മിഡ് ക്യാപ്പ് ഫണ്ടുകള്‍ എന്നാല്‍ എന്താണ്?

മിഡ് ക്യാപ്പ് ഫണ്ടുകള്‍ എന്നാല്‍ എന്താണ്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ എന്നാല്‍ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരിയുടെ മുഴുവന്‍ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍റെ ശരാശരിയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട സ്റ്റോക്കിന്‍റെ മുഴുവന്‍ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷനോ ആണ്. ഫണ്ട് മാനേജര്‍മാര്‍ ഫണ്ടിന്‍റെ നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി കമ്പനികളില്‍ നിക്ഷേപിക്കുകയും ഏതിലാണ് അവര്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് നിക്ഷേപകര്‍ക്ക് അറിയാന്‍ കഴിയുകയും ചെയ്യും. ഉദാഹരണത്തിന്, മിഡ്‌-ക്യാപ്പ് ഗ്രോത്ത് ഫണ്ടുകള്‍ ഗ്രോത്ത് ഓറിയന്‍റഡ്‌ ഇന്‍വെസ്റ്റ്‌മെന്‍റ് സ്റ്റൈല്‍ ഉള്ള മിഡ്-ക്യാപ്പ് സെഗ്മെന്‍റിലായിരിക്കണം അസെറ്റ് അലോക്കേഷന്‍ നടത്തേണ്ടത്. അവയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇത് പ്രതിഫലിക്കുകയും വേണം. സമാനമായ ഫണ്ടുകളുമായി തങ്ങളുടെ ഫണ്ടുകളെ താരതമ്യം ചെയ്യാന്‍ ഇത് നിക്ഷേപകരെ സഹായിക്കും. എക്സ്ചേഞ്ചിലെ ഓഹരി വിലയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ മാറും എന്നതിനാല്‍ റെഗുലര്‍ ആയി പോര്‍ട്ട്‌ഫോളിയോ ബാലന്‍സിങ്ങ്   നിര്‍വഹിക്കണം.

ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള മിഡ് ക്യാപ്പ് കമ്പനികളിലാണ് മിഡ് ക്യാപ്പ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ഈ കമ്പനികള്‍ നിശ്ചിത വളര്‍ച്ചയും സ്ഥിരതയും കൈവരിച്ചിരിക്കുന്നതിനാല്‍ സ്മോള്‍ ക്യാപ്പുകളുമായി ബന്ധപ്പെട്ട റിസ്കുകള്‍ ഇതിന്  ഉണ്ടാകുകയുമില്ല. സ്മോള്‍ ക്യാപ്പ് ഫണ്ടുകളെപ്പോലെ അധിക റിസ്ക്‌ ഇല്ലാതെ തന്നെ ലാര്‍ജ് ക്യാപ്പ് ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന റിട്ടേണുകള്‍ മിഡ് ക്യാപ്പ് മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യും.

മിഡ് ക്യാപ്പ് മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍, ദീര്‍ഘകാല പ്രകടനത്തിന്‍റെ സ്ഥിരതയ്ക്ക് കഴിഞ്ഞ 3-5 വര്‍ഷക്കാലത്തെ റിട്ടേണുകള്‍ പരിശോധിക്കുകയും അനുയോജ്യമായ ബെഞ്ച്‌മാര്‍ക്ക് റിട്ടേണുകളുമായി അവ താരതമ്യം ചെയ്യുകയും വേണം.

444
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍