എന്താണ് സ്റ്റെപ്പ് അപ്പ് SIP?
1 മിനിറ്റ് 25 സെക്കൻഡ് വായന

നിങ്ങൾക്ക് എത്രമാത്രം നിക്ഷേപിക്കാൻ കഴിയും എന്നത് നിങ്ങളുടെ വരുമാനം, നിങ്ങളുടെ വ്യക്തിഗത ജീവിതത്തിൽ നിങ്ങൾ എവിടെയാണ്, നിങ്ങളുടെ പ്രതിമാസ ചെലവുകൾ എങ്ങനെ മാറുന്നു എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പണപ്പെരുപ്പത്തിനൊപ്പം നിൽക്കുന്നതിനും നിങ്ങളുടെ ലക്ഷ്യങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിനും, നിങ്ങളുടെ നിക്ഷേപങ്ങളും വളരേണ്ടത് പ്രധാനമാണ്.
ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) നിക്ഷേപം നടത്തുന്നതിനുള്ള മികച്ച മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. SIP-കളുടെ സഹായത്തോടെ, നിങ്ങളുടെ ബജറ്റിന് ചേരുന്ന ഒരു ചെറിയ തുക നിങ്ങൾക്ക് പതിവായി നിക്ഷേപിക്കാം, അത് പ്രതിവാരമോ പ്രതിമാസമോ ത്രൈമാസമോ ആകാവുന്നതാണ്. നിങ്ങളുടെ നിക്ഷേപം കൂടുതൽ ഫലപ്രദമാക്കുന്നതിന്, നിശ്ചയിച്ച ഇടവേളകളിൽ നിങ്ങളുടെ തുക വർദ്ധിപ്പിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഫീച്ചർ ഉപയോഗിക്കാനാവും.
സ്റ്റെപ്പ് അപ്പ് SIP ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.
സ്റ്റെപ്പ് അപ്പ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP): ഒരു സ്റ്റെപ്പ് അപ്പ് SIP നിങ്ങളുടെ മ്യൂച്വൽ ഫണ്ടിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുക ഒരു നിശ്ചിത ശതമാനം സ്വയമേവ വർദ്ധിപ്പിക്കുന്നു. ഒരു ദീർഘകാല നിക്ഷേപ കാലയളവിനായി നിങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ ഒരു സ്റ്റെപ്പ് അപ്പ് SIP ആരംഭിക്കുക.
സ്റ്റെപ് അപ്പ് SIP-യുടെ ഉദാഹരണം: ഇപ്പോൾ നിങ്ങൾ 20,000 രൂപയുടെ പ്രാരംഭ തുക ഉപയോഗിച്ച് SIP ആരംഭിക്കുന്നതായി സങ്കൽപ്പിക്കുക. ഓരോ വർഷവും SIP-യുടെ അളവ് 10% വർദ്ധിപ്പിക്കാൻ നിങ്ങൾ പദ്ധതിയിടുന്നു. സ്റ്റെപ്പ് അപ്പ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇനിപ്പറയുന്നു:
വർഷം 1: 20,000 രൂപ മുതൽ നിങ്ങൾ ആരംഭിക്കുന്നു.
വർഷം 2: നിങ്ങൾ SIP 10% വർദ്ധിപ്പിക്കുന്നു, അതിനാൽ നിങ്ങൾ 2,000 രൂപ ചേർത്ത് 22,000 രൂപയാക്കുന്നു.
വർഷം 3: 10% വർദ്ധനവ് തുടരുന്നതിന്, നിങ്ങൾ 2,200 രൂപ ചേർക്കുകയും അത് 24,200 രൂപയാക്കുകയും ചെയ്യുന്നു.
അങ്ങനെ, നിങ്ങളുടെ SIP തുക ആദ്യ വർഷത്തിൽ 20,000 രൂപയും രണ്ടാമത്തേതിൽ 22,000 രൂപയും മൂന്നാമത്തേതിൽ 24,200 രൂപയുമാണ്.
ഇപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം. എന്തുകൊണ്ട് നിങ്ങളുടെ SIP സ്റ്റെപ്പ് അപ്പ് ചെയ്യണം?
നിങ്ങളുടെ SIP വർദ്ധിപ്പിക്കുന്നതിലൂടെ, നിങ്ങൾക്ക് ഇനി പറയുന്നവ സാധ്യമാകും:
> നിങ്ങളുടെ വരുമാനം വർദ്ധിക്കുമ്പോൾ കൂടുതൽ നിക്ഷേപിക്കുക.
> പണപ്പെരുപ്പത്തിൽ നിന്നും വർദ്ധിച്ചുവരുന്ന ചെലവുകളിൽ നിന്നും നിങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുക.
> അധിക സംഭാവനകൾ ഉപയോഗിച്ച് നിങ്ങളുടെ സമ്പത്ത് വേഗത്തിൽ വളർത്തുക.
> മാറുന്ന സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിങ്ങളുടെ നിക്ഷേപം ക്രമീകരിക്കുക.
> പതിവ് സംഭാവനകൾ ഉപയോഗിച്ച് അച്ചടക്കമുള്ള സമ്പാദ്യ ശീലങ്ങൾ വികസിപ്പിക്കുക.
> നിങ്ങളുടെ നിക്ഷേപം എളുപ്പത്തിൽ മാനേജ് ചെയ്യുകയും ആവശ്യാനുസരണം ക്രമീകരിക്കുകയും ചെയ്യുക.
ഒരു സ്റ്റെപ്പ്-അപ്പ് SIP എങ്ങനെ ആരംഭിക്കാമെന്നത് ഇനി പറയുന്നു:
ഘട്ടം 1: നിങ്ങളുടെ തുടക്കത്തിലെ പ്രതിമാസ നിക്ഷേപവും വാർഷിക വർദ്ധനവും തീരുമാനിക്കുക.
ഘട്ടം 2: നിങ്ങൾ തിരഞ്ഞെടുത്ത മ്യൂച്വൽ ഫണ്ട് ഉപയോഗിച്ച് നിങ്ങളുടെ സ്റ്റെപ് അപ്പ് SIP സജ്ജമാക്കുക
ഘട്ടം 4: പതിവുപോലെ തുക നിക്ഷേപിക്കുക.
ഘട്ടം 5: നിങ്ങളുടെ ലക്ഷ്യങ്ങളുടെ പാതയിൽ തുടരാൻ പതിവായി SIP അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുക.
അതിനാൽ, വരുമാനം വർദ്ധിപ്പിക്കുന്നതിന് ഒരു സ്റ്റെപ്പ് അപ്പ് SIP മികച്ചതാണ്. ഇതുവഴി നിങ്ങളുടെ നിക്ഷേപം ക്രമാനുഗതമായി വർദ്ധിപ്പിച്ച് ഒരു ശക്തമായ സാമ്പത്തിക ആസ്തിയായി മാറുന്നു, കുറഞ്ഞ കാലംകൊണ്ട് ഒരു വൃക്ഷം കരുത്തോടെ വളരുന്നത് പോലെ.
നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.