നിക്ഷേപിച്ച വ്യക്തി മരണപ്പെട്ടാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് എന്തു സംഭവിക്കും?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിങ്ങള്‍ നിക്ഷേപിച്ചത് ക്ലോസ്-എന്‍ഡഡ്‌ ELSS അല്ലെങ്കില്‍ FMP കള്‍ പോലെയുള്ള മറ്റ് ക്ലോസ്-എന്‍ഡഡ്‌ സ്കീമുകളില്‍ അല്ലാത്ത പക്ഷം പൊതുവില്‍ ഒരു മച്യൂരിറ്റി തീയതി ഇല്ല. SIP യില്‍ പോലും നിക്ഷേപം റെഗുലര്‍ ആയി നടത്തേണ്ട ഒരു കാലയളവ് ഉണ്ടായിരിക്കും. ഒരു ക്ലോസ്-എന്‍ഡഡ്‌ സ്കീം മച്യൂരിറ്റി ആകും മുമ്പോ SIP ടേമിലോ നിക്ഷേപം നടത്തിയ വ്യക്തി മരണപ്പെട്ടാല്‍, നോമിനി, ജോയിന്‍റ് ഹോള്‍ഡിങ്ങ് ആണെങ്കില്‍ ജീവിച്ചിരിക്കുന്ന വ്യക്തി അല്ലെങ്കില്‍ നിയമാവകാശി പണം ക്ലെയിം ചെയ്യാന്‍ പാലിക്കേണ്ട നിശ്ചയിക്കപ്പെട്ട പ്രക്രിയകള്‍ ഉണ്ട്. ട്രാന്‍സ്മിഷന്‍ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ആരെങ്കിലും ട്രാന്‍സ്മിഷന് അഭ്യര്‍ത്ഥിക്കുമ്പോള്‍, ആ വ്യക്തിക്ക് നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. അല്ലാത്ത പക്ഷം അത് എന്നെന്നേക്കുമായി അണ്‍ക്ലെയിംഡ്‌ ആകും.

അതിനാല്‍, മറ്റേത് നിക്ഷേപവും പോലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലും നോമിനിയെ ചേര്‍ക്കുകയും നോമിനിയെ അക്കാര്യം അറിയിക്കുകയും വേണം. നിങ്ങള്‍ക്ക് ഉള്ളത് ജോയിന്‍റ് അക്കൗണ്ട് ഹോള്‍ഡിങ്ങ് ആണെങ്കില്‍, നിങ്ങളുടെ അക്കൗണ്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ജീവിച്ചിരിക്കുന്ന വ്യക്തിക്ക് ട്രാന്‍സ്മിഷന്‍ ക്ലെയിം ചെയ്യാം. എന്നാല്‍ നിങ്ങളുടെ ഫോളിയോയില്‍ നോമിനിയെയോ സര്‍വൈവിങ്ങ് ജോയിന്‍റ് ഹോള്‍ഡറെയോ സൂചിപ്പിച്ചിട്ടില്ലെങ്കിലും, ഡെത്ത് സര്‍ട്ടിഫിക്കറ്റ് അടക്കം ആവശ്യമായ രേഖകളും തെളിവുകളും സമര്‍പ്പിച്ചു കൊണ്ട് നിങ്ങളുടെ നിയമാവകാശികള്‍ക്ക് ട്രാന്‍സ്മിഷന് അഭ്യര്‍ത്ഥിക്കാം. ട്രാന്‍സ്മിഷന് അഭ്യര്‍ത്ഥിക്കുന്ന വ്യക്തി KYC രജിസ്റ്റര്‍ ചെയ്തിരിക്കണം.

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍