ഒരു മ്യൂച്വൽ ഫണ്ടിലെ ടോട്ടൽ റിട്ടേൺ ഇൻഡക്സ് (TRI) എന്താണ്?

ഒരു മ്യൂച്വൽ ഫണ്ടിലെ ടോട്ടൽ റിട്ടേൺ ഇൻഡക്സ് (TRI) എന്താണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഇക്വിറ്റി സൂചികകൾ വിലയിരുത്തുന്നതിൽ ടോട്ടൽ റിട്ടേൺ ഇൻഡക്സ്, (TRI), നിർണ്ണായകമായപങ്ക് വഹിക്കുന്നു. 

ഒരു സൂചികയുടെ ടോട്ടൽ റിട്ടേൺ വേരിയന്റ് (TRI) മൊത്തം മൂലധന നേട്ടത്തിന് പുറമേ, സൂചികയിൽ ഉൾപ്പെടുന്ന ഘടകങ്ങളുടെയും ശേഖരത്തിൽ നിന്ന് ഉണ്ടാകുന്ന എല്ലാ ഡിവിഡന്റുകളും/പലിശ പേയ്‌മെന്റുകളും പരിഗണിക്കുന്നു. അതിനാൽ, മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ പ്രകടനം താരതമ്യം ചെയ്യുന്നതിനുള്ള ഒരു മാനദണ്ഡമെന്ന നിലയിൽ TRI കൂടുതൽ അനുയോജ്യമാണ്.

TRI-യുടെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

SEBI മാൻഡേറ്റ്: 2018-ൽ, മ്യൂച്വൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തുന്നതിന് TRI ഉപയോഗിക്കണമെന്ന് SEBI ഉത്തരവിട്ടു. ഇപ്പോൾ, മ്യൂച്വൽ ഫണ്ടുകൾ അവയുടെ പ്രകടനം വെളിപ്പെടുത്തേണ്ടത് പ്രൈസ് റിട്ടേൺ ഇൻഡക്‌സിനേക്കാൾ (മുമ്പുണ്ടായിരുന്ന രീതി) ടോട്ടൽ റിട്ടേൺ ഇൻഡക്‌സിനെ അടിസ്ഥാനമാക്കിയാണ്, അത് ക്യാപ്പിറ്റൽ അപ്രീസിയേഷൻ മാത്രമാണ് പരിഗണിക്കുന്നത്. ഈ അനുവർത്തനം നിക്ഷേപകരുടെ വിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല, വ്യവസായ നിലവാരം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.
ഡിവിഡൻഡുകൾ കൂട്ടിച്ചേർക്കുന്നു: ഈ വരുമാനത്തിൽ സ്റ്റോക്ക് ഡിവിഡന്റുകൾ, ബോണ്ടുകളിൽ നിന്നുള്ള പലിശ, ബെഞ്ച്മാർക്ക് സൂചികയിലെ മറ്റ് വരുമാന സ്രോതസ്സുകൾ എന്നിവ ഉൾപ്പെടുന്നു. 
പുനർനിക്ഷേപം: ഡിവിഡൻഡുകൾ പോലെയുള്ള ഏത് വരുമാനവും ഇൻഡെക്സിലേക്ക് വീണ്ടും നിക്ഷേപിച്ചതായി TRI കണക്കാക്കുന്നു. 
നിക്ഷേപക സുതാര്യത: ഫണ്ടിന്റെ പ്രകടനത്തിന്റെ യഥാർത്ഥവും സുതാര്യവുമായ കാഴ്ച നൽകുന്നതാണിത്. സ്കീമിന്റെ കാലാകാലങ്ങളിലുള്ള വളർച്ചയും പ്രകടനവും വിലയിരുത്തുന്നതിനുള്ള ഒരു മാർഗ്ഗനിർദ്ദേശമായി ഇത് പ്രവർത്തിക്കുന്നു.
ദീർഘകാല ലക്ഷ്യങ്ങൾ: ദീർഘകാലത്തേക്ക് ഫണ്ടുകൾ വിലയിരുത്തുന്നതിന് TRI അനുയോജ്യമാണ്.

നിരാകരണം

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
 

285
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍