ഗോള്‍ഡ്‌ ETFകളുടെയും ഗോള്‍ഡ്‌ ഫണ്ടുകളുടെയും നേട്ടങ്ങള്‍

ഗോള്‍ഡ്‌ ETFകളുടെയും ഗോള്‍ഡ്‌ ഫണ്ടുകളുടെയും നേട്ടങ്ങള്‍ zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഗോള്‍ഡ്‌ ETFകള്‍ നിക്ഷേപിക്കുന്നത് 99.5% ശുദ്ധമായ ഗോള്‍ഡ്‌ ബുള്യനിലാണ്. സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതു പോലെ തന്നെയാണ് ഇതും. ദീര്‍ഘ കാലം കൊണ്ട് സ്വര്‍ണം സ്വരുക്കൂട്ടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, സ്വര്‍ണം വാങ്ങി വയ്ക്കുന്നതിനേക്കാളും ഗോള്‍ഡ്‌ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനേക്കാളും ബുദ്ധിപരമായ ഓപ്ഷന്‍ ആണ് ഗോള്‍ഡ്‌ ETFകളിലെ നിക്ഷേപം.

ഖനനം, പ്രോസസിങ്ങ്, ഫാബ്രിക്കേഷന്‍, സ്വര്‍ണ വിതരണം എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ സ്റ്റോക്കുകളിലാണ് ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ഈ കമ്പനികളുടെ ഓഹരി വിലകളുടെ ചലനത്തിന് അനുസൃതമായിട്ടായിരിക്കും ഗോള്‍ഡ്‌ ഫണ്ടുകളുടെ പെര്‍ഫോമന്‍സ്. ഗോള്‍ഡ്‌ ഫണ്ടുകള്‍ സ്വര്‍ണ വ്യവസായത്തിന്‍റെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ഗോള്‍ഡ്‌ ETFകള്‍ സ്വര്‍ണത്തിന്‍റെ പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ട റിട്ടേണുകള്‍ ആണ് വാഗ്ദാനം ചെയ്യുന്നത്.

ഒരു മാര്‍ക്കറ്റ് ഇന്‍ഡെക്സ്‌ പ്രതിഫലിപ്പിക്കുന്ന ഗോള്‍ഡ്‌ ETFകളെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുള്ളതും ഫണ്ട് മാനേജര്‍മാര്‍ സജീവമായി മാനേജ് ചെയ്യുന്നവയുമാണ്‌ ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ടുകള്‍. ETFകള്‍ ഒരു ഇന്‍ഡെക്സ്‌ ആണ് പ്രതിഫലിപ്പിക്കുന്നത് എന്നതിനാല്‍, ഗോള്‍ഡ്‌ ഫണ്ടുകളേക്കാള്‍ കുറഞ്ഞ എക്സ്പന്‍സ് റേഷ്യോ ആണ് ഗോള്‍ഡ്‌ ETFകള്‍ക്ക് ഉള്ളത്. ഗോള്‍ഡ്‌ ETFകള്‍ ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ കൂടുതല്‍ കൃത്യതയോടെ സ്വര്‍ണത്തിന്‍റെ വിലയുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യും. ETFകള്‍ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നവ ആയതിനാല്‍ അവ ഉയര്‍ന്ന ലിക്വിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. സ്വര്‍ണത്തിന്‍റെ തല്‍സമയ വിലയില്‍ ഒരു ദിവസം ഏതു നേരത്തും ഫണ്ടുകള്‍ നിങ്ങള്‍ക്ക് വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. അതിനാല്‍, സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ ഏറ്റവും മികച്ച ഒരു ബദല്‍ ആണ് ഗോള്‍ഡ്‌ ETFകള്‍. ഗോള്‍ഡ്‌ ഫണ്ടുകള്‍ SIPകളിലൂടെ ദീര്‍ഘകാലം സ്വര്‍ണ വ്യവസായത്തില്‍ നിക്ഷേപിക്കാനുള്ള മികച്ച അവസരവും വാഗ്ദാനം ചെയ്യുന്നുണ്ട്.   

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍