മ്യൂച്വല്‍ ഫണ്ടും ULIP ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?

മ്യൂച്വല്‍ ഫണ്ടും ULIP ഉം തമ്മിലുള്ള വ്യത്യാസം എന്താണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ULIP എന്നത് യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ ആണ്. ഇത് വിവിധ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കുന്ന ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പോണന്‍റ് ഉള്ള ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ്. ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പോണന്‍റ് ജനറേറ്റ് ചെയ്യുന്ന റിട്ടേണുകളാണ് പോളിസിയുടെ മൂല്യം നിര്‍ണയിക്കുന്നത്. എന്നിരുന്നാലും, പോളിസി ഉടമയുടെ മരണത്തിന്മേലുള്ള സം അഷ്വേഡ് മാര്‍ക്കറ്റിന്‍റെ ഒരു ഫങ്ങ്ഷന്‍ ആയിക്കൊള്ളണമെന്നില്ല- അതായത് മിനിമം സം അഷ്വേഡ് ഈ മാര്‍ക്കറ്റ് കൊണ്ട് ബാധിക്കപ്പെട്ടേക്കില്ല എന്നര്‍ത്ഥം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇന്‍വെസ്റ്റ്‌മെന്‍റും ഇന്‍ഷുറന്‍സും ചേര്‍ന്ന ഒരു ഹൈബ്രിഡ് ഉല്‍പന്നം ആണ് ULIP.

ഒരു മ്യൂച്വല്‍ ഫണ്ടിന്‍റേതിന് സമാനമാണ് ULIPന്‍റെ ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പോണന്‍റ്.

1.  ഇവ രണ്ടും മാനേജ്ഡ് ഇന്‍വെസ്റ്റ്‌മെന്‍റുകളാണ്.

2. രണ്ടും പ്രൊഫഷണലുകളുടെ ഒരു ടീം ഇന്‍വെസ്റ്റ്‌മെന്‍റുകള്‍ മാനേജ് ചെയ്യുകയും സൂചിപ്പിച്ച ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നിക്ഷേപിക്കുകയും ചെയ്യും.

3. പര്‍ച്ചേസ് ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് യൂണിറ്റുകള്‍ അലോട്ട് ചെയ്യും. അതിനു ശേഷം ഓരോ കാലഘട്ടത്തിലും ഒരു യൂണിറ്റിന്‍റെ NAV പ്രഖ്യാപിക്കും.

ULIP ഒരു ഇന്‍ഷുറന്‍സ് പോളിസി ആയതിനാല്‍ റെഗുലര്‍ പ്രീമിയം അടയ്ക്കുന്നത് മുടങ്ങിയാല്‍ റിസ്ക്‌ കവര്‍ ടെര്‍മിനേറ്റ് ആകാം.

മ്യൂച്വല്‍ ഫണ്ടില്‍, NAV കണക്കാക്കുന്നതിന് മുമ്പാണ് എല്ലാ ചെലവുകളും ഈടാക്കുന്നത്. എന്നാല്‍ ULIPല്‍ ചില ചെലവുകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ ഈടാക്കുകയും മറ്റു ചിലവ നിക്ഷേപകന്‍റെ അക്കൗണ്ടില്‍ നിന്ന് ഒരു ചെറിയ എണ്ണം യൂണിറ്റ് റദ്ദാക്കിക്കൊണ്ട് ഈടാക്കുകയും ചെയ്യും.

ഒരു ULIP ഉല്‍പന്നത്തിനുള്ളില്‍ തന്നെ ഒന്നിലധികം ഫണ്ട് ഓപ്ഷനുകള്‍ ഉണ്ടായിരിക്കുകയും ഈ ഫണ്ടുകള്‍ക്കിടയില്‍ നിക്ഷേപകര്‍ക്ക് സ്വതന്ത്രമായി സ്വിച്ച് ചെയ്യുകയും ചെയ്യാം. എന്നിരുന്നാലും, ചില സ്കീമുകള്‍ ഒരു വര്‍ഷത്തിലുള്ള ഫ്രീ സ്വിച്ചുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍, എക്സിറ്റ് ചെയ്യുന്ന സ്കീമിന് അനുസരിച്ച് എത്ര തവണയും ഒരു ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യാം. അതിന് എക്സിറ്റ് ലോഡുകള്‍ ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍