മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള ലേഖനങ്ങളില്‍ പൊതുവില്‍ അത് നിശ്ചിത ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ളതാണെന്നാണ് എഴുതി കാണാറുള്ളത്. അതിനാല്‍ നിക്ഷേപകരുടെ ധാരണ മറ്റ് ലക്ഷ്യങ്ങള്‍, പ്രത്യേകിച്ച് ഹ്രസ്വകാല ലക്ഷ്യങ്ങള്‍, കൈവരിക്കാന്‍ അവ അനുയോജ്യമല്ലെന്നുമാണ്.
ഒരു ഉദാഹരണം കൊണ്ട് നമുക്ക് ഈ ധാരണ മാറ്റാം.
യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന രമേഷിന് അദ്ദേഹത്തിന്റെ കമ്പനി ബോണസ് നല്കി.
ആ ബോണസ് തുക കൊണ്ട് ഒരു യൂറോപ്പ് ട്രിപ്പ് പോകാന്‍ രമേഷ് തീരുമാനിച്ചു. പക്ഷേ അദ്ദേഹം ചെയ്യുന്ന വലുതും അഭിമാനാര്‍ഹവുമായ പ്രോജക്ട് പൂര്‍ത്തിയായിട്ടില്ല, ഡെഡ്ലൈൻ അടുക്കാറുമായി. അടുത്ത എട്ടു മാസങ്ങളില്‍ പ്രോജക്ട് പൂര്‍ത്തിയാകും.
എങ്കിലും രമേഷിന്റെ യാത്രയുടെ കൃത്യമായ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചെലവുകള്‍ നോക്കിയാല്‍, ഈ യാത്രയ്ക്ക് മുമ്പും യാത്രാ വേളയിലും ഒരു നിശ്ചിത തുക ചെലവഴിക്കേണ്ടതുണ്ട്. കൃത്യമായ തീയതി നിശ്ചയിക്കാത്തതിനാല്‍, ആ സമയത്ത് എത്ര പണം ചെലവാകും എന്നത് കണക്കാക്കാനും കഴിയുന്നില്ല.
ഇത്തരം ചുറ്റുപാടില്‍ ചില മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ അനുയോജ്യമായിരിക്കും.
ഈ പണം രമേഷിന് ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിച്ച് ആവശ്യമായ സമയത്ത് ഏത് പ്രവൃത്തി ദിവസവും തിരിച്ചെടുക്കാന്‍ കഴിയും. പണം പിന്‍വലിക്കാനുള്ള അഭ്യര്‍ത്ഥന നല്കി പിറ്റേ ദിവസം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആകും. രമേഷിന് പണം പിന്‍വലിക്കാനുള്ള അഭ്യര്‍ത്ഥന SMSലൂടെയോ ആപ്പിലൂടെയോ നല്‍കുകയും ചെയ്യാം.
അതായത് മ്യൂച്വല്‍ ഫണ്ടിലൂടെ ഹ്രസ്വകാല ലക്ഷ്യങ്ങളും സൗകര്യപ്രദമായി പ്ലാന്‍ ചെയ്യാം എന്നര്‍ത്ഥം.