നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും ഉള്ള നിക്ഷേപ പ്ലാനുകള്‍

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വല്‍ ഫണ്ടുകള്‍ ഹ്രസ്വകാലത്തേക്കാണോ ദീര്‍ഘകാലത്തേക്കാണോ അനുയോജ്യം?

മ്യൂച്വല്‍ ഫണ്ടുകള്‍ ഹ്രസ്വകാലത്തേക്ക് മികച്ച നിക്ഷേപ മാര്‍ഗമായിരിക്കും.”

“മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിൽ നിങ്ങള്‍ക്ക് ക്ഷമ വേണം. അതില്‍ നിന്ന് ഫലം ലഭിക്കാന്‍ സമയം എടുക്കും.”

മുകളിലെ പരസ്പര വിരുദ്ധമായ ഈ പ്രസ്താവനകള്‍ ജനങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുള്ളതാണ്.

അപ്പോള്‍, ഏത് കാലത്തേക്ക് അനുയോജ്യമായതാണ് മ്യൂച്വല്‍ ഫണ്ടുകള്‍? ഹ്രസ്വകാലമോ ദീര്‍ഘകാലമോ?

അത് ഒരാളുടെ നിക്ഷേപ ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലക്ഷ്യങ്ങളില്‍ മിക്കവയും കാലവുമായി ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. ഹ്രസ്വകാലത്തേക്ക് അനുയോജ്യമായ സ്കീമുകളും ദീര്‍ഘകാലത്തേക്ക് അനുയോജ്യമായ സ്കീമുകളും ഉണ്ട്. അതുപോലെ ഇതിനിടയിലുള്ള ഏത് കാലഘട്ടത്തിനും യോജിച്ചവയും ഉണ്ട്

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറെയോ നിങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്‍റ് അഡ്വൈസറെയോ, സമീപിച്ച് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുക. ഉദാഹരണത്തിന്,

  1. 5 വര്‍ഷവും അതിന് മുകളിലും ഉള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഇക്വിറ്റി ഓറിയന്‍റഡ്‌ മ്യൂച്വല്‍ ഫണ്ടുകള്‍
  2. ഫിക്സഡ് ഇന്‍കം ഓറിയന്‍റഡ്‌ മ്യൂച്വൽ ഫണ്ടുകൾ-
    1. വര്‍ഷത്തില്‍ കുറഞ്ഞ വളരെ ഹ്രസ്വമായ കാലയളവിന് ലിക്വിഡ് ഫണ്ടുകള്‍
    2. വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള ഇടത്തരം കാലഘട്ടത്തിന് ഷോര്‍ട്ട് ടേം ബോണ്ട്‌ ഫണ്ടുകള്‍
    3. വര്‍ഷവും അതിന് മുകളിലും ഉള്ള ദീര്‍ഘകാലത്തിന് ലോങ്ങ് ടേം ബോണ്ട്‌ ഫണ്ടുകള്‍
       

ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ വിവിധ തരം മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍ കഴിയും. നിങ്ങളുടെ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ/ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ നിങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപിക്കുന്നതിനുള്ള ശരിയായ മ്യൂച്വൽ ഫണ്ട് തരം തിരിച്ചറിയാനും നിങ്ങളെ സഹായിക്കും!

446
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍