ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ഉപയോഗിച്ച് ഒന്നിലധികം അസെറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കാന്‍ കഴിയുമോ?

ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ഉപയോഗിച്ച് ഒന്നിലധികം അസെറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കാന്‍ കഴിയുമോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരേയൊരു അസെറ്റ് കാറ്റഗറിയില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ സ്പെഷ്യലിസ്റ്റ് ബൗളര്‍മാരെയോ ബാറ്റ്സ്മാന്മാരെപ്പോലെയോ ആണ്.  എന്നാല്‍, ഹൈബ്രിഡ് ഫണ്ടുകള്‍ എന്ന് അറിയപ്പെടുന്ന മറ്റു സ്കീമുകള്‍ ഒന്നിലധികം കാറ്റഗറികളില്‍ നിക്ഷേപിക്കുന്നവയാണ്. ഉദാഹരണത്തിന്, ചിലത് ഇക്വിറ്റിയില്‍ അല്ലെങ്കില്‍ ഡെറ്റില്‍ അല്ലെങ്കില്‍ ഇവ രണ്ടിലും നിക്ഷേപിക്കും. ചിലത് ഇക്വിറ്റിക്കും ഡെറ്റിനും പുറമേ സ്വര്‍ണത്തിലും നിക്ഷേപിക്കും.

ക്രിക്കറ്റില്‍, നമുക്ക് ബാറ്റിങ്ങ് ഓള്‍-റൗണ്ടര്‍മാരെയും ബൗളിങ്ങ് ഓള്‍-റൗണ്ടര്‍മാരെയും കാണാന്‍ കഴിയും. അവരുടെ മികച്ച കഴിവിന്‍റെ അടിസ്ഥാനത്തിലാണ് നമ്മള്‍ അപ്രകാരം വിലയിരുത്തുന്നത്. സമാനമായി, മറ്റുള്ളവയെ അപേക്ഷിച്ച് ഒരു നിശ്ചിത അസെറ്റ് കാറ്റഗറിയില്‍ വലിയ തോതില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്കീമുകളും ഉണ്ട്.

ഏറ്റവും പഴയ കാറ്റഗറിയായ ബാലന്‍സ്ഡ് ഫണ്ട് കാറ്റഗറി ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കും. ഇക്വിറ്റിയിലെ അലോക്കേഷന്‍ സാധാരണഗതിയില്‍ ഉയര്‍ന്നതും (65%ത്തില്‍ അധികം) അവശേഷിക്കുന്നത് ഡെറ്റിലും ആയിരിക്കും നിക്ഷേപിക്കുക.

MIP അഥവാ മന്തിലി ഇന്‍കം പ്ലാന്‍ എന്ന പ്രശസ്തമായ ഒരു കാറ്റഗറി ഉണ്ട്. ഇത് നിക്ഷേപകര്‍ക്ക് പ്രതിമാസ (അഥവാ റെഗുലര്‍) വരുമാനം നേടിക്കൊടുക്കും. എന്നിരുന്നാലും റെഗുലര്‍ ഇന്‍കത്തിന് ഗ്യാരണ്ടി ഒന്നുമില്ല. ഈ സ്കീമുകള്‍ മുഖ്യമായും ഡെറ്റ് സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. ഇതിലൂടെ റെഗുലര്‍ ഇന്‍കം ജനറേറ്റ് ചെയ്യാന്‍ കഴിയും.  കാലങ്ങള്‍ കൊണ്ട് റിട്ടേണുകള്‍ വര്‍ധിപ്പിക്കാന്‍ ഒരു ചെറിയ ഭാഗം ഇക്വിറ്റിയിലും നിക്ഷേപിക്കും.

ഹൈബ്രിഡ് സ്കീമിന്‍റെ മറ്റൊരു വകഭേദം ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണം എന്നിവയില്‍ നിക്ഷേപിക്കും. ഇതിലൂടെ ഈ മൂന്ന് വ്യത്യസ്ത അസെറ്റ് ക്ലാസുകളില്‍ നിന്നുള്ള ആദായം ഒരു പോര്‍ട്ട്‌ഫോളിയോ കൊണ്ട് നേടാം.

ഒരു ഹൈബ്രിഡ് പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാന്‍ വ്യത്യസ്ത ഇക്വിറ്റി അല്ലെങ്കില്‍ ഡെറ്റ് അല്ലെങ്കില്‍ ഗോള്‍ഡ്‌ ഫണ്ട് സ്കീമുകള്‍ വാങ്ങാനുള്ള ഓപ്ഷന്‍ ഒരു നിക്ഷേപകന് ഉണ്ട്. അല്ലെങ്കില്‍ ഇതിനു പകരം അവര്‍ക്ക് ഒരു ഹൈബ്രിഡ് ഫണ്ട് വാങ്ങാം.

444
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍