ആർബിട്രേജ് ഫണ്ടുകൾ എന്നാലെന്താണ്?

ആർബിട്രേജ് ഫണ്ടുകൾ എന്നാലെന്താണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

വ്യത്യസ്‌ത മൂലധന വിപണികളിൽ ഒരേ അടിസ്ഥാന ആസ്തിക്കായി ആർബിട്രേജ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളാണ് ആർബിട്രേജ് ഫണ്ടുകൾ. സ്‌പോട്ട്, ഫ്യൂച്ചേഴ്സ് മാർക്കറ്റുകൾ പോലുള്ളവയിലെ, ഒരേ ആസ്തിയുടെ വില വ്യത്യാസങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെയാണ് ആർബിട്രേജ് എന്നത് സൂചിപ്പിക്കുന്നത്.

വാങ്ങുന്നവരും വിൽക്കുന്നവരും ഒരു ആസ്തിയുടെ വില അംഗീകരിക്കുകയും ആ നിമിഷം ആസ്തി പണത്തിന് വേണ്ടി കൈമാറ്റം ചെയ്യുകയും ചെയ്യുന്ന സ്ഥലമാണ് സ്പോട്ട് മാർക്കറ്റ്. തിരിച്ച് പറഞ്ഞാൽ, ഒരു ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ, വാങ്ങുന്നവരും വിൽക്കുന്നവരും ഒരു ഭാവി തീയതിയിൽ ഒരു ആസ്തിയുടെ വില അംഗീകരിക്കുന്നു. അതായത്, ഭാവിയിലെ ഒരു നിർദ്ദിഷ്‌ട തീയതിയിൽ നിർദ്ദിഷ്ട വിലയ്ക്ക് ആസ്തി വാങ്ങുന്നതിനോ വിൽക്കുന്നതിനോ അവർ ഒരു കരാറിൽ ഏർപ്പെടുന്നു എന്നാണ് ഇതിനർത്ഥം.

നിലവിലെ വിതരണവും ഡിമാൻഡും അനുസരിച്ചാണ് സ്പോട്ട് വിലകൾ നിശ്ചയിക്കുന്നത്. ഒരു ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ, ഒരു ആസ്തിയുടെ വില ഭാവിയിൽ പ്രതീക്ഷിക്കുന്ന വിതരണത്തെയും ഡിമാൻഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ആർബിട്രേജ് ഫണ്ടുകൾക്ക് ഇക്വിറ്റി, ഡെറ്റ്, മണി മാർക്കറ്റ് ഇൻസ്ട്രുമെന്‍റുകൾ എന്നിവയിൽ ട്രേഡ് ചെയ്യാൻ കഴിയും. എന്നിരുന്നാലും, വില വ്യത്യാസം പ്രയോജനപ്പെടുത്തുന്നതിന് അവർ ആസ്തിയുടെ ഒരേ അളവ് രണ്ട് വ്യത്യസ്ത വിപണികളിൽ ഒരേസമയം വാങ്ങുകയും വിൽക്കുകയും വേണം.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ആർബിട്രേജ് ഫണ്ടുകൾ അവയുടെ ഫണ്ടിന്‍റെ 65% എങ്കിലും ഇക്വിറ്റികളിൽ നിക്ഷേപിക്കണം. ഇക്വിറ്റി ഇൻസ്ട്രുമെന്‍റുകളായും അവയ്ക്ക് നികുതിയുണ്ട്.

ആർബിട്രേജ് ഫണ്ടുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ആർബിട്രേജ് ഫണ്ടുകൾ ഒരു ആസ്തിയുടെ ഒരേ അളവ് രണ്ട് വ്യത്യസ്ത വിപണികളിൽ വാങ്ങുകയും വിൽക്കുകയും, വില വ്യത്യാസത്തിൽ നിന്നുള്ള വരുമാനം നേടുകയും ചെയ്യുന്നു. വിപണികൾ പൂർണ്ണമായും കാര്യക്ഷമമല്ലാത്തതിനാൽ വിവിധ വിപണികളിൽ വില വ്യത്യാസം ഉണ്ടാകുന്നു എന്ന തത്ത്വത്തിലൂന്നിയാണ് അവ പ്രവർത്തിക്കുന്നത്.

ഒരു ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാം. X എന്ന കമ്പനിയുടെ ഒരു ഓഹരി ക്യാഷ് മാർക്കറ്റിൽ 1,000 രൂപയിൽ വ്യാപാരം ചെയ്യുന്നുവെന്ന് കരുതുക. ഫ്യൂച്ചേഴ്സ് മാർക്കറ്റുകൾ സാധാരണയായി ഒരു പ്രീമിയം ഉള്ളതാണ്. അതിനാൽ, ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ അതേ സെക്യൂരിറ്റിയുടെ വില 1,030 രൂപയാകാം.

നിങ്ങൾക്ക് ക്യാഷ് മാർക്കറ്റിൽ X എന്ന കമ്പനിയുടെ ഓഹരികൾ 1,000 രൂപയ്ക്ക് വാങ്ങുകയും ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ 1,030 രൂപയ്ക്ക് വിൽക്കുകയും ചെയ്യാം. ഇപ്പോൾ നടപ്പാക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളുണ്ട്. ഫ്യൂച്ചേഴ്സ് കരാറിന്‍റെ കാലാവധി കഴിയുന്ന ദിവസം ഓഹരിയുടെ വില 1,100 രൂപയായി ഉയരുന്നു. അപ്പോൾ നിങ്ങൾക്ക് ക്യാഷ് മാർക്കറ്റിൽ 100 രൂപ ലാഭം ലഭിക്കും, ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ 70 നഷ്ടം സംഭവിക്കും. മൊത്തത്തിൽ നിങ്ങൾ അപ്പോഴും 30 രൂപ ലാഭമുണ്ടാക്കും.

ഓഹരിയുടെ വില 900 രൂപയായി കുറഞ്ഞാൽ ക്യാഷ് മാർക്കറ്റിൽ നിങ്ങൾക്ക് 100 നഷ്ടപ്പെടും, എന്നാൽ ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ 130 രൂപ ഉണ്ടാക്കും. വീണ്ടും നിങ്ങളുടെ ലാഭം ഒരു ഓഹരിക്ക് 30 രൂപയാണ്. വിലകൾ മാറുന്നില്ലെങ്കിൽ, നിങ്ങൾ അപ്പോഴും ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ 100 രൂപ ഉണ്ടാക്കുന്നു. ഇതുതന്നെയാണ് ആർബിട്രേജ് ഫണ്ടുകൾ ചെയ്യുന്നത്. ലാഭം നേടുന്നതിനുള്ള ഒരു സാഹചര്യം കൊണ്ടുവരാൻ അവർ വ്യത്യസ്ത വിപണികളിലെ വില വ്യത്യാസങ്ങൾ പ്രയോജനപ്പെടുത്തുന്നു.


ആർബിട്രേജ് ഫണ്ടുകളുടെ നേട്ടങ്ങൾ

  1. ആർബിട്രേജ് ഫണ്ടുകൾക്ക് ഫലത്തിൽ വിലയുടെ കാര്യത്തിൽ റിസ്ക് ഇല്ല. ഈ ഫണ്ടുകളുടെ ഇക്വിറ്റി എക്സ്പോഷർ പൂർണ്ണമായും പരിരക്ഷിതമാണ്.
  2. നിങ്ങൾ ആർബിട്രേജ് ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ കൗണ്ടർപാർട്ടി റിസ്കും ഇല്ലാതാകും, കാരണം എക്സ്ചേഞ്ച് സെറ്റിൽമെന്‍റ് ഉറപ്പ് നൽകുന്നു.
  3. വിപണികൾ മാറിക്കൊണ്ടിരിക്കുമ്പോൾ ക്യാഷ്, ഫ്യൂച്ചേഴ്സ് മാർക്കറ്റുകളിലെ വ്യത്യസ്ത സ്ഥാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ ആർബിട്രേജ് ഫണ്ടിന് ഗണ്യമായ നേട്ടമുണ്ടാക്കാൻ കഴിയും.
  4. ഹൈബ്രിഡ് ഫണ്ടുകളാണെങ്കിലും അവയെ ഇക്വിറ്റികളായി കണക്കാക്കി നികുതി ഈടാക്കുന്നു.

നിക്ഷേപിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. നഷ്ട സാധ്യത
ആർബിട്രേജ് ഫണ്ടുകൾക്ക് വില, കൗണ്ടർപാർട്ടി നഷ്ട സാധ്യതകൾ ഇല്ലായിരിക്കാം, ഡെറ്റ് ഇൻസ്ട്രുമെന്‍റുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ ക്രെഡിറ്റ് റിസ്കിന് വിധേയമായേക്കാം. കൂടാതെ, ആർബിട്രേജ് ഫണ്ടുകൾ ബെയറിഷ് വിപണികളിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നില്ല, കാരണം ഫ്യൂച്ചേഴ്സ് ക്യാഷ് വിലകളിലേക്ക് ഒരു കിഴിവിൽ വ്യാപാരം നടത്തിയേക്കാം.

2. റിട്ടേൺ
ആർബിട്രേജ് ഫണ്ടുകൾ ന്യായമായ റിട്ടേൺ നൽകുന്നു. നിങ്ങൾക്ക് ഹ്രസ്വ-ഇടത്തരം കാലയളവിൽ പണം സമ്പാദിക്കണമെങ്കിൽ അവ അനുയോജ്യമായ നിക്ഷേപങ്ങളാണ്. എന്നിരുന്നാലും, മറ്റ് മാർക്കറ്റ്-ലിങ്ക്ഡ് ഇൻസ്ട്രുമെന്‍റുകളെപ്പോലെ, ലാഭത്തിന് യാതൊരു ഉറപ്പുമില്ല.

3. നിക്ഷേപ കാലയളവ്
3 മുതൽ 6 മാസം വരെ നിക്ഷേപ കാലയളവുള്ള നിക്ഷേപകർക്ക് ആർബിട്രേജ് ഫണ്ടുകൾ ഏറ്റവും അനുയോജ്യമാണ്.

4. നിക്ഷേപ തുക
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാനുകളേക്കാൾ, ലംപ്‌സം തുക വഴി ആർബിട്രേജ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്.

5. സ്കീം ഓഫർ ഡോക്യുമെന്‍റ്:
ഒരു ആർബിട്രേജ് ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, സ്കീം ഓഫർ ഡോക്യുമെന്‍റ് ശ്രദ്ധാപൂർവ്വം വായിക്കേണ്ടത് പ്രധാനമാണ്. നിക്ഷേപ ലക്ഷ്യം, നിക്ഷേപ തന്ത്രം, നഷ്ട സാധ്യതകൾ, ആസ്തി അലോക്കേഷൻ, ഫണ്ടുമായി ബന്ധപ്പെട്ട ഫീസ് എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഡോക്യുമെന്‍റിൽ അടങ്ങിയിരിക്കുന്നു.

6. ആസ്തി അലോക്കേഷൻ:
നേരത്തെ പറഞ്ഞത് പോലെ, ആർബിട്രേജ് ഫണ്ടുകൾ ഇക്വിറ്റിയുടെയും ഡെറ്റ് ഇൻസ്ട്രുമെന്‍റുകളുടെയും സംയോജനത്തിൽ നിക്ഷേപിക്കുന്നു. ഫണ്ടിന്‍റെ ആസ്തി അലോക്കേഷനും അത് നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളുമായും നഷ്ട സഹന ശേഷിയുമായും എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

7. മാനേജ്മെന്‍റ് ഫീസ്:
എല്ലാ മ്യൂച്വൽ ഫണ്ടുകളെയും പോലെ, ആർബിട്രേജ് ഫണ്ടുകളും ഫണ്ട് കൈകാര്യം ചെയ്യുന്നതിന് മാനേജ്മെന്‍റ് ഫീസ് ഈടാക്കുന്നു. ഈ ഫീസ് മാനേജ്‌മെന്‍റിന് കീഴിലുള്ള ആസ്തികളുടെ ശതമാനമായി ഈടാക്കുകയും ഫണ്ട് സൃഷ്‌ടിക്കുന്ന വരുമാനത്തിൽ നിന്ന് കുറയ്ക്കുകയും ചെയ്യുന്നു. ഫണ്ട് ഈടാക്കുന്ന മാനേജ്മെന്‍റ് ഫീസും അത് നിങ്ങളുടെ റിട്ടേണിനെ എങ്ങനെ ബാധിക്കുന്നുവെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഉപസംഹാരം

ചുരുക്കത്തിൽ, ഒരു ആർബിട്രേജ് ഫണ്ടിൽ നിക്ഷേപിക്കുന്നത് കുറഞ്ഞ നഷ്ട സാധ്യതയുള്ളതും മിതമായ റിട്ടേണുള്ളതുമായ നിക്ഷേപം തേടുന്ന നിക്ഷേപകർക്ക് അനുയോജ്യമായ ഒരു മാർഗ്ഗമാണ്. എന്നിരുന്നാലും, ആർബിട്രേജ് ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപ ലക്ഷ്യം, ആസ്തി അലോക്കേഷൻ, മാനേജ്മെന്‍റ് ഫീസ്, നഷ്ട സാധ്യതകൾ, ട്രാക്ക് റെക്കോർഡ് എന്നിവ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടത് പ്രധാനമാണ്. ആർബിട്രേജ് ഫണ്ടുകളെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, കൂടുതൽ വ്യക്തതയ്ക്കായി നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവുമായി സംസാരിക്കുന്നുവെന്ന് ഉറപ്പാക്കുക.

നിരാകരണം:
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

284
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍