മ്യൂച്വല്‍ ഫണ്ടുകളില്‍ ഞാന്‍ എങ്ങനെ നിക്ഷേപം ആരംഭിക്കും?

മ്യൂച്വല്‍ ഫണ്ടുകളില്‍ ഞാന്‍ എങ്ങനെ നിക്ഷേപം ആരംഭിക്കും?
മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്ററുകള്‍

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ ചില അടിസ്ഥാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അസെറ്റ് മാനേജ്മെന്‍റ് കമ്പനിയുടെ (AMC) ഓഫീസില്‍ നേരിട്ട് അല്ലെങ്കില്‍ അംഗീകൃത പോയിന്‍റ് ഓഫ് ആക്സെപ്റ്റെന്‍സില്‍ (PoA) അല്ലെങ്കില്‍ അഡ്വൈസര്‍, ബാങ്കര്‍, ഡിസ്ട്രിബ്യൂട്ടര്‍ അല്ലെങ്കില്‍ ബ്രോക്കര്‍ എന്നിങ്ങനെയുള്ള അംഗീകൃത ഇടനിലക്കാര്‍ വഴി ഇത് പൂര്‍ത്തിയാക്കാം.

ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിക്കും മുമ്പ് നിങ്ങള്‍ നോ യുവര്‍ കസ്റ്റമര്‍ (KYC) പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പൂര്‍ത്തിയാക്കിയ KYC ഫോം സ്കീം അപേക്ഷാ ഫോമിനോടൊപ്പവും (കീ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം എന്നും അറിയപ്പെടുന്നു) സമര്‍പ്പിക്കാവുന്നതാണ്‌. അക്കൗണ്ട് ഉടമകളുടെ പേരുകള്‍, PAN നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ള സുപ്രധാന വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത് എന്നതിനാല്‍ അപേക്ഷാ ഫോം വളരെ ശ്രദ്ധയോടെ വേണം പൂരിപ്പിക്കേണ്ടത്. ഇതില്‍ എല്ലാ അക്കൗണ്ട് ഉടമകളും ഒപ്പിടുകയും വേണം. ഇതില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കൂടിയും ചെയ്യാവുന്നതാണ്.

ഈ പ്രക്രിയകള്‍ മുഴുവനും സുഗമവും ലളിതവുമായി നിര്‍വഹിക്കാന്‍ പുതിയ നിക്ഷേപകര്‍ക്ക് തങ്ങളുടെ അഡ്വൈസര്‍മാരുടെ സഹായം തേടാവുന്നതാണ്. അതു പോലെ നിക്ഷേപിക്കും മുമ്പ്, എല്ലാ നിക്ഷേപകരും സ്കീമുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന രേഖകളും വായിക്കുകയും തങ്ങള്‍ തെരഞ്ഞെടുത്ത സ്കീമിന്‍റെ റിസ്കുകള്‍ അറിഞ്ഞിരിക്കുകയും വേണം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍