എത്ര സുരക്ഷിതമാണ് ഓവർ‌നൈറ്റ് ഫണ്ടുകൾ‌?

എത്ര സുരക്ഷിതമാണ് ഓവർ‌നൈറ്റ് ഫണ്ടുകൾ‌?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

പക്ഷേ നഷ്ടത്തിന്‍റെ റിസ്ക്‌ ഇല്ലാത്ത ഒരു മ്യൂച്വൽ ഫണ്ടാണ് നിങ്ങൾ തെരയുന്നതെങ്കിൽ, അങ്ങനെയൊന്നില്ല! എല്ലാ മ്യൂച്വൽ ഫണ്ടുകളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ റിസ്ക്‌ ഫാക്ടറിന് വിധേയമാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് റിസ്കിന് വിധേയമായിരിക്കുമ്പോള്‍, ഡെറ്റ് ഫണ്ടുകൾ പലിശ നിരക്ക് റിസ്കിനും ഡീഫോള്‍ട്ട് റിസ്കിനും വിധേയമാണ്. ഡെറ്റ് ഫണ്ടുകളില്‍, പോര്‍ട്ട്‌ഫോളിയോയുടെ ശരാശരി മെച്യൂരിറ്റിക്ക് അനുസൃതമായി റിസ്കിന്റെ തോത് വ്യത്യസ്തമായിരിക്കും. ഒരു ഡെറ്റ് ഫണ്ടിന്റെ പോർട്ട്‌ഫോളിയോയുടെ മച്യൂരിറ്റി കാലയളവ് ദീര്‍ഘിക്കുന്തോറും, പലിശ നിരക്ക് റിസ്കും ഡീഫോള്‍ട്ട് റിസ്കും ഉയരും.

അടുത്ത ദിവസം മച്യൂരിറ്റി ആകുന്ന ഡെറ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന ഒരുതരം ഡെറ്റ് ഫണ്ടാണ് ഓവർ‌നൈറ്റ് ഫണ്ടുകൾ. അതിനാൽ ഈ ഫണ്ടുകൾക്ക് എല്ലാ ഡെറ്റ് ഫണ്ടുകളെയും അപേക്ഷിച്ച് ഏറ്റവും ഹ്രസ്വമായ മച്യൂരിറ്റിയാണ് ഉള്ളത്. അതിനാൽ തന്നെ, ഇവയ്ക്ക് പലിശ നിരക്ക് റിസ്കും ഡീഫോള്‍ട്ട് റിസ്കും വളരെ കുറവും ആയിരിക്കും. ഓവർ‌നൈറ്റ് ഫണ്ടുകള്‍ക്ക് റിസ്കുകള്‍ ഒന്നുമില്ലെന്ന് നമുക്ക് അനുമാനിക്കാന്‍ കഴിയില്ലെങ്കിലും, എല്ലാ ഫണ്ടുകളെയും അപേക്ഷിച്ച് ഇവ ഏറ്റവും റിസ്ക്‌ കുറഞ്ഞതാണെന്ന് അനുമാനിക്കാന്‍ കഴിയും. അതിനാൽ, വലിയ തുകകൾ റിട്ടേണുകളില്‍ വലിയ പ്രതീക്ഷ വയ്ക്കാതെ, ഏറ്റവും കുറഞ്ഞ റിസ്കില്‍ മൂലധനം സുരക്ഷിതമാക്കുകയെന്ന ഏക ലക്ഷ്യത്തോടെ വളരെ ഹ്രസ്വമായ ഒരു കാലയളവില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ ഫണ്ടുകളായാണ് ഇവ കണക്കാക്കപ്പെടുന്നത്.

ഹ്രസ്വമായ ഒരു കാലയളവില്‍ തങ്ങളുടെ ലിക്വിഡ് മണി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വലിയ തുകകള്‍ കൈവശമുള്ള വന്‍കിട സ്ഥാപനങ്ങൾക്കു മാത്രമല്ല, ചെറുകിട നിക്ഷേപകർക്കും അനുയോജ്യമായതാണ് ഓവർ‌നൈറ്റ് ഫണ്ടുകൾ.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍