എന്താണ് ഡയറക്ട് പ്ലാന്‍ / റെഗുലര്‍ പ്ലാന്‍?

എന്താണ് ഡയറക്ട് പ്ലാന്‍ / റെഗുലര്‍ പ്ലാന്‍?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

എല്ലാ മ്യൂച്വല്‍ ഫണ്ട് സ്കീമുകളും രണ്ട് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട് – ഡയറക്ടും റെഗുലറും. ഡയറക്ട് പ്ലാനില്‍ നിക്ഷേപകര്‍ AMCയില്‍ നേരിട്ടാണ് നിക്ഷേപിക്കേണ്ടത്. ഇതില്‍ ട്രാന്‍സാക്ഷന്  ഡിസ്ട്രിബ്യൂട്ടര്‍ ഉണ്ടായിരിക്കില്ല. റെഗുലര്‍ പ്ലാനില്‍, ഡിസ്ട്രിബ്യൂട്ടര്‍, ബ്രോക്കര്‍ അല്ലെങ്കില്‍ ബാങ്കര്‍ എന്നിങ്ങനെയുള്ള ഇടനിലക്കാരിലൂടെ നിക്ഷേപകര്‍ നിക്ഷേപം നടത്തും. ഇതിന് AMC ഇടനിലക്കാര്‍ക്ക് പണം നല്‍കുകയും അത് സ്കീമില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

അതായത്, ഡയറക്ട് പ്ലാനില്‍ ഡിസ്ട്രിബ്യൂഷന്‍ ഫീസ് നല്‍കേണ്ടതില്ലാത്തതിനാല്‍ ചെലവ് കുറഞ്ഞിരിക്കും. എന്നാല്‍, റെഗുലര്‍ സ്കീമില്‍ ട്രാന്‍സാക്ഷന്‍ നിര്‍വഹിക്കാന്‍ ഡിസ്ട്രിബ്യൂട്ടര്‍ക്ക് കമ്മീഷന്‍ നല്‍കേണ്ടതുള്ളതിനാല്‍ ചെലവ് അനുപാതം നേരിയ തോതില്‍ ഉയര്‍ന്നിരിക്കും.

ഒരു MF സ്കീം മാനേജ് ചെയ്യുമ്പോള്‍ ഫണ്ട് മാനേജ്മെന്‍റ് ചെലവുകള്‍, സെയില്‍സ് ആന്‍റ് ഡിസ്ട്രിബ്യൂഷന്‍ ചെലവുകള്‍, കസ്റ്റോഡിയന്‍, രജിസ്ട്രാര്‍ ഫീസുകള്‍ എന്നിങ്ങനെയുള്ളവ നല്‍കണം. ഇത്തരത്തിലുള്ള എല്ലാ ചെലവുകളും ഫണ്ടിന്‍റെ ചെലവ് അനുപാതത്തില്‍ ഉള്‍പ്പെടുത്തും. റെഗുലേറ്റര്‍ ആയ SEBI നിശ്ചയിച്ച പരിധിക്കുള്ളിലായിരിക്കും ഇത്തരം ചെലവുകള്‍.

അതിനാല്‍, ഒരു നിക്ഷേപകന്‍ ഡയറക്ട് പ്ലാനിലൂടെ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍, ചെലവുകള്‍ ലാഭിക്കുന്നതു കൊണ്ട് റിട്ടേണില്‍ അവര്‍ക്ക് നേരിയ വര്‍ധന ഉണ്ടായിരിക്കുമെങ്കിലും അവര്‍ക്ക് ഒരു ഇടനിലക്കാരന്‍റെ ഡിസ്ട്രിബ്യൂഷനും അതുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭിക്കില്ല.

444
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍