മ്യൂച്വല്‍ ഫണ്ടുകളില്‍ എത്ര വേഗം എനിക്ക് പണം പിന്‍വലിക്കാന്‍ കഴിയും?

മ്യൂച്വല്‍ ഫണ്ടുകളില്‍ എത്ര വേഗം എനിക്ക് പണം പിന്‍വലിക്കാന്‍ കഴിയും?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഏറ്റവും ലിക്വിഡ് ആയ അസെറ്റുകളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. അതായത് പണമാക്കി മാറ്റാന്‍ ഏറ്റവും എളുപ്പമുള്ളതെന്ന് അര്‍ത്ഥം. ഓഫ്‌ലൈനിൽ ഫണ്ടുകള്‍ റിഡീം ചെയ്യാന്‍, ഒപ്പിട്ട റിഡംപ്ഷന്‍ റിക്വസ്റ്റ് ഫോം AMCയിലോ രജിസ്ട്രാറുടെ നിര്‍ദ്ദിഷ്ട ഓഫീസിലോ യൂണിറ്റ് ഉടമ സമര്‍പ്പിക്കണം. ഈ ഫോമില്‍ യൂണിറ്റ് ഉടമയുടെ പേര്, ഫോളിയോ നമ്പര്‍, സ്കീമിന്‍റെ പേര്, റിഡീം ചെയ്യേണ്ട യൂണിറ്റുകളുടെ എണ്ണം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ ആവശ്യമുണ്ട്. റിഡംപ്ഷന്‍ തുക പ്രഥമ യൂണിറ്റ് ഉടമയുടെ പേരിലുള്ള രജിസ്ട്രേഡ് ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.

ബന്ധപ്പെട്ട ഫണ്ടിന്‍റെ വെബ്സൈറ്റിലൂടെയും മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങുകയും റിഡീം ചെയ്യുകയും ചെയ്യാം. പ്രസ്തുത മ്യൂച്വല്‍ ഫണ്ടിന്‍റെ ‘ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍’ പേജില്‍ നിങ്ങളുടെ ഫോളിയോ നമ്പരോ PANഓ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം, സ്കീമും നിങ്ങള്‍ റിഡീം ചെയ്യാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകളുടെ എണ്ണവും (അല്ലെങ്കില്‍ തുക) തെരഞ്ഞെടുത്ത് നിങ്ങളുടെ ട്രാന്‍സാക്ഷന്‍ സ്ഥിരീകരിക്കണം.

ഇതു കൂടാതെ, CAMS (കമ്പ്യൂട്ടര്‍ ഏജ് മാനേജ്മെന്‍റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്), കാര്‍വി എന്നിങ്ങനെയുള്ള രജിസ്ട്രാര്‍മാരും നിരവധി AMCകളില്‍ നിന്ന് വാങ്ങിയ മ്യൂച്വല്‍ ഫണ്ട് റിഡീം ചെയ്യാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോം ഓണ്‍ലൈനില്‍ നിന്ന് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യുകയോ അരികിലുള്ള ഓഫീസ് സന്ദര്‍ശിച്ചു കൊണ്ട് വാങ്ങുകയോ ചെയ്യാം. ഈ ഏജന്‍സികള്‍ എല്ലാ AMCകളുടെയും സേവനം നല്‍കാനിടയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

449
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍