മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്‍റെ റിസ്ക്‌ എന്താണ്?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്‍റെ റിസ്ക്‌ എന്താണ്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നാമെല്ലാവരും ഇത് കേട്ടിട്ടുണ്ടായിരിക്കും: “മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മാര്‍ക്കറ്റ് റിസ്കുകള്‍ക്ക് വിധേയമാണ്.” ഈ റിസ്കുകള്‍ ഏതൊക്കെയാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

വിവിധ തരം റിസ്കുകളെക്കുറിച്ച് വിശദീകരിക്കുന്നതാണ് ഇടതു ഭാഗത്തുള്ള ചിത്രം.

എന്നാല്‍ എല്ലാ റിസ്കുകളും എല്ലാ ഫണ്ട് സ്കീമുകളെയും ബാധിക്കണമെന്നുമില്ല. നിങ്ങള്‍ തെരഞ്ഞെടുത്ത സ്കീമിന് ബാധകമായ റിസ്കുകള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് സ്കീം ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്‍റ് (SID).

എങ്കില്‍, ഈ റിസ്കുകള്‍ എങ്ങനെയാണ് ഫണ്ട് മാനേജ്മെന്‍റ് ടീം മാനേജ് ചെയ്യുന്നത്?

ഇത് നിങ്ങള്‍ ഏതു തരം മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചില സെക്യൂരിറ്റികളെ ചില റിസ്കുകള്‍ കൂടുതലായി ബാധിച്ചേക്കാം. അതേ സമയം മറ്റു ചിലതിനെ വേറെ ചില റിസ്കുകളായിരിക്കും ബാധിക്കുന്നത്.

പ്രൊഫഷണലുകളുടെ സഹായം, ഡൈവേഴ്സിഫിക്കേഷനുകള്‍, SEBIയുടെ റെഗുലേഷനുകള്‍ എന്നിവ മ്യൂച്വല്‍ ഫണ്ടുകളില്‍ റിസ്കുകള്‍ ലഘൂകരിക്കാന്‍ സഹായിക്കും.

അവസാനമായി, മിക്ക നിക്ഷേപകരും ചോദിക്കാനിടയുള്ള ചോദ്യം ഇതാണ്: ഒരു മ്യൂച്വല്‍ ഫണ്ട് കമ്പനി എന്‍റെ പണവും കൊണ്ട് മുങ്ങിക്കളയുമോ? മ്യൂച്വല്‍ ഫണ്ടുകളുടെ ഘടനയും അതു പോലെ തന്നെ കര്‍ക്കശമായ റെഗുലേഷനുകളും ഉള്ളതിനാല്‍ ഇത് സാധ്യമേ അല്ല.

445
479
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍