ഇടക്കാല നിക്ഷേപത്തിന് ഞാൻ ഏത് മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കണം?

ഇടക്കാല നിക്ഷേപത്തിന് ഞാൻ ഏത് മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കണം?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സേവിങ്ങ്സ്, ഇന്‍വെസ്റ്റ്‌മെന്‍റ് തീരുമാനങ്ങളില്‍ 4-6 വര്‍ഷങ്ങളാണ് ഇടക്കാലമായി കണക്കാക്കപ്പെടുന്നത്. അതിനാല്‍, മൂലധന വര്‍ധനവ് ആയിരിക്കണം ഇതില്‍ നിങ്ങളുടെ ലക്ഷ്യം. ദീര്‍ഘകാലം കൊണ്ട് സമ്പത്ത് സൃഷ്ടിക്കാന്‍ ഉത്തമമായ ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍, കുറഞ്ഞ ചാഞ്ചാട്ടമുള്ള കോര്‍പറേറ്റ് ബോണ്ടുകളും ഹൈബ്രിഡ് ഫണ്ടുകളുമാണ് മൂലധനപ്പെരുക്കത്തിന് ഏറ്റവും അനുയോജ്യമായത്. കോര്‍പറേറ്റ് ബോണ്ട്‌ ഫണ്ടുകള്‍ 3-5 വര്‍ഷങ്ങളില്‍ ശരാശരി മച്യൂരിറ്റി ഉള്ള ഹൈ ക്വാളിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കും. അതിനാല്‍ പലിശ നിരക്കിലെ മാറ്റങ്ങള്‍ കുറഞ്ഞ അളവിലേ ഇവയെ ബാധിക്കുകയുള്ളൂ. ഹൈബ്രിഡ് ഫണ്ടുകള്‍ ചെറിയ ഭാഗം ഇക്വിറ്റിയിലും വലിയ ഭാഗം ഡെറ്റ് ഫണ്ടുകളിലും ആണ് നിക്ഷേപിക്കുന്നത്. ഇവ നിക്ഷേപം സുരക്ഷിതമാക്കുന്നതിനോടൊപ്പം മൂലധനം വളരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഇടക്കാല നിക്ഷേപങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വിലയിരുത്തുന്നതിനോടൊപ്പം ഫണ്ടിന്‍റെ ദീര്‍ഘകാല പ്രകടനം മനസ്സിലാക്കാന്‍ കഴിഞ്ഞ 3-5 വര്‍ഷങ്ങളിലെ അതിന്‍റെ റിട്ടേണുകള്‍ അറിയുകയും വേണം. അതോടൊപ്പം ഒരു മാര്‍ക്കറ്റ് സൈക്കിളിന്‍റെ എല്ലാ ഘട്ടങ്ങളിലും അത് സുസ്ഥിരമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ടോ എന്നും അറിയണം. വിപണി കുതിക്കുമ്പോള്‍ മിക്ക ഫണ്ടുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കും. എന്നാല്‍ വിപണി കിതയ്ക്കുമ്പോള്‍ മികച്ച റിട്ടേണ്‍ നല്‍കുന്ന ഫണ്ട് ദീര്‍ഘകാലം കൊണ്ട് സുസ്ഥിരമായ റിട്ടേണ്‍ നല്‍കും. നിങ്ങള്‍ 3-5 വര്‍ഷമാണ് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നത് എന്നതിനാല്‍, ഈ സമയത്ത് വിപണി കിതച്ചാലും സുസ്ഥിരമായ പ്രകടനം നല്‍കുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടം ഉണ്ടാകും. മികച്ച മുന്‍കാല പ്രവര്‍ത്തനങ്ങളും വിശ്വാസ്യതയും ഉള്ള ഒരു ഫണ്ട് ഹൗസില്‍ നിന്ന് ഒരു ഫണ്ട് തെരഞ്ഞെടുക്കണം. നല്ല പാരമ്പര്യമുള്ള ഒരു വിശ്വസനീയമായ ഫണ്ട് ഹൗസിൽ നിന്ന് ഒരു ഫണ്ട് തിരഞ്ഞെടുക്കുക അല്ലെങ്കിൽ ശരിയായ ഫണ്ട് തിരഞ്ഞെടുക്കുന്നതിന് ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം തേടുക.

444
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍