നിങ്ങള്‍ എന്തിന് ഒരു ETFല്‍ നിക്ഷേപിക്കണം?

നിങ്ങള്‍ എന്തിന് ഒരു ETFല്‍ നിക്ഷേപിക്കണം?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിങ്ങൾ ഓഹരികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുകയും എന്നാല്‍ നിങ്ങളുടെ പോർട്ട്‌ഫോളിയോക്ക് ഉചിതമായ ഓഹരികൾ തെരഞ്ഞെടുക്കാനുള്ള സമയവും ഗവേഷണ പാടവവും ഇല്ലാതിരിക്കുകയുമാണെങ്കിൽ, ETFകൾ ഒരു മികച്ച നിക്ഷേപ മാര്‍ഗമാണ്! ലിക്വിഡിറ്റിയില്‍ വിട്ടുവീഴ്ച ഇല്ലാതെ ഇന്‍ഡിവിജുവല്‍ സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നതിനേക്കാൾ വളരെ ലളിതമായി സ്റ്റോക്ക് മാർക്കറ്റിൽ ചുവടു വയ്ക്കാന്‍ ETFകൾ നിങ്ങളെ സഹായിക്കും. ഡയറക്റ്റ് സ്റ്റോക്ക് നിക്ഷേപത്തെ അപേക്ഷിച്ച് ഇവ കുറഞ്ഞ ചെലവിൽ കൂടുതൽ ഡൈവേഴ്സിഫിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ETF അഥവാ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു തരം മ്യൂച്വൽ ഫണ്ടാണ്. കൂടാതെ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റേതൊരു സ്റ്റോക്കിനെയും പോലെ തത്സമയം അവ ട്രേഡ് ചെയ്യാനും കഴിയും. ഒരു തരം മ്യൂച്വൽ‌ ഫണ്ട് ആണ് ETFകൾ‌ എന്നതിനാല്‍, അവയുടെ പോർ‌ട്ട്‌ഫോളിയോയിൽ‌ മാർ‌ക്കറ്റ് സൂചകങ്ങളുടെ സംയുക്തം പ്രതിഫലിപ്പിക്കുന്ന സെക്യൂരിറ്റികളുടെ ഒരു കൂട്ടം‌ അടങ്ങിയിട്ടുണ്ടായിരിക്കും. അതിനാൽ, ഏതാനും സ്റ്റോക്കുകൾ തെരഞ്ഞെടുക്കാന്‍ ഗവേഷണം ചെയ്ത് നിങ്ങളുടെ സമയവും ഊര്‍ജവും പാഴാക്കാതെ തന്നെ മാർക്കറ്റ് സൂചികയുടെ ഭാഗമായ തെരഞ്ഞെടുത്ത സ്റ്റോക്കുകളിൽ നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയും. ETFകൾക്ക് ഉണ്ടാകുന്ന ചെലവ് കുറവായതിനാൽ സ്റ്റോക്ക് നിക്ഷേപവുമായി മാത്രമല്ല, മറ്റ് മ്യൂച്വൽ ഫണ്ടുകളെയും അപേക്ഷിച്ച് ചെലവ് അനുപാതം താഴ്ന്നതാണ്. 

ETFകൾ ബോണ്ട് മാർക്കറ്റിലും ലഭ്യമാണ്. ഇത് ഏത് ഡെറ്റ് മ്യൂച്വൽ ഫണ്ട് പോലെയും ഡെറ്റ് അസെറ്റ് ക്ലാസില്‍ നിക്ഷേപം നടത്താന്‍ നിങ്ങളെ അനുവദിക്കും. മാത്രമല്ല നിങ്ങളുടെ നിക്ഷേപ ആവശ്യങ്ങൾക്ക് അനുസൃതമായി കമ്പനി ബോണ്ടുകളുടെയോ സ്റ്റോക്കുകളുടെയോ വിശാലമായ ഒരു കൂട്ടത്തില്‍ ചെലവ് കുറഞ്ഞ രീതിയിൽ അവ നിക്ഷേപിക്കാനും സ്റ്റോക്കുകൾ അല്ലെങ്കിൽ ബോണ്ടുകൾ പോലെ ട്രേഡ് ചെയ്യാനും നിങ്ങൾക്ക് കഴിയും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍