ഡെറ്റ് ഫണ്ടുകളില്‍ ഞാന്‍ എന്തിന് നിക്ഷേപിക്കണം?

ഡെറ്റ് ഫണ്ടുകളില്‍ ഞാന്‍ എന്തിന് നിക്ഷേപിക്കണം?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും സൗഖ്യത്തിനും നമ്മള്‍ സമീകൃതമായ ഭക്ഷണം കഴിക്കണം.

ആരോഗ്യത്തോടെയും ഓജസ്സോടെയും നിലനില്‍ക്കാന്‍ നമ്മുടെ ശരീരത്തിന് വ്യത്യസ്ത പോഷകങ്ങള്‍ ആവശ്യമാണ്. ഏതെങ്കിലും ഒരു തരം ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കില്ല. അതിനാല്‍, നമ്മുടെ ശരീരം പരിപാലിക്കാന്‍ കൃത്യമായ അനുപാതത്തില്‍ വ്യത്യസ്ത തരം ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കണം. നമ്മുടെ ശാരീരിക സൗഖ്യത്തില്‍ ഓരോ പോഷകത്തിനും തനതായ പങ്കുണ്ട് (ഉദാഹരണത്തിന്, കാര്‍ബോഹൈഡ്രേറ്റുകള്‍ നമുക്ക് ഉടനടി ഊര്‍ജം നല്‍കുമ്പോള്‍ പ്രോട്ടീനുകള്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും അവയുടെ കേടുപാടുകള്‍ പരിഹരിക്കാനും സഹായിക്കും).

സമാനമായി, നമ്മുടെ സാമ്പത്തിക സൗഖ്യം ഉറപ്പാക്കാന്‍ ജീവിതത്തില്‍ സമീകൃതമായ ഒരു നിക്ഷേപ പോര്‍ട്ട്‌ഫോളിയോ നമുക്ക് ആവശ്യമുണ്ട്. ഈ പോര്‍ട്ട്‌ഫോളിയോക്കുള്ളില്‍ നമ്മുടെ ഭക്ഷണത്തിലെ വ്യത്യസ്ത പോഷകങ്ങള്‍ പോലെ വ്യത്യസ്ത ദൗത്യങ്ങള്‍ വഹിക്കുന്ന വ്യത്യസ്ത തരം അസെറ്റുകളുടെ ഒരു മിശ്രിതം നമുക്ക് ആവശ്യമുണ്ട്. സാമ്പത്തിക സുരക്ഷയ്ക്കും സമ്പല്‍സമൃദ്ധിക്കും ഒരാള്‍ ഇക്വിറ്റികള്‍, ഫിക്സഡ് ഇന്‍കം, ഗോള്‍ഡ്‌, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെയുള്ള വ്യത്യസ്ത തരം അസെറ്റുകളില്‍ നിക്ഷേപിക്കണം. ബോണ്ടുകളും മണിമാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളും ഉള്‍പ്പെടുന്ന ഫിക്സഡ് ഇന്‍കം പോലെയുള്ള ചില അസെറ്റ് ക്ലാസുകളില്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് നേരിട്ട് നിക്ഷേപിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. അതിനു പകരം അവര്‍ക്ക് ഇത്തരം സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. കുറഞ്ഞതെങ്കിലും സുസ്ഥിരമായ റിട്ടേണുകള്‍ ഇവ വാഗ്ദാനം ചെയ്യും. അങ്ങനെ ഇക്വിറ്റി, ഗോള്‍ഡ്‌, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ ഒരു സമീകൃതമായ ഒരു പോര്‍ട്ട്‌ഫോളിയോ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.

451
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍