സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ (SWP) എന്നാല്‍ എന്താണ്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ചിലര്‍ റെഗുലര്‍ വരുമാനം ലഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും പൊതുവില്‍ ഒരു ഡിവിഡന്‍റ് ലഭിക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യും. ഇത്തരത്തില്‍ പല സ്കീമുകള്‍ ഉണ്ട്. പ്രത്യേകിച്ച് ഡെറ്റ് ഓറിയന്‍റഡ്‌ സ്കീമുകള്‍ക്ക് പ്രതിമാസ അല്ലെങ്കില്‍ ത്രൈമാസ ഡിവിഡന്‍റ് ഓപ്ഷനുകള്‍ ലഭ്യമാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്കീമിലൂടെ ഉണ്ടാകുന്ന ലാഭത്തില്‍ നിന്നാണ് ഡിവിഡന്‍റുകള്‍ വിതരണം ചെയ്യുന്നത്. അത് എല്ലാ മാസവും ലഭിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. മുടങ്ങാതെ ഡിവിഡന്‍റുകള്‍ നല്‍കാന്‍ ഫണ്ട് ഹൗസുകള്‍ പരമാവധി ശ്രമിക്കുമെങ്കിലും, വിപണിയുടെ നീക്കങ്ങളും ഫണ്ടിന്‍റെ പ്രകടനങ്ങളും ആണ് വിതരണം ചെയ്യാനുള്ള ലാഭം നിര്‍ണയിക്കുന്നത്

ഇതിനു പുറമേ പ്രതിമാസ വരുമാനം നേടാന്‍ മറ്റൊരു മാര്‍ഗം ഉണ്ട്. അതാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ (SWP). ഇതിന് നിങ്ങള്‍ ഒരു സ്കീമിന്‍റെ ഗ്രോത്ത് പ്ലാനില്‍ നിക്ഷേപിക്കുകയും പ്രതിമാസം ലഭിക്കേണ്ട ഒരു ഫിക്സഡ് തുക സൂചിപ്പിക്കുകയും വേണം. അപ്പോള്‍ ഒരു നിശ്ചിത  തീയതിയില്‍, ആ ഫിക്സഡ് തുകയ്ക്ക് തുല്യമായ യൂണിറ്റുകള്‍ റിഡീം ചെയ്ത് ആ പണം നിങ്ങള്‍ക്ക് നല്‍കും. ഉദാഹരണത്തിന്, ഒരു നിക്ഷേപകന്‍ 10 ലക്ഷം രൂപ നിക്ഷേപിച്ച ശേഷം എല്ലാ മാസവും  1 ആം തീയതി 10,000 രൂപ ലഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്ന് കരുതുക. അപ്പോള്‍, 10,000 രൂപ മതിപ്പുള്ള യൂണിറ്റുകള്‍ എല്ലാ മാസവും 1 ആം തീയതി റിഡീം ചെയ്യും.

ഡിവിഡന്‍റിനും SWPകള്‍ക്കും നികുതി കണക്കാക്കുന്നത് വ്യത്യസ്തമായ രീതിയിലാണെന്ന കാര്യം ഓര്‍ക്കുകയും നിക്ഷേപകന്‍ അതിന് അനുസൃതമായി പ്ലാന്‍ ചെയ്യുകയും വേണം എന്നതാണ് സുപ്രധാനമായ മറ്റൊരു കാര്യം.

*ഉറപ്പുള്ളതല്ല പ്രതിമാസ വരുമാനം. ഭാവി റിട്ടേണുകള്‍ക്കുള്ള ഗ്യാരണ്ടിയായും അത് കണക്കാക്കരുത്.

449
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍