ഇന്‍ഡെക്സ്‌ ഫണ്ട് എന്നാല്‍ എന്താണ്?

ഇന്‍ഡെക്സ്‌ ഫണ്ട് എന്നാല്‍ എന്താണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

പ്രശസ്തമായ മാര്‍ക്കറ്റ് സൂചകങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പാസീവ് മ്യൂച്വല്‍ ഫണ്ടുകളാണ് ഇന്‍ഡെക്സ്‌ ഫണ്ടുകള്‍. ഇതില്‍ ഫണ്ടിന്‍റെ പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്താന്‍ ഇന്‍ഡസ്ട്രികളും സ്റ്റോക്കുകളും തെരഞ്ഞെടുക്കുന്നതില്‍ ഫണ്ട് മാനേജര്‍ സജീവമായ പങ്കു വഹിക്കുന്നില്ല. പകരം പിന്തുടരേണ്ട ഇന്‍ഡെക്സ്‌ രൂപപ്പെടുത്തുന്ന എല്ലാ സ്റ്റോക്കുകളിലും അവര്‍ നിക്ഷേപിക്കും. ഇന്‍ഡെക്സില്‍ ഉള്ള ഓരോ സ്റ്റോക്കിന്‍റെയും വെയിറ്റേജിനോട്‌ വളരെ അടുത്ത് പൊരുത്തപ്പെടുന്നതായിരിക്കും ഫണ്ടിലെ സ്റ്റോക്കുകളുടെ വെയിറ്റേജ്. ഇത് ഒരു പാസീവ് ഇന്‍വെസ്റ്റ്‌മെന്‍റ് ആണ്. അതായത് ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുമ്പോള്‍ ഇന്‍ഡെക്സ്‌ നിരീക്ഷിച്ച്, ആ പോര്‍ട്ട്‌ഫോളിയോ എല്ലാ സമയത്തും ഇന്‍ഡെക്സിനോട്‌ പൊരുത്തപ്പെടും വിധം നിലനിര്‍ത്താന്‍ ഫണ്ട് മാനേജര്‍ പരമാവധി ശ്രമിക്കും എന്നര്‍ത്ഥം.

ഇന്‍ഡെക്സിനുള്ളിലെ ഒരു സ്റ്റോക്കിന്‍റെ വെയിറ്റേജ് മാറിയാല്‍, ആ ഇന്‍ഡെക്സിന് അനുസൃതമായി പോര്‍ട്ട്‌ഫോളിയോയിലെ അതിന്‍റെ വെയിറ്റേജ് സന്തുലിതമാക്കാന്‍ ആ സ്റ്റോക്കിന്‍റെ യൂണിറ്റുകള്‍ ഫണ്ട് മാനേജര്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യേണ്ടി വരും. പാസീവ് മാനേജ്മെന്റ് ഫോളോ ചെയ്യാന്‍ ലളിതമാണെങ്കിലും ട്രാക്കിങ്ങ് എറര്‍ നിമിത്തം ഇന്‍ഡെക്സിന്‍റേതിന് സമാനമായ റിട്ടേണുകള്‍ എപ്പോഴും ഈ ഫണ്ട് നല്‍കിക്കൊള്ളണം എന്നില്ല.

ഇന്‍ഡെക്സിലെ സെക്യൂരിറ്റികള്‍ ഒരേ അനുപാതത്തില്‍ നിലനിര്‍ത്തുക ലളിതമായ കാര്യമല്ല. അതിനാലാണ് ട്രാക്കിങ്ങ് എറര്‍ സംഭവിക്കുന്നത്. അപ്രകാരം ചെയ്യുമ്പോള്‍ ഫണ്ട് ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ നല്‍കേണ്ടി വരും. ട്രാക്കിങ്ങ് എറര്‍ അവഗണിച്ചാല്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ അല്ലെങ്കില്‍ വ്യക്തിഗത സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നതിന്റെ റിസ്ക്‌ എടുക്കാന്‍ താല്‍പര്യമില്ലാത്ത, എന്നാല്‍ വിശാലമായ മാര്‍ക്കറ്റില്‍ നിന്ന് നേട്ടം ഉണ്ടാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്‍ഡെക്സ്‌ ഫണ്ടുകള്‍ ഏറെ അനുയോജ്യമാണ്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍