ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകൾ ഒറ്റ നിക്ഷേപത്തിലൂടെ ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ എന്നിവയിലേക്കുള്ള ആക്സസ് വാഗ്ദാനം ചെയ്യുന്നു. ഈ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഓപ്പൺ-എൻഡഡ് ആണ്. കൂടാതെ വിവിധ മേഖലകളിലായി വ്യത്യസ്ത മാർക്കറ്റ് ക്യാപ്പിറ്റലൈസേഷനുള്ള കമ്പനികളെ തിരഞ്ഞെടുക്കുന്നതിൽ ഫണ്ട് മാനേജർക്ക് സൗകര്യം വാഗ്ദാനം ചെയ്യുന്നു.

ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകൾക്ക് നിക്ഷേപം നടത്താനാവുന്ന കമ്പനിയുടെ വലുപ്പത്തിലോ തരത്തിലോ യാതൊരു നിയന്ത്രണവുമില്ല. ഈ വൈവിധ്യമാർന്ന സമീപനം അതിനെ നിങ്ങൾക്കും എല്ലാ നിക്ഷേപകർക്കും ആകർഷകമായ നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നു.

ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ

ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് നിരവധി നേട്ടങ്ങളുണ്ട്. ചില പ്രധാന നേട്ടങ്ങൾ ഇനിപ്പറയുന്നു:

  1. വൈവിധ്യവൽക്കരണം: നിങ്ങളുടെ പണം ഫ്ലെക്സി ക്യാപ് ഫണ്ടുകൾ ഉപയോഗിച്ച് വ്യത്യസ്തമായ നഷ്ടസാധ്യതയും വരുമാനവും വാഗ്ദാനം ചെയ്യുന്ന സ്റ്റോക്കുകളിലേക്ക് വ്യാപിക്കും.
  2. ഫ്ലെക്സിബിലിറ്റി: ഈ ഫണ്ടുകൾ വിവിധ മേഖലകളിലും മാർക്കറ്റ് ക്യാപ്പിറ്റലൈസേഷനിലുമുള്ള ഏത് വലിപ്പത്തിലുള്ള കമ്പനികളിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നു. വിപുലമായി നിർവചിച്ചാൽ, ബെഞ്ച്മാർക്കിൽ മികച്ച വരുമാനം സൃഷ്ടിക്കുന്നതിന് ഫണ്ട് മാനേജർമാർക്ക് വാങ്ങാനും വിൽക്കാനും കൂടുതൽ സ്റ്റോക്കുകൾ ഉണ്ട്.
  3. ഡൈനാമിക് അസറ്റ് അലോക്കേഷൻ: ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ, നിലവിലുള്ള വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഫണ്ട് മാനേജർക്ക് ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് സ്റ്റോക്കുകൾ തമ്മിലുള്ള അലോക്കേഷൻ ക്രമീകരിക്കാൻ കഴിയും. അനുരൂപമായ സമീപനം, മാറ്റം സംഭവിക്കുന്ന വിപണിയുടെചലനങ്ങളോട് പ്രതികരിക്കാനും വരുമാനം മെച്ചപ്പെടുത്താനും ഫണ്ടിനെ അനുവദിക്കുന്നു.
  4. പ്രൊഫഷണൽ മാനേജ്മെന്റ്: ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ, പ്രൊഫഷണൽ ഫണ്ട് മാനേജർമാരുടെ വൈദഗ്ധ്യവും അറിവും നിങ്ങൾക്ക് ലഭിക്കും.


നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

284
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍