എന്‍റെ നിക്ഷേപത്തില്‍ നിന്ന് എത്ര പണം എനിക്ക് പിന്‍വലിക്കാന്‍ കഴിയും?

എന്‍റെ നിക്ഷേപത്തില്‍ നിന്ന് എത്ര പണം എനിക്ക് പിന്‍വലിക്കാന്‍ കഴിയും?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഭൂരിഭാഗം മ്യൂച്വല്‍ ഫണ്ട് സ്കീമുകളും ഓപ്പണ്‍ എന്‍ഡ്‌ സ്കീമുകളാണ്. ഇത് നിക്ഷേപകര്‍ക്ക് ഏതു സമയത്തും നിയന്ത്രണങ്ങളൊന്നും ഇല്ലാതെ തന്നെ മൊത്തം നിക്ഷേപവും പണമാക്കി മാറ്റാന്‍ അനുവദിക്കും

അതായത് ബോര്‍ഡ് ട്രസ്റ്റികള്‍ തീരുമാനിക്കുന്ന അസാധാരണമായ സന്ദര്‍ഭങ്ങളിലൊഴികെ, പണം എടുക്കാന്‍ നിങ്ങള്‍ക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരിക്കില്ല എന്നര്‍ത്ഥം.

80C വകുപ്പിനു കീഴില്‍ നികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്ങ്സ് സ്കീമുകളിലും (ELSS) 3 വര്‍ഷക്കാലം നിക്ഷേപങ്ങള്‍ ‘ലോക്ക്-ഇന്‍‘ ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും ഈ കാലയളവില്‍ ഈ സ്കീമുകള്‍ ഡിവിഡന്‍റുകള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ അവ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. സ്കീമുകളുടെ മറ്റൊരു കാറ്റഗറിയിലും ഇത്തരത്തില്‍ ലോക്ക്-ഇന്‍ കാലഘട്ടം നിശ്ചയിക്കാന്‍ കഴിയില്ല. ഹ്രസ്വകാല നിക്ഷേപകര്‍ ഒരു സ്കീമില്‍ കടക്കുന്നത് തടയാന്‍ ചില സ്കീമുകള്‍ ചിലപ്പോള്‍ നേരത്തെയുള്ള റിഡംപ്ഷനുകള്‍ക്ക് എക്സിറ്റ്-ലോഡ് ചുമത്തിയേക്കും. ഇത്തരത്തില്‍ ചുമത്താവുന്ന ഒരു ചുരുങ്ങിയ തുക AMC നിശ്ചയിച്ചിട്ടുണ്ടായിരിക്കും. ഇത്തരത്തിലുള്ള എല്ലാ വിവരങ്ങളും സ്കീമുകളുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകളില്‍ അടങ്ങിയിട്ടുണ്ടായിരിക്കും. നിക്ഷേപം നടത്തും മുമ്പ് ഒരു നിക്ഷേപകന്‍ അവ തീര്‍ച്ചയായും വായിച്ചിരിക്കണം

ക്ലോസ്ഡ് എന്‍ഡ്‌ സ്കീമുകള്‍ക്ക് ഒരു ഫിക്സഡ് കാലയളവ് ഉണ്ടായിരിക്കും. ഇത് റദ്ദാക്കുകയോ ഈ തീയതി അവസാനിക്കുകയോ ചെയ്യുന്നതു വരെ AMC പണം നല്‍കുകയോ റിഡംപ്ഷന്‍ അനുവദിക്കുകയോ ചെയ്യില്ല. എന്നിരുന്നാലും, എല്ലാ ക്ലോസ്ഡ് എന്‍ഡ്‌ ഫണ്ടുകളുടെയും യൂണിറ്റുകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടായിരിക്കും എന്നതിനാല്‍ അവ പണമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകന് ഈ യൂണിറ്റുകള്‍ വിപണി നിശ്ചയിക്കുന്ന നിരക്കില്‍ മറ്റൊരു ബയര്‍ക്ക് വില്‍ക്കാന്‍ കഴിയും.

449
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍