ഒരു മ്യൂച്വല്‍ ഫണ്ടിന്‍റെ ഒരു സ്കീമില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കഴിയുമോ?

ഒരു മ്യൂച്വല്‍ ഫണ്ടിന്‍റെ ഒരു സ്കീമില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കഴിയുമോ? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിച്ച ശേഷം, പ്ലാനുകള്‍ (റെഗുലര്‍/ഡയറക്റ്റ്), ഓപ്ഷനുകള്‍ (ഗ്രോത്ത്/ഡിവിഡന്‍റ്) മാറുന്നത് അല്ലെങ്കില്‍ ഒരേ ഫണ്ട് ഹൗസിന് ഉള്ളിലുള്ള സ്കീമുകള്‍ മാറുന്നത് ഒരു സെയില്‍ (റിഡംപ്ഷന്‍) ആയി കണക്കാക്കും. അതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സാധ്യമാണെങ്കിലും, അവ റിഡംപ്ഷന്‍ ആയി കണക്കാക്കും എന്നതിനാല്‍, അവയ്ക്ക് എക്സിറ്റ് ലോഡും നിങ്ങള്‍ എത്ര കാലം നിക്ഷേപിച്ചു എന്നതിന്‍റെ അടിസ്ഥാനത്തില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സും നല്‍കേണ്ടി വരും. സ്കീമുകള്‍ സ്വിച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന തുക നേരിട്ട് ഒരു പുതിയ സ്കീമില്‍ നിക്ഷേപിക്കപ്പെടും. എന്നാല്‍ റിഡംപ്ഷന് അഭ്യര്‍ത്ഥിക്കുമ്പോള്‍ ലഭിക്കുന്ന തുക നിങ്ങളുടെ അക്കൗണ്ടില്‍ വരവു വയ്ക്കുകയും ഇത്തരത്തില്‍ വരവു വയ്ക്കപ്പെട്ട റിഡംപ്ഷന്‍ തുക പിന്നീട് നിങ്ങള്‍ക്ക് മറ്റൊരു സ്കീമില്‍ നിക്ഷേപിക്കുകയും ചെയ്യാം.

നിങ്ങള്‍ ഒരു ഇക്വിറ്റി-ഓറിയന്‍റഡ്‌ സ്കീമില്‍ (EOS) നിക്ഷേപിച്ചിരിക്കുകയും ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് നിങ്ങളുടെ നിക്ഷേപങ്ങള്‍ നിങ്ങള്‍ സ്വിച്ച് ചെയ്യുകയുമാണെങ്കില്‍, ബാധകമായ എക്സിറ്റ് ലോഡും 15% ഷോര്‍ട്ട്-ടേം ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സും നല്‍കേണ്ടി വരും. നിങ്ങള്‍ ഒരു വര്‍ഷത്തിലധികം കാലം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍, നിശ്ചിത സാമ്പത്തിക വര്‍ഷം 1 ലക്ഷം രൂപയിലും അധികമുള്ള ലാഭങ്ങളിന്മേല്‍ 10% ലോങ്ങ്-ടേം ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ഈടാക്കും.

 

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍