ഡെറ്റ് ഫണ്ടുകള്‍ നമ്മുടെ പണം എവിടെയാണ് നിക്ഷേപിക്കുന്നത്?

ഡെറ്റ് ഫണ്ടുകള്‍ നമ്മുടെ പണം എവിടെയാണ് നിക്ഷേപിക്കുന്നത്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം ബാങ്കുകള്‍, PSUകള്‍, PFIകള്‍ (പൊതു ധനകാര്യ സ്ഥാപനങ്ങള്‍), കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ എന്നിവര്‍ പുറത്തിറക്കുന്ന ബോണ്ടുകളിലാണ്‌ നിക്ഷേപിക്കുന്നത്.  ഈ ബോണ്ടുകള്‍ പൊതുവില്‍ ഇടത്തരം മുതല്‍ ദീര്‍ഘകാലം വരെയുള്ള നിക്ഷേപകാലയളവില്‍ ഉള്ളവയായിരിക്കും. ഇത്തരം ബോണ്ടുകളില്‍ ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപിക്കുമ്പോള്‍, ഈ ബോണ്ടുകളില്‍ നിന്ന് ആനുകാലികമായി പലിശ ലഭിക്കും. കാലങ്ങള്‍ കഴിയുന്തോറും ഫണ്ടിന്‍റെ മൊത്തം റിട്ടേണിലേക്ക് ഈ പലിശ സംഭാവന നല്‍കും.

ചില ഡെറ്റ് ഫണ്ടുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ട്രഷറി ബില്ലുകള്‍, കൊമേഴ്സ്യല്‍ പേപ്പറുകള്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ്സ്, ബാങ്കേഴ്സ് ആക്സെപ്റ്റന്‍സ്, ബില്‍ ഓഫ് എക്സ്ചേഞ്ച് എന്നിങ്ങനെയുള്ള ഹ്രസ്വകാല മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും നിക്ഷേപിക്കും. കാലങ്ങള്‍ കഴിയുന്തോറും ഫണ്ടിന്‍റെ മൊത്തം റിട്ടേണിലേക്ക് സംഭാവന നല്‍കും വിധം കൃത്യമായ ഇടവേളകളില്‍ ഫിക്സഡ് ആയ പലിശ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നവയാണ് ഈ ഇന്‍സ്ട്രുമെന്‍റുകള്‍.

ബോണ്ടുകളും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളും തങ്ങളുടെ നിക്ഷേപകര്‍ക്ക് അതായത് നിങ്ങളുടെ മ്യൂച്വല്‍ ഫണ്ടിന്, ഭാവിയില്‍ കൃത്യമായ പലിശ നല്‍കുമെന്ന് വാഗ്ദാനം ചെയ്താലും സാമ്പത്തിക ഞെരുക്കം പോലെയുള്ള ചില ചുറ്റുപാടുകളില്‍ ഈ വാഗ്ദാനം പാലിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയേക്കാം. എന്നിരുന്നാലും ഇക്വിറ്റി ഫണ്ടുകളേക്കാള്‍ കൂടുതല്‍ സ്ഥിരതയുള്ളവയായി കണക്കാക്കപ്പെടുന്നവയാണ് ഡെറ്റ് ഫണ്ടുകള്‍. എങ്കിലും ഫണ്ടിന്‍റെ മൊത്തം റിട്ടേണുകളില്‍ ഒരു നിര്‍ണായക ഭാഗമാകുന്ന പലിശ ഇവയുടെ വിതരണക്കാര്‍ കൃത്യസമയത്ത് നല്‍കുന്നതില്‍ പരാജയപ്പെടാനുള്ള റിസ്കും ഇതില്‍ ഉണ്ട്.

451
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍