ഏതൊക്കെയാണ് വിവിധ തരം ഡെറ്റ് ഫണ്ടുകള്‍?

ഏതൊക്കെയാണ് വിവിധ തരം ഡെറ്റ് ഫണ്ടുകള്‍? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മൂലധനത്തിന് സുരക്ഷയോ നിക്ഷേപത്തില്‍ നിന്ന് റെഗുലര്‍ വരുമാനമോ അല്ലെങ്കില്‍ ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിക്കാനോ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഉള്ളതാണ് ഡെറ്റ് ഫണ്ടുകള്‍.

എന്നാല്‍ വിവിധ തരങ്ങള്‍ ഉണ്ട് ഡെറ്റ് ഫണ്ടുകള്‍.

ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ആരംഭിച്ചാല്‍, എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് പണം ഇടാനും എടുക്കാനും കഴിയും. എന്നാല്‍ ഒരു നിശ്ചിത കാലം നിങ്ങള്‍ പണം ഉപയോഗിക്കാത്ത പക്ഷം, സേവിങ്ങ്സ് അക്കൗണ്ടില്‍ അവ നിലനിര്‍ത്തുന്നത് ഉചിതമല്ല. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശയില്‍ ഒരു നിശ്ചിത കാലം പണം ലോക്ക്-ഇന്‍ ആകുന്ന ഒരു ഫിക്സഡ് ഡിപ്പോസിറ്റ് ആരംഭിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് റിക്കറിങ്ങ് ഡിപ്പോസിറ്റും തെരഞ്ഞെടുക്കാം, ഇതില്‍ ഒരു മുന്‍ നിശ്ചിത കാലയളവില്‍ എല്ലാ മാസവും ഒരു ഫിക്സഡ് തുക നിങ്ങള്‍ നിക്ഷേപിച്ചു കൊണ്ടേയിരിക്കണം. ഈ ഉല്‍പന്നങ്ങളെല്ലാം വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് നിങ്ങളെ സഹായിക്കും.

സമാനമായി, മ്യൂച്വല്‍ ഫണ്ടുകളിലും ലിക്വിഡ് ഫണ്ടുകള്‍, ഇന്‍കം ഫണ്ടുകള്‍, ഗവണ്‍മെന്‍റ് സെക്യൂരിറ്റികള്‍, ഫിക്സഡ് മച്യൂരിറ്റി പ്ലാനുകള്‍. എന്നിങ്ങനെ നിക്ഷേപകരുടെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഡെറ്റ് ഫണ്ട് കാറ്റഗറിയില്‍ പല വിഭാഗങ്ങള്‍ ലഭ്യമാണ്.

നിക്ഷേപകരുടെ തനതായ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്കീമുകള്‍ തെരഞ്ഞെടുക്കണം.

444
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍