ചെറുപ്പത്തിൽ തന്നെ നിക്ഷേപം ആരംഭിക്കേണ്ടതിനുള്ള അഞ്ച് കാരണങ്ങൾ

ചെറുപ്പത്തിൽ തന്നെ നിക്ഷേപം ആരംഭിക്കേണ്ടതിനുള്ള അഞ്ച് കാരണങ്ങൾ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സാമ്പത്തിക ഭാവി സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണെങ്കിലും, നിക്ഷേപം ആരംഭിക്കാൻ ആളുകൾ പലപ്പോഴും പ്രായമേറുന്നത് വരെ കാത്തിരിക്കുന്നു. ജോലി ആദ്യമായി നേടുന്നവർ അവരുടെ ഭാവിക്കായി ആസൂത്രണം ചെയ്യുന്നതിനേക്കാൾ ജീവിതശൈലി നവീകരിക്കുന്നതാണ് സാധാരണയായി കാണുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ ജീവിതത്തിൽ വൈകിയാണ് നിക്ഷേപം ആരംഭിക്കുന്നത്.

നിക്ഷേപം ആരംഭിക്കാൻ ഇപ്പോഴും ഏറെ വൈകിയിട്ടില്ലെങ്കിലും, നേരത്തെ ആരംഭിക്കുന്നതിന് ധാരാളം നേട്ടങ്ങളുണ്ട്. കൂടാതെ, യുവ നിക്ഷേപകർക്ക് അവരുടെ പ്രൊഫഷണൽ ജീവിത യാത്രയുടെ തുടക്കത്തിൽ കുറഞ്ഞ ബാധ്യതകളുള്ളതിനാൽ നേരത്തെ തന്നെ നിക്ഷേപിക്കുന്നത് വഴി പിന്നീടുള്ള ജീവിതത്തിൽ നിക്ഷേപിക്കുന്നതിനേക്കാൾ കൂടുതൽ സമ്പാദിക്കാൻ സഹായിക്കും. 

ചെറുപ്പത്തിൽ തന്നെ നിക്ഷേപം ആരംഭിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങൾ നോക്കാം:

  1. കോംപൗണ്ടിംഗിന്‍റെ ശക്തി ആസ്വദിക്കുക

നേരത്തെ നിക്ഷേപിക്കുന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം നിങ്ങളുടെ പക്കൽ അധിക സമയം ഉണ്ട് എന്നതാണ്. കോംപൗണ്ടിംഗിന്‍റെ സഹായത്തോടെ, കാലക്രമേണ നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള മികച്ച സാധ്യതയുണ്ട്. നിങ്ങളുടെ റിട്ടേണുകൾ കോംപൗണ്ടാകുമ്പോൾ, നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾ നേടുന്ന പലിശ കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനായി വീണ്ടും നിക്ഷേപിക്കുന്നു.

ഒരു ഉദാഹരണം നോക്കാം:

നിങ്ങളുടെ ആദ്യ ശമ്പളം ലഭിക്കുന്ന 25 വയസ്സിൽ നിങ്ങൾ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാൻ ആരംഭിക്കുന്നുവെന്ന് കരുതുക. പ്രതിവർഷം ശരാശരി 10% റിട്ടേണിൽ നിങ്ങൾ 1000 രൂപയുടെ എസ്ഐപി തുകയിൽ ആരംഭിക്കുന്നു.

ഈ പ്രായത്തിൽ

നിങ്ങൾ നിക്ഷേപിക്കുന്ന കാലയളവ്

നിക്ഷേപിച്ച തുക (രൂപ)

നേടിയ മൊത്തം സമ്പാദ്യം (രൂപ)

35

10 വർഷം

1.2 ലക്ഷം

2.05 ലക്ഷം

45

20 വർഷം

2.4 ലക്ഷം

7.59 ലക്ഷം

55

30 വർഷം

3.6 ലക്ഷം

22.6 ലക്ഷം

60

35 വർഷം

4.2 ലക്ഷം

37.97 ലക്ഷം

*ഇത് തീര്‍ത്തും ഉദാഹരണം മാത്രമാണ്. ഈ പട്ടികയില്‍ കാണിച്ചിരിക്കുന്ന റിട്ടേണുകള്‍ തീര്‍ത്തും അനുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ളതും കാര്യങ്ങള്‍ വിശദീകരിക്കാനായി കൊടുത്തിരിക്കുന്നതും ആണ്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉറപ്പായ റിട്ടേണ്‍ നിരക്കുകളൊന്നും വാഗ്ദാനം ചെയ്യില്ല.

നിങ്ങൾ കാണുന്നത് പോലെ, 1000 രൂപയുടെ നിക്ഷേപം പോലും കാലക്രമേണ ഗണ്യമായ സമ്പത്ത് ഉണ്ടാക്കാൻ നിങ്ങളെ സഹായിച്ചേക്കാം.

ഇവിടെ, കോംപൗണ്ടിംഗിന്‍റെ ശക്തി ലംപ്സം നിക്ഷേപങ്ങൾക്കും ബാധകമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

  1. നിങ്ങളുടെ റിസ്ക് എടുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുക

റിസ്കിന് പ്രതിഫലവുമായി നേരിട്ട് ബന്ധമുണ്ടെന്നതിൽ സംശയമില്ല. ഒരു ദീർഘകാല നിക്ഷേപം നിങ്ങളുടെ റിസ്ക് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിച്ചേക്കാം. നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ, താരതമ്യേന നഷ്ട സാധ്യതയുള്ള മാർഗ്ഗങ്ങളിൽ നിക്ഷേപിക്കാനും പ്രായമേറുമ്പോൾ ആ റിസ്ക് കുറയ്ക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾക്ക് പ്രായം കൂടുമ്പോൾ, ഇഎംഐകൾ, കുട്ടികളുടെ വിദ്യാഭ്യാസം, പണയം തുടങ്ങിയ വർദ്ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങൾ കാരണം ഉയർന്ന റിസ്‌ക്കുകൾ എടുക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായേക്കാം. നേരത്തെയുള്ള നിക്ഷേപം നിങ്ങൾക്ക് നഷ്ട സാധ്യതകൾ കുറയ്ക്കാനും സാമ്പത്തിക സമ്മർദ്ദമില്ലാതെ സമ്പത്ത് സൃഷ്ടിക്കാനും അവസരം നൽകുന്നു.

  1. നഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു

നിങ്ങൾ നേരത്തെ ആരംഭിക്കുമ്പോൾ, നിങ്ങളുടെ ഭാഗത്ത് സമയമുണ്ട്. അറിവോടെയല്ലാത്ത തീരുമാനങ്ങളോ അല്ലെങ്കിൽ വിപണിയിലെ ചാഞ്ചാട്ടമോ കാരണം നഷ്ടങ്ങൾ സംഭവിച്ചേക്കാം. ആവശ്യമെങ്കിൽ നിങ്ങളുടെ നിക്ഷേപ സമീപനം പരിശോധിക്കാനും നഷ്ടം നല്ല രീതിയിൽ കൈകാര്യം ചെയ്യാനും കഴിയും. ഉദാഹരണത്തിന്, വിപണികളിൽ ചാഞ്ചാട്ടം ഉണ്ടായാൽ, മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപികൾ ഉപയോഗിച്ച് അത് കൈകാര്യം ചെയ്യാൻ നിങ്ങൾ മികച്ച രീതിയിൽ സജ്ജരായിരിക്കാം. നിങ്ങൾ എസ്‌ഐ‌പികൾ മുഖേന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആരംഭിക്കുമ്പോൾ, വിപണി താഴ്ന്നിരിക്കുമ്പോൾ കൂടുതൽ യൂണിറ്റുകളും വിപണി ഉയരുമ്പോൾ കുറച്ച് യൂണിറ്റുകളും വാങ്ങുന്നതിലൂടെ നിങ്ങൾ അടിസ്ഥാനപരമായി നിങ്ങളുടെ നിക്ഷേപച്ചെലവ് സന്തുലിതമായി നിർത്തുകയാണ്. റുപ്പീ കോസ്റ്റ് ആവറേജിങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത്. നിങ്ങൾ നേരത്തെ നിക്ഷേപിക്കാൻ ആരംഭിക്കുന്നുവെങ്കിൽ, നഷ്ടം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കോസ്റ്റ് ആവറേജിങ്ങ് നിങ്ങളെ സഹായിച്ചേക്കാം.

  1. അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുക

നിങ്ങൾക്ക് കൂടുതൽ സമയം ഉള്ളപ്പോൾ, വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകൾ താരതമ്യം ചെയ്യാനും ആവശ്യമാകുമ്പോഴെല്ലാം നിങ്ങളുടെ പോർട്ട്ഫോളിയോ വീണ്ടും സന്തുലിതമാക്കാനും കഴിയും, ഇത് നിങ്ങളുടെ നിക്ഷേപങ്ങളുടെ നഷ്ട സാധ്യതകൾ ലഘൂകരിക്കാനും നിങ്ങളുടെ റിട്ടേൺ വർദ്ധിപ്പിക്കാനും സമയം നൽകുന്നു. കൂടാതെ, നേരത്തെ നിക്ഷേപിക്കുന്നത്, പരീക്ഷണത്തിനും മെച്ചപ്പെടുത്തലിനും കൂടുതൽ സമയം നൽകിക്കൊണ്ട് വിപണിയുടെ സൂക്ഷ്മഭേദങ്ങൾ മനസ്സിലാക്കാനും പിന്നീട് ജീവിതത്തിൽ നിക്ഷേപം നടത്താനുള്ള നിങ്ങളുടെ സമ്മർദ്ദമോ ഭയമോ കുറയ്ക്കാനും സഹായിക്കുന്നു.

  1. നേരത്തെയുള്ള വിരമിക്കൽ ലക്ഷ്യം നിറവേറ്റുക

നിങ്ങൾ നേരത്തെയും ശരിയായ നിക്ഷേപ മാർഗ്ഗങ്ങളിലും നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങളുടെ വിരമിക്കൽ ലക്ഷ്യത്തിലെത്തുന്നത് വേഗത്തിൽ സാധ്യമായേക്കാം.

അതായത് നേരത്തെ വിരമിക്കുന്നതിന് ഒരു കോടി രൂപ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നു.

25 വയസ്സിൽ നിക്ഷേപം ആരംഭിച്ചു

35 വയസ്സിൽ നിക്ഷേപം ആരംഭിച്ചു

എസ്ഐപി തുക (രൂപ)

10,100

എസ്ഐപി തുക (രൂപ)

10,100

അനുമാനിച്ച റിട്ടേൺ നിരക്ക്

12%

അനുമാനിച്ച റിട്ടേൺ നിരക്ക്

12%

നിക്ഷേപിച്ച തുക (രൂപ)

24.24 ലക്ഷം

നിക്ഷേപിച്ച തുക (രൂപ)

12.12 ലക്ഷം

45 വയസ്സിലെ അന്തിമ സമ്പാദ്യം (രൂപ)

1 കോടി

45 വയസ്സിലെ അന്തിമ സമ്പാദ്യം (രൂപ)

23.5 ലക്ഷം

*ഇത് തീര്‍ത്തും ഉദാഹരണം മാത്രമാണ്. ഈ പട്ടികയില്‍ കാണിച്ചിരിക്കുന്ന റിട്ടേണുകള്‍ തീര്‍ത്തും അനുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ളതും കാര്യങ്ങള്‍ വിശദീകരിക്കാനായി കൊടുത്തിരിക്കുന്നതും ആണ് . മ്യൂച്വല്‍ ഫണ്ടുകള്‍ ഉറപ്പായ റിട്ടേണ്‍ നിരക്കുകളൊന്നും വാഗ്ദാനം ചെയ്യില്ല.

മുകളിലുള്ള ഉദാഹരണത്തിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, നേരത്തെയുള്ള നിക്ഷേപം നിങ്ങൾ ലക്ഷ്യം വെയ്ക്കുന്ന തുകയിൽ വേഗത്തിൽ എത്താൻ നിങ്ങളെ സഹായിച്ചേക്കാം, കൂടാതെ നേരത്തെയുള്ള വിരമിക്കൽ (അല്ലെങ്കിൽ മറ്റേതെങ്കിലും ലക്ഷ്യം) നേടാൻ പോലും നിങ്ങളെ സഹായിച്ചേക്കാം.

ഉപസംഹാരം

നിങ്ങളുടെ നിക്ഷേപങ്ങൾ നേരത്തെ ആരംഭിക്കുന്നതിന് നിരവധി നേട്ടങ്ങളുണ്ട്. ഒരു യുവ നിക്ഷേപകൻ എന്ന നിലയിൽ, വിപണിയിൽ ചെലവഴിക്കുന്ന സമയം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം, അത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ വേഗത്തിൽ എത്തുമ്പോൾ റിസ്ക് നിയന്ത്രിക്കാനും എമർജൻസി ഫണ്ട് നിർമ്മിക്കാനും സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചെറുപ്പത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുന്നത് തികച്ചും ലാഭകരമാണ്.

നിരാകരണം:

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

286
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍