ഓവർനൈറ്റ് ഫണ്ടുകൾ എന്നാല്എന്താണ്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

എല്ലാ മ്യൂച്വൽ ഫണ്ടുകളിലും വച്ച് ഏറ്റവും സുരക്ഷിതമായത് എന്ന് കണക്കാക്കപ്പെടുന്നതാണ് ഓവര്നൈറ്റ് ഫണ്ടുകള്. മ്യൂച്വൽഫണ്ടുകളിൽനിങ്ങൾപുതിയതും, അതിലേക്ക് പൂര്ണമായും ഇറങ്ങും മുമ്പ് അവ പരീക്ഷിച്ചു നോക്കാന്താൽപ്പര്യപ്പെടുകയുമാണെങ്കിൽ, ഓവര്നൈറ്റ് ഫണ്ടുകൾനിങ്ങൾക്കുള്ളതാണ്. 

ഡെറ്റ് സ്കീമുകളുടെ ഓപ്പണ്എന്ഡഡ്തരം ഫണ്ടുകളാണ് ഓവര്നൈറ്റ് ഫണ്ടുകള്. ഇവ അടുത്ത ദിവസം മച്യൂരിറ്റിയാകുന്ന ഡെറ്റ് സെക്യൂരിറ്റികളില്നിക്ഷേപിക്കും. അതായത്, പോര്ട്ട്ഫോളിയോയില്മച്യൂരിറ്റിയായ സെക്യൂരിറ്റികള്ഫണ്ട് മാനേജര്മാര്അന്നു തന്നെ വിറ്റഴിച്ച് ആ പണം കൊണ്ട് അടുത്ത ദിവസം മച്യൂരിറ്റിയാകുന്ന സെക്യൂരിറ്റികള്വാങ്ങും. ഈ ഫണ്ടുകളില്ഉള്ള സെക്യൂരിറ്റികള്അടുത്ത ദിവസം മച്യൂരിറ്റിയാകും എന്നതിനാല്, മറ്റ് ഡെറ്റ് ഫണ്ടുകള്പോലെ ഇവയ്ക്ക് പലിശ നിരക്ക് റിസ്കോ അല്ലെങ്കില്പണം തിരികെ ലഭിക്കാത്ത റിസ്കോ ഉണ്ടാകില്ല. റിസ്ക്കുറഞ്ഞവ ആയതിനാല്, റിട്ടേണും കുറഞ്ഞു തന്നെ ഇരിക്കും.

മറ്റെവിടെയെങ്കിലും സ്ഥിരമായി നിക്ഷേപിക്കുന്നതു വരെ, വളരെ ചുരുങ്ങിയ കാലയളവില്വലിയ തുകകള്നിക്ഷേപിക്കേണ്ട ആവശ്യമുള്ള ബിസിനസുകാർക്കോ സംരംഭകർക്കോ അനുയോജ്യമായതാണ് ഓവര്നൈറ്റ് ഫണ്ടുകള്. ബാങ്ക് അക്കൗണ്ടിൽ പണം നിഷ്ക്രിയമായി നിക്ഷേപിച്ചിരിക്കുന്നതിനു പകരം, ഒരു ഓവർനൈറ്റ് ഫണ്ടിൽഅധികമുള്ള പണം നിക്ഷേപിക്കുകയും കുറച്ച് വരുമാനം നേടുകയും ചെയ്യാം. അടിയന്തര ആവശ്യങ്ങൾക്ക് അല്പം പണം മാറ്റിവയ്ക്കാന്നിങ്ങള്ആഗ്രഹിക്കുകയാണെങ്കില്, എമര്ജന്സി ഫണ്ടുകൾ രൂപീക്കുന്നതിനും അനുയോജ്യമാണ് ഇവ. ഈ ഫണ്ടുകള്ഉയർന്ന ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നതിനാൽ, പണം എപ്പോഴും കൈവശം ഉണ്ടെന്ന അനുഭവം നല്കുന്നതിനോടൊപ്പം നിങ്ങള്നിക്ഷേപിച്ച തുക അല്പം വളരുകയും ചെയ്യും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍