയ മൊത്തം പലിശ
₹0
മൊത്തം പിൻവലിച്ചത്
₹0
അന്തിമ നിക്ഷേപ മൂല്യം₹0
നേടിയ മൊത്തം പലിശ
₹0
മൊത്തം പിൻവലിച്ചത്
₹0
നിരാകരണം
- മുൻകാല പ്രകടനം ഭാവിയിൽ നിലനിൽക്കുകയോ നിലനിൽക്കാതിരിക്കുകയോ ചെയ്യാം, അത് ഭാവിയിലെ ഏതെങ്കിലും വരുമാനത്തിനുള്ള ഗ്യാരണ്ടി അല്ല.
- Pഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക.
- മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
- മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
മറ്റ് കാൽക്കുലേറ്ററുകൾ

ഒരു പ്രത്യേക ലക്ഷ്യത്തിലെത്താൻ നിങ്ങൾ നടത്തേണ്ട പ്രതിമാസ SIP നിക്ഷേപങ്ങൾ നിർണയിക്കുക.

നിങ്ങളുടെ നിലവിലുള്ള നിക്ഷേപം കണക്കിലെടുത്ത് ആവശ്യമായ SIP അല്ലെങ്കിൽ ലംപ്‌സം തുക
കണക്കാക്കി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുക.

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) നിങ്ങളുടെ പണത്തിൽ ചെലുത്തുന്ന സ്വാധീനം കണക്കാക്കുക. പണപ്പെരുപ്പത്തിനൊപ്പം തന്നെ നിങ്ങളുടെ നിത്യ ചെലവുകൾ നിറവേറ്റുന്നതിന് ഭാവിയിൽ നിങ്ങൾക്ക് എത്ര തുക ആവശ്യമാണെന്ന് കണ്ടെത്തുക.

നിങ്ങളുടെ നിക്ഷേപം വൈകിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ?
തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനത്തിലുണ്ടാക്കുന്ന ആഘാതം കണക്കാക്കുക.
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) -യെക്കുറിച്ച് കൂടുതലറിയൂ
കാൽക്കുലേറ്ററുകൾ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ




എന്താണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP)?
സാധാരണയായി പ്രതിമാസം, ത്രൈമാസം അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച തുക പതിവായി പിൻവലിക്കാൻ നിക്ഷേപകരെ അനുവദിക്കുന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ ഒരു രീതിയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP). ഈ പിൻവലിക്കലുകൾക്കായി മാസം, ത്രൈമാസം അല്ലെങ്കിൽ വർഷത്തിലെ നിർദ്ദിഷ്ട ദിവസം തിരഞ്ഞെടുക്കാൻ നിക്ഷേപകർക്ക് സൗകര്യമുണ്ട്. അസറ്റ് മാനേജ്മെന്റ് കമ്പനി (AMC) നിക്ഷേപകന്റെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് നിയുക്ത തുക കൈമാറുന്നു.
എന്താണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ
SWP (സിസ്റ്റമാറ്റിക് വിത്തഡ്രോവൽ പ്ലാൻ) കാൽക്കുലേറ്റർ എന്നത് നിക്ഷേപക അക്കൗണ്ടിൽ നിന്ന് പതിവായി പിൻവലിക്കലുകൾ നടത്തുമ്പോൾ ഒരു നിശ്ചിത കാലയളവിൽ നിക്ഷേപങ്ങളുടെ പ്രകടനം കണക്കാക്കാൻ നിക്ഷേപകരെ സഹായിക്കുന്ന ഒരു സാമ്പത്തിക ഉപകരണമാണ്. നിക്ഷേപകരെ തങ്ങളുടെ പിൻവലിക്കലുകൾ വ്യവസ്ഥാനുസൃതമായി ആസൂത്രണം ചെയ്യാൻ ഇത് അനുവദിക്കുന്നു. പിൻവലിച്ച മൊത്തം തുക, ശേഷിക്കുന്ന തുക, നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്ക് ഇത് നൽകുന്നു.
നിക്ഷേപകർക്ക് സ്ഥിരമായി ഒരു നിശ്ചിത തുക പിൻവലിക്കാനുള്ള സാധ്യത നിശ്ചയിക്കാനും, വ്യത്യസ്ത പിൻവലിക്കൽ ആവൃത്തികളും തുകയും അവരുടെ നിക്ഷേപ ബാലൻസിനെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാനും, അവരുടെ നിക്ഷേപത്തിന്റെ വളർച്ചാ സാധ്യതകൾ കണക്കാക്കാനും, കൂടാതെ പണപ്പെരുപ്പത്തിനും വിപണിയിലെ നഷ്ടസാധ്യതയ്ക്കും വിധേയമായി പണമൊഴുക്കും ബജറ്റും ആസൂത്രണം ചെയ്യാനും കഴിയും.
തങ്ങളുടെ പണമൊഴുക്ക് നിയന്ത്രിക്കാനും വിരമിക്കലിനായി ആസൂത്രണം ചെയ്യാനോ അല്ലെങ്കിൽ അവരുടെ നിക്ഷേപ പോർട്ട്ഫോളിയോകളിൽ നിന്ന് സുസ്ഥിരമായ വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കാനോ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് വളരെ സൗകര്യപ്രദമായ ഉപകരണമാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ.
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്ററിന്റെ പ്രവർത്തനം എങ്ങനെയാണ്?
നേരായ പ്രക്രിയയിലൂടെയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ പ്രവർത്തിക്കുന്നത്. തുടക്കക്കാർക്കും പരിചയസമ്പന്നരായ നിക്ഷേപകർക്കും അനുയോജ്യമായ, ഉപയോഗിക്കാനാവുന്ന ഒരു ഓൺലൈൻ ടൂൾ ഇത് നൽകുന്നു. ഈ കാൽക്കുലേറ്ററിൽ, ഉപയോക്താക്കൾ ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ആവശ്യമായ വിശദാംശങ്ങൾ നൽകുന്നു:
a) മൊത്തം നിക്ഷേപ തുക
b) പ്രതിമാസ/ത്രൈമാസ/വാർഷിക പിൻവലിക്കൽ
c) അനുമാനിക്കുന്ന വാർഷിക വരുമാന നിരക്ക്
d) നിക്ഷേപ കാലാവധി
ബോക്സിൽ ഈ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ ഭാവി മൂല്യം കണക്കാക്കുന്നു. സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാനുകൾ സംബന്ധിച്ച് ആസൂത്രണം ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനും ഇത് സഹായിക്കുന്നു. നിക്ഷേപകർക്ക് നിക്ഷേപ തന്ത്രങ്ങളുടെ സാധ്യതയുള്ള ഫലങ്ങൾ ദൃശ്യവൽക്കരിക്കുന്നത് സാധ്യമാക്കുന്നു.
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ റിട്ടേണുകൾ കണക്കാക്കുന്നതിനുള്ള സൂത്രവാക്യം
സിസ്റ്റമാറ്റിക് വിത്തഡ്രോവൽ പ്ലാൻ വരുമാനം കണക്കാക്കുന്നതിനുള്ള സൂത്രവാക്യം ഇതാണ്:
A = PMT ((1+r/n)^nt-1)/(r/n)
അതിൽ:
'A' നിങ്ങളുടെ നിക്ഷേപത്തിന്റെ മൊത്തത്തിലുള്ള മൂല്യത്തെ പ്രതിനിധീകരിക്കുന്നു.
'PMT' എന്നത് ഒരു കാലയളവിലെ പേയ്‌മെന്റ് തുകയെ സൂചിപ്പിക്കുന്നു.
'n' കോംപൗണ്ടിങ്ങ് ആവൃത്തിയെ സൂചിപ്പിക്കുന്നു.
't' നിക്ഷേപ കാലാവധിയെ സൂചിപ്പിക്കുന്നു.
ഉദാഹരണം
ഇനിപ്പറയുന്ന മൂല്യങ്ങളോടെ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ:
- പ്രാരംഭ നിക്ഷേപ തുക: 5,00,000രൂപ
- സമയ കാലയളവ്: 5 വർഷം
- ആഗ്രഹിക്കുന്ന പ്രതിമാസ പിൻവലിക്കൽ: 8,000രൂപ
- പ്രതീക്ഷിക്കുന്ന വരുമാന നിരക്ക്: 12%
മുകളിലുള്ള ഫോർമുല ഉപയോഗിച്ച്, ചുവടെ സൂചിപ്പിച്ചിരിക്കുന്നവയായിരിക്കും നിങ്ങളുടെ നിക്ഷേപത്തിന്റെ ഫലങ്ങൾ:
- മൊത്തം നിക്ഷേപം: 5,00,000രൂപ
- മൊത്തം പിൻവലിക്കൽ: 4,80,000രൂപ
- അന്തിമ മൂല്യം: 2,38,441രൂപ
പ്രതീക്ഷിക്കുന്ന വരുമാന നിരക്ക് 12% ആയി കണക്കാക്കുമ്പോൾ അന്തിമ മൂല്യം എന്നത് അഞ്ച് വർഷത്തേക്ക് ആവശ്യമുള്ള പ്രതിമാസ പിൻവലിക്കൽ നടത്തിയതിന് ശേഷം നിങ്ങൾ അവശേഷിപ്പിച്ച തുകയാണെന്നത് ശ്രദ്ധിക്കുക.
മ്യൂച്വൽ ഫണ്ടുകൾ ശരിയാണ് (MFSH) സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?
MFSH സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്, ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകുക:
- പ്രാരംഭ നിക്ഷേപ തുക
- നിക്ഷേപ കാലാവധി
- പ്രതീക്ഷിച്ച പലിശ നിരക്ക്
- പ്രതിമാസ പിൻവലിക്കൽ തുക.
കാൽക്കുലേറ്റർ പിന്നീട് കണക്കാക്കിയ മൊത്തം നിക്ഷേപ മൂല്യം, സമ്പാദിച്ച മൊത്തം പലിശ, മൊത്തം പിൻവലിക്കൽ തുക, മൊത്തം നിക്ഷേപ മൂല്യം എന്നിവ പ്രദർശിപ്പിക്കും.
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്ററിന്റെ പ്രയോജനങ്ങൾ
MFSH സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ നിക്ഷേപകർക്ക് നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു, അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും അവരുടെ നിക്ഷേപ തന്ത്രങ്ങൾ അനുകൂലമാക്കുന്നതിനും അവരെ സഹായിക്കുന്നു. അത് എങ്ങനെയെന്ന് ചുവടെ പറയുന്നു:
a. സാമ്പത്തിക ആസൂത്രണം : നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങളുമായും ആവശ്യകതകളുമായും പൊരുത്തപ്പെടുന്ന പിൻവലിക്കൽ തുകയും തവണകളും നിർണ്ണയിക്കാൻ കാൽക്കുലേറ്റർ നിക്ഷേപകരെ സഹായിക്കുന്നു.
b. യാഥാർത്ഥ്യബോധത്തിലൂന്നിയ പ്രതീക്ഷകൾ നിശ്ചയിക്കുന്നു : സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ ഒരു നിക്ഷേപത്തിന്റെ സുസ്ഥിരതയുടെയും പതിവ് പിൻവലിക്കലിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെയും യാഥാർത്ഥ്യബോധത്തിലൂന്നിയ വീക്ഷണം നൽകുന്നു, ഇത് നിക്ഷേപകരെ നേടാനാവുന്ന ലക്ഷ്യങ്ങൾ സജ്ജീകരിക്കാൻ സഹായിക്കുന്നു.
c. ആലോചനയില്ലാതെയുള്ള പിൻവലിക്കലുകൾ ഒഴിവാക്കുന്നു : സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിക്ഷേപകർക്ക് വിപണിയിലെ താഴ്ചകളോ അപ്രതീക്ഷിത ഏറ്റക്കുറച്ചിലുകളോ ഉണ്ടാകുമ്പോൾ ആലോചനയില്ലാതെയുള്ള പിൻവലിക്കലുകൾ നടത്തുന്നത് ഒഴിവാക്കാൻ കഴിയും, അങ്ങനെ നിക്ഷേപകന്റെ നിക്ഷേപ തന്ത്രത്തോട് അച്ചടക്കമുള്ള സമീപനം നിലനിർത്തുന്നു.
d. പണത്തിന്റെ ഒഴുക്ക് അനുകൂലമാക്കുന്നു : നിക്ഷേപകരുടെ നിക്ഷേപങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കിക്കൊണ്ട് പിൻവലിക്കൽ തുകയും തവണകളും ക്രമീകരിച്ചുകൊണ്ട് നിക്ഷേപകരുടെ പണമൊഴുക്ക് അനുകൂലമാക്കാൻ കാൽക്കുലേറ്റർ നിക്ഷേപകരെ പ്രാപ്തരാക്കുന്നു.
പതിവ് ചോദ്യങ്ങൾ
സാധാരണ പണമൊഴുക്ക് ആവശ്യങ്ങൾക്കായി SWP ഉപയോഗിക്കുന്നത് പ്രയോജനകരമാണെന്ന് തെളിയിക്കാനാകും. എന്നിരുന്നാലും, ഈ ആവശ്യത്തിനായി ഫണ്ടുകളുടെ അനുയോജ്യത ഒരു വ്യക്തിയുടെ നഷ്ടം സഹിക്കാനുള്ള ശേഷി, ലിക്വിഡിറ്റി മുൻഗണനകൾ എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു.