മ്യൂച്വൽ ഫണ്ടുകളുടെ ചാഞ്ചാട്ടത്തിൽ അസ്വസ്ഥരാകേണ്ടതേ ഇല്ല, കാരണം അറിയണ്ടേ?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു ലോംഗ് ഡ്രൈവില്, നിങ്ങളുടെ വേഗതയെക്കുറിച്ചോ ലക്ഷ്യസ്ഥാനത്തെക്കുറിച്ചോ അവിടെ എങ്ങനെ എത്തിച്ചേരാമെന്നതിനെക്കുറിച്ചോ നിങ്ങൾ ആകുലപ്പെടാറുണ്ടോ? തീര്ച്ചയായും, നിങ്ങൾ ബമ്പുകള്എണ്ണില്ല, പകരം കൃത്യസമയത്ത് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലും ഇത് ബാധകമാണ്. ദൈനംദിന എന്എവി  ഏറ്റക്കുറച്ചിലുകളില്നിങ്ങൾ ആശങ്കപ്പെടരുത്. പകരം നിങ്ങൾ നിശ്ചയിച്ച കാലയളവിലെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് അത് നിങ്ങളെ കൊണ്ടെത്തിക്കുന്നുണ്ടോ എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ഡ്രൈവ് ചെയ്യുമ്പോള്, നിങ്ങളുടെ വേഗത പൂജ്യത്തോട് അടുക്കുന്ന നിരവധി സന്ദര്ഭങ്ങളുണ്ടാകും. എന്നാൽ നിങ്ങൾ ബമ്പ് മറികടന്നു കഴിയുമ്പോള്വേഗത കൂട്ടുകയും യാത്ര തുടരുകയും ചെയ്യും. ആ യാത്രയുടെ അവസാനം, നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ നിങ്ങൾ ഓടിച്ച ശരാശരി വേഗതയാണ് പ്രധാനം. സമാനമായി, ഒരു മ്യൂച്വൽ ഫണ്ടിന് ഹ്രസ്വകാലത്തില്വളരെയധികം ബമ്പുകള്ഉണ്ടാകാം. എന്നാൽ നിങ്ങൾ കൂടുതൽ കാലം നിക്ഷേപം തുടരുമ്പോൾ, ഈ ഏറ്റക്കുറച്ചിലുകളുടെ ആഘാതം കുറയുകയും നല്ല വരുമാനം നേടാനുള്ള സാധ്യത, ഒരു ദീര്ഘദൂര യാത്രയിലെ നിങ്ങളുടെ കാറിന്റെ ശരാശരി വേഗത പോലെ വർധിക്കുകയും ചെയ്യും. 

ഓരോ സമ്പദ്വ്യവസ്ഥയും അതിലൂടെ വിപണിയും വളർച്ചയുടെയും മാന്ദ്യത്തിന്റെയും കാലഘട്ടങ്ങളിലൂടെ കടന്നുപോകും. അത് നിങ്ങളുടെ ഫണ്ടിന്റെ വരുമാനത്തെ സ്വാധീനിക്കും. പക്ഷേ ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും. ദീർഘകാലത്തിൽ, നിങ്ങളുടെ ഫണ്ട് അത്തരം നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയേക്കാമെങ്കിലും അവയുടെ ആഘാതം നിശ്ശബ്ദമായിരിക്കും. കാരണം ഇത് നിങ്ങളുടെ നിക്ഷേപ യാത്രയുടെ അവസാനത്തിൽ കണക്കാക്കുന്ന ദീർഘകാല സംയോജിത മൊത്തം വരുമാനമാണ്.

445
479
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍