ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ ഒപ്പം ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ എന്തൊക്കെയാണ്?

ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ ഒപ്പം ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ എന്തൊക്കെയാണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വൽ ഫണ്ടുകളെ ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ, ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെ തരംതിരിക്കാം. എന്നാൽ അവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? നമുക്ക് നോക്കാം.

1)    അവ എന്തൊക്കെയാണ്?

ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ എന്തൊക്കെയാണ്?
നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും അനുവദിക്കുന്ന നിക്ഷേപങ്ങളുടെ ഒരു വിഭാഗമാണ് ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ. പുതിയ ഫണ്ട് ഓഫർ അവസാനിച്ചുകഴിഞ്ഞാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫണ്ട് നിക്ഷേപങ്ങൾ സ്വീകരിക്കാൻ തുടങ്ങും. അതിനാൽ നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും സ്കീം ഇൻഫർമേഷൻ ഡോക്യുമെന്റ് പ്രകാരം സ്കീമിന്റെ യൂണിറ്റുകളിൽ നിക്ഷേപിക്കാം. 


എന്താണ് ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ?

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ക്ലോസ്-എൻഡഡ് ഫണ്ടുകളെ ഫിക്സഡ് മെച്യൂരിറ്റിയുള്ള മ്യൂച്വൽ ഫണ്ടുകൾ എന്ന് നിർവചിക്കുന്നു.  ഈ മ്യൂച്വൽ ഫണ്ടുകൾ സ്കീം ആരംഭിക്കുമ്പോൾ ഒരു നിർദ്ദിഷ്‌ട കാലയളവിലേക്ക് സബ്‌സ്‌ക്രിപ്‌ഷന് ലഭ്യമാകുന്നതും നിക്ഷേപ കാലയളവിന്റെ അവസാനം റിഡീം ചെയ്യാനാവുന്നതുമാണ്.


2)    അവ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ 

എല്ലാ മ്യൂച്വൽ ഫണ്ടുകളും ഒരു ന്യു ഫണ്ട് ഓഫർ (NFO) വഴിയാണ് ആദ്യം വിപണിയിലെത്തുന്നത്. ഒരു എൻഎഫ്ഒ സാധാരണയായി പരമാവധി 15 ദിവസത്തേക്ക് തുറന്നിരിക്കും. എൻഎഫ്ഒ നടത്തിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആരംഭിക്കാം.

നിങ്ങൾ ഒരു ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ, അറ്റ ആസ്തി മൂല്യത്തിൽ നിങ്ങൾ യൂണിറ്റുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യണം. ഫണ്ട് നിക്ഷേപിച്ച എല്ലാ സെക്യൂരിറ്റികളുടെയും വിപണി മൂല്യമാണ് എൻഎവി. സെക്യൂരിറ്റികളുടെ വിപണി മൂല്യത്തെ ആശ്രയിച്ച് എൻഎവി ദിവസവും വ്യത്യാസപ്പെടുന്നു. ഈ മ്യൂച്വൽ ഫണ്ടുകൾക്ക് ഫ്ലോട്ട് ചെയ്യാൻ കഴിയുന്ന യൂണിറ്റുകളുടെ എണ്ണത്തിന് പരിധിയില്ല, കൂടാതെ മെച്യൂരിറ്റി കാലയളവും ഇല്ല.

ഫണ്ടിന്റെ ലക്ഷ്യങ്ങളും ഓഫർ ഡോക്യുമെന്റുകളും അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്ന പ്രൊഫഷണൽ ഫണ്ട് മാനേജർമാരാണ് ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ നിയന്ത്രിക്കുന്നത്. സ്‌കീം ഇൻഫർമേഷൻ ഡോക്യുമെന്റ് പ്രകാരം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP), ലംപ്‌സം അല്ലെങ്കിൽ സിസ്റ്റമാറ്റിക് ട്രാൻസ്‌ഫർ പ്ലാനുകൾ (STP) വഴി നിങ്ങൾക്ക് ഈ ഫണ്ടുകളിൽ നിക്ഷേപിക്കാം.

ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ

ഒരു പുതിയ ഫണ്ട് ഓഫർ (NFO) എന്നത് അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ (AMC) പുറത്തിറക്കുന്ന ഒരു പുതിയ സ്കീമിനുള്ള ആദ്യ തവണത്തെ സബ്‌സ്‌ക്രിപ്ഷൻ ഓഫറാണ്. ക്ലോസ്-എൻഡഡ് ഫണ്ടുകൾക്കും ഇത് സമാനമാണ്. എൻഎഫ്ഒ ആരംഭിച്ചുകഴിഞ്ഞാൽ, നിക്ഷേപകർക്ക് ഒരു നിശ്ചിത വിലയ്ക്ക് മ്യൂച്വൽ ഫണ്ടിന്റെ യൂണിറ്റുകൾ വാങ്ങാം. എൻഎഫ്ഒ അവസാനിച്ചുകഴിഞ്ഞാൽ, പുതിയ നിക്ഷേപകർക്ക് ഫണ്ടിൽ നിക്ഷേപിക്കാൻ കഴിയില്ല. എന്നിരുന്നാലും, നിക്ഷേപകർക്ക് നിക്ഷേപിക്കുന്നതിനായി എഎംസി സ്റ്റോക്ക് എക്സ്ചേഞ്ചിൽ മ്യൂച്വൽ ഫണ്ട് ലിസ്റ്റ് ചെയ്തേക്കാം. 

ഒരു നിക്ഷേപകൻ എന്ന നിലയിൽ, കാലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപം കൈവശം വയ്ക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഫണ്ട് ലിക്വിഡേറ്റ് ചെയ്യപ്പെടുമ്പോൾ നിങ്ങൾക്ക് അന്നത്തെ എൻഎവി നൽകും.  പകരം, നിങ്ങൾക്ക് അടിയന്തിരമായി ഫണ്ട് ആവശ്യമുണ്ടെങ്കിൽ, സ്കീം വിവര ഡോക്യുമെന്റ് പ്രകാരം നിങ്ങളുടെ യൂണിറ്റുകൾ ദ്വിതീയ വിപണിയിൽ വിൽക്കാൻ കഴിയും. ക്ലോസ്-എൻഡഡ് ഫണ്ടുകൾ പുറത്തേക്ക് പോകുമെന്ന ഭയമില്ലാതെ ഫണ്ട് അനുവദിക്കാനുള്ള സൗകര്യം ഫണ്ട് മാനേജർമാർക്ക് നൽകുന്നു.

3)    അവയുടെ നേട്ടങ്ങൾ എന്തൊക്കെയാണ്? 

ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ

നിങ്ങൾ ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കുന്നുവെങ്കിൽ, അറിഞ്ഞിരിക്കേണ്ട നേട്ടങ്ങൾ ഇനി പറയുന്നു:

1.  ലിക്വിഡിറ്റി 
ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ ലിക്വിഡ് ആണ്. നിങ്ങൾക്ക് ഏത് പ്രവൃത്തി ദിനത്തിലും യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയും. നിങ്ങളുടെ നിക്ഷേപങ്ങൾ എപ്പോൾ പണമാക്കി മാറ്റാം എന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. 

2.  സുതാര്യത 
ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ അവയുടെ റെക്കോർഡുകളുടെ കാര്യത്തിൽ വളരെ സുതാര്യമാണ്. മറ്റ് കാര്യങ്ങൾക്കൊപ്പം അവ നിക്ഷേപം നടത്തുന്ന സെക്യൂരിറ്റികൾ, അവയുടെ മുൻകാല പ്രകടനത്തിന്റെ ചരിത്രം, ഫണ്ട് മാനേജരുടെ പ്രകടനം എന്നിവയും നിങ്ങൾക്ക് കാണാൻ കഴിയും. ഇത് നിക്ഷേപം സംബന്ധിച്ച തീരുമാനം എടുക്കുന്നത് എളുപ്പമാക്കുന്നു. എന്നിരുന്നാലും, മുൻകാല പ്രകടനം ഭാവിയിലെ പ്രകടനത്തിന് യാതൊരു ഉറപ്പും നൽകാത്തതിനാൽ, നിങ്ങളുടെ നിക്ഷേപങ്ങൾ പതിവായി അവലോകനം ചെയ്യുകയും ട്രാക്ക് സൂക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

3.  സിസ്റ്റമാറ്റിക് ഓപ്ഷനുകൾ;
നിങ്ങൾക്ക് ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണ, എസ്ഐപി അല്ലെങ്കിൽ എസ്ടിപി എന്നീ മാർഗ്ഗങ്ങളിലൂടെ നിക്ഷേപിക്കാം. ഈ ഓപ്ഷനുകൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്നത് സൗകര്യപ്രദമാക്കുന്നു. 

4. പ്രൊഫഷണൽ മാനേജ്മെന്റ് 
പ്രൊഫഷണൽ ഫണ്ട് മാനേജർമാരാണ് ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ മാനേജ് ചെയ്യുന്നത്. ഇത് സ്വന്തം പോർട്ട്ഫോളിയോ സജീവമായി കൈകാര്യം ചെയ്യാൻ കഴിയാത്തവർക്ക് അനുയോജ്യമാക്കി മാറ്റുന്നു. വിപണിയിലെ സാഹചര്യം, ഗവേഷണം, സ്കീം ഓഫർ ഡോക്യുമെന്റ് എന്നിവയെ അടിസ്ഥാനമാക്കി ഫണ്ട് മാനേജർമാർ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നു. ഇത് എല്ലായ്‌പ്പോഴും മാർക്കറ്റ് നിരീക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. 

ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ

ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ എളുപ്പമുള്ള ലിക്വിഡിറ്റി, നിക്ഷേപങ്ങളുടെ സുതാര്യതയും ഫ്ലെക്സിബിലിറ്റിയും തുടങ്ങിയ നേട്ടങ്ങൾ നൽകുമ്പോൾ തന്നെ, ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾക്കും ഗുണങ്ങളുണ്ട്.

1. സ്ഥിരത
എൻഎഫ്ഒ അവസാനിച്ചുകഴിഞ്ഞാൽ ‌ലിക്വിഡേറ്റ് ചെയ്യാൻ കഴിയില്ല എന്നതിനാൽ ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ സ്ഥിരതയുള്ളതായി കണക്കാക്കപ്പെടുന്നു. ഈ സവിശേഷത ഫണ്ട് മാനേജർമാർക്ക് സ്ഥിരമായ ഒരു ആസ്തി അടിത്തറ നൽകുന്നു. അത് അവരെ ശരിയായ നിക്ഷേപ തന്ത്രങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരാക്കുന്നു. മെച്യുരിറ്റി വരെ റിഡംപ്ഷനുകൾ ഇല്ലാത്തതിനാൽ/ കുറവായതിനാല്‍ ലിക്വിഡിറ്റി നിലനിർത്തുന്നതും എളുപ്പമാണ്.

2. വലിയ പണമൊഴുക്കുകളിൽ നിന്നുള്ള പ്രതിരോധം 
ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകളുടെ മറ്റൊരു നേട്ടം, ലോക്ക്-ഇൻ കാലയളവിൽ ഇൻഫ്ലോകളോ ഔട്ട്‌ഫ്ലോകളോ ഇല്ലാത്തതിനാൽ ഫണ്ടിന്റെ മൂല്യത്തിൽ ഗണ്യമായ വ്യതിയാനങ്ങളൊന്നുമില്ല എന്നതാണ്.  ഇത് അനുകൂലമായി കാണുക –റിഡംപ്ഷൻ സമ്മർദ്ദം കുറവായതിനാൽ ഫണ്ട് മാനേജർക്ക് അവരുടെ നിക്ഷേപ തന്ത്രങ്ങൾ മുറുകെ പിടിക്കാൻ കഴിയും.

3. പ്രൊഫഷണലായി മാനേജ് ചെയ്യുന്നു
ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകളും പ്രൊഫഷണൽ ഫണ്ട് മാനേജർമാരാണ് കൈകാര്യം ചെയ്യുന്നത്. ലോക്ക്-ഇൻ കാലയളവ് ഉള്ളതിനാൽ, ഫണ്ട് മാനേജർമാർക്ക് ലിക്വിഡിറ്റി കൈകാര്യം ചെയ്യുന്നതിൽ കുടുങ്ങിപ്പോകുന്നതിന് പകരം ഫണ്ടിന്റെ പ്രകടനം മികച്ചതാക്കുന്ന നിക്ഷേപ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനാവും. വിഷയവും വിശദീകരണവും തമ്മിലുള്ള വ്യത്യാസം.

ഓപ്പൺ-എൻഡഡ്, ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് എങ്ങനെ തിരഞ്ഞെടുക്കാം? 

ഓപ്പൺ-എൻഡഡ്, ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്: 

1. ലിക്വിഡിറ്റി
ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ ലിക്വിഡാണ്, കാരണം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയും. ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ ഒരു എക്സ്ചേഞ്ചിൽ വിൽക്കാം, എന്നാൽ ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകളുടെ അത്രയും ലിക്വിഡിറ്റി ഉണ്ടാകണമെന്നില്ല. 

2.  ഫീസ് 
ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾക്ക് ഉയർന്ന വിലയും ഉയർന്ന ഫീസും ഉണ്ടായിരിക്കാം. ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾക്ക് സാധാരണയായി കുറഞ്ഞ ഫീസാണുള്ളത്. ഇത് നിങ്ങളെ സംബന്ധിച്ച് ഒരു ഘടകമാണെങ്കിൽ, നിക്ഷേപം നടത്തുന്നതിന് മുമ്പ് ഫീസ് താരതമ്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. 

3. നിക്ഷേപ സമയപരിധി 
ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപ സമയപരിധി പൂർണ്ണമായും നിക്ഷേപകന്റെ മുൻഗണനയും സാമ്പത്തിക ലക്ഷ്യങ്ങളും അനുസരിച്ചാണ്. നിശ്ചിത ലക്ഷ്യങ്ങളുള്ള നിക്ഷേപകർക്ക് ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ അനുയോജ്യമായേക്കാം. കൂടാതെ അവ ഹ്രസ്വകാലത്തിനിടയിൽ വിൽക്കാൻ കഴിയും.

4. ഫ്ലെക്സിബിലിറ്റി 
നിങ്ങൾക്ക് ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകളിൽ ലംപ്സം നിക്ഷേപം വഴിയോ ഒരു എസ്ഐപി വഴിയോ നിക്ഷേപം നടത്താം. എന്നിരുന്നാലും, ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകൾക്ക് പരിമിതമായ നിക്ഷേപ അവസരമാണ് ഉള്ളത് എന്നതിനാൽ, നിങ്ങൾക്ക് അവയിൽ എസ്ഐപികൾ മുഖേന നിക്ഷേപിക്കാൻ കഴിയില്ല. ലംപ്സം നിക്ഷേപങ്ങൾ മാത്രമേ അനുവദിക്കൂ. 

അതിനാൽ, നിങ്ങൾക്ക് നിക്ഷേപത്തിന്റെ കൂടുതൽ ഫ്ലെക്സിബിലിറ്റിയും ഉയർന്ന ലിക്വിഡിറ്റിയും വേണമെങ്കിൽ ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ നിങ്ങൾക്ക് മികച്ച ഓപ്ഷനായിരിക്കാം. എല്ലായ്‌പ്പോഴത്തെയും പോലെ, ഏതെങ്കിലും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങൾ ഗവേഷണം നടത്തിയിട്ടുണ്ടെന്നും നിക്ഷേപ ലക്ഷ്യങ്ങളും റിസ്ക് പ്രൊഫൈലും മനസ്സിലാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. സ്കീമിന്റെ റിസ്ക്-ഒ-മീറ്റർ പരിശോധിക്കുക, ഇത് വിപണിയിലെ മറ്റ് സ്കീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപം എത്രത്തോളം നഷ്ടസാധ്യതയുള്ളതാണെന്ന് നിങ്ങൾക്ക് അറിവ് നൽകും. ബെഞ്ച്മാർക്ക് റിസ്ക്-ഒ-മീറ്റർ പരിശോധിക്കുന്നതും നിങ്ങൾ പരിഗണിക്കുന്ന നിക്ഷേപവുമായി താരതമ്യം ചെയ്യുന്നതും സഹായകരമാവും. കൂടുതൽ അറിവോടെയുള്ള തീരുമാനമെടുക്കാൻ ഇത് നിങ്ങളെ സഹായിക്കും. 

നിങ്ങൾ ഓപ്പൺ-എൻഡഡ് മ്യൂച്വൽ ഫണ്ടുകളിൽ ആണോ, അല്ലെങ്കിൽ ക്ലോസ്-എൻഡഡ് മ്യൂച്വൽ ഫണ്ടുകളിൽ ആണ് നിക്ഷേപിക്കുന്നത് എന്ന് പരിഗണിക്കാതെ തന്നെ, സ്കീമുമായി ബന്ധപ്പെട്ട എല്ലാ ഓഫർ ഡോക്യുമെന്റുകളും വായിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. എന്തെങ്കിലും വ്യക്തതകൾ വേണമെങ്കിൽ നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശം തേടുക.  

നിരാകരണം

മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വിവിധ വിഭാഗങ്ങളെക്കുറിച്ച് AMFI വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു സാമ്പത്തിക ഉൽപ്പന്ന വിഭാഗമെന്ന നിലയിൽ മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിള്ളതാണ്, അല്ലാതെ വിൽപ്പന പ്രോത്സാഹിപ്പിക്കാനോ ബിസിനസ് അഭ്യർത്ഥനയ്ക്കോ വേണ്ടിയുള്ളതല്ല. 

പൊതുവായി ലഭ്യമായ വിവരങ്ങൾ, ആന്തരിക ഉറവിടങ്ങൾ, വിശ്വസനീയമെന്ന് വിശ്വസിക്കപ്പെടുന്ന മറ്റ് മൂന്നാം കക്ഷി ഉറവിടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവിടെയുള്ള ഉള്ളടക്കം AMFI തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും, അത്തരം വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകാനോ അതിന്‍റെ പൂർണ്ണത ഉറപ്പുനൽകാനോ അത്തരം വിവരങ്ങൾ മാറ്റില്ലെന്ന് ഉറപ്പുനൽകാനോ AMFI-ക്ക് കഴിയില്ല. 

ഇവിടെ നൽകിയിരിക്കുന്ന ഉള്ളടക്കം വ്യക്തിഗത നിക്ഷേപകന്റെ ലക്ഷ്യങ്ങൾ, നഷ്ട സഹന ശേഷി, സാമ്പത്തിക ആവശ്യങ്ങൾ അല്ലെങ്കിൽ സാഹചര്യങ്ങൾ അല്ലെങ്കിൽ ഇവിടെ വിവരിച്ചിരിക്കുന്ന മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങളുടെ അനുയോജ്യത എന്നിവ കണക്കിലെടുക്കുന്നില്ല. അതിനാൽ, ഇക്കാര്യത്തിൽ നിക്ഷേപ ഉപദേശത്തിനായി നിക്ഷേപകർ അവരുടെ പ്രൊഫഷണൽ ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസർ/കൺസൾട്ടന്‍റ്/ടാക്സ് അഡ്വൈസർ എന്നിവരെ സമീപിക്കാൻ നിർദ്ദേശിക്കുന്നു. 

ഒരു മ്യൂച്വൽ ഫണ്ട് സ്കീം ഒരു ഡിപ്പോസിറ്റ് ഉൽപ്പന്നമല്ല, മ്യൂച്വൽ ഫണ്ടിന്‍റെയോ അതിന്‍റെ AMC-യുടെയോ ബാധ്യതയോ ഗ്യാരണ്ടിയോ ഇൻഷ്വർ ചെയ്തതോ അല്ല. അടിസ്ഥാന നിക്ഷേപങ്ങളുടെ സ്വഭാവം കാരണം, ഒരു മ്യൂച്വൽ ഫണ്ട് ഉൽപ്പന്നത്തിന്‍റെ റിട്ടേണുകൾ അല്ലെങ്കിൽ സാധ്യതയുള്ള റിട്ടേണുകൾ ഉറപ്പ് നൽകാൻ കഴിയില്ല. ചരിത്രപരമായ പ്രകടനം, അവതരിപ്പിക്കുമ്പോൾ, പൂർണ്ണമായും റഫറൻസ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്, ഭാവി ഫലങ്ങളുടെ ഗ്യാരണ്ടിയല്ല.

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
 

285
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍